Saturday, 15 September 2012

നന്മയുടെ നല്ലപാഠത്തിന് രാമമംഗലം ഹൈസ്കൂളില്‍ തുടക്കമായി

നന്മയുടെ നല്ലപാഠത്തിന് രാമമംഗലം ഹൈസ്കൂളില്‍ തുടക്കമായി

           നന്മയുടെയും സ്നേഹത്തിന്റെയും കരുണയുടെയും നല്ലപാഠങ്ങള്‍ കുട്ടികളിലൂടെ സമൂഹത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലയാളമനോരമ നടപ്പിലാക്കുന്ന നല്ലപാഠം പദ്ധതി രാമമംഗലം ഹൈസ്കൂളില്‍ പ്രൗഡഗംഭീരമായ തുടക്കമായി. പുസ്തക പഠനത്തിലൂടെ മാത്രം വിദ്യാഭ്യാസ പ്രക്രിയ പൂര്‍ത്തിയാവുന്നില്ല മറിച്ച് സാമൂഹിക പ്രശ്നങ്ങളിലിടപ്പെടും യഥാര്‍ത്ഥ്യങ്ങളെ ഉള്‍കൊണ്ടും പങ്കുവെയ്ക്കലിന്റെയും  കരുണയുടെയും  നല്ലപാഠങ്ങള്‍ കാണിച്ചുകൊടുത്തും സ്വായത്തമാക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാവുകയുള്ളൂ.ഇന്നത്തെ സമൂഹത്തില്‍ പ്രതീക്ഷകള്‍ നഷ്ടപെട്ടപ്പോള്‍ ആണ് പുതിയ സമൂഹത്തെയെങ്കിലും നന്മയുടെ മാര്‍ഗങ്ങള്‍ പഠിപ്പിക്കണമെന്ന ചിന്ത ഉ ത്തിരി- ണത്.ആയത്തിന്റെ പൂര്‍ത്തീകരണമാണ് നല്ലപാഠം.കലാലയങ്ങളിലെ നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെത്തുക വഴി സമൂഹത്തെയും നന്മയിലേക്ക് നയിക്കാനാവും എന്ന ചിന്തയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.നല്ല പാഠത്തന്റെ നല്ല മാതൃകകള്‍ നാടിനെ നല്ല മാതൃകളായി തീരട്ടെ.

രാമമംഗലം ഹൈസ്കൂളിന്റെ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍. മനോജ് ഉദ്ഘാടനം ചെയ്തു.സമൂഹത്തില്‍ ഇന്ന് നേരിടുന്നവെല്ലുവിളികളെ കുറിച്ച് അവയെ എങ്ങനെ നേരിടണമെന്നും സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചുമെല്ലാം അദ്ദേഹം കുട്ടികളെ ബോധവാന്‍മാരാക്കി. പ്രധാന അദ്ധ്യാപകന്‍ മണി.പി കൃഷ്ണന്‍ അദ്ധ്യക്ഷനായി. നല്ല പാഠം കോര്‍ഡിനേറ്റര്‍മാരായ അനൂബ് ജോണ്‍,പി.ടി..പ്രസിഡന്റ് പി.സി.ജോയി എന്നിവര്‍ പ്രസംഗിച്ചു.

നല്ലപാഠം പ്രവര്‍ത്തകര്‍
മണി.പി.കൃഷ്ണന്‍ - [H.M] 9745232339
അനൂബ് ജോണ്‍ - [കോര്‍ഡിനേറ്റര്‍] 9947745201
കെ.സി.സ്കറിയ - 9495818928
ഹരീഷ്.ആര്‍.നമ്പൂതിരിപ്പാട് - 9495317176
സ്മിത.കെ.വിജയന്‍ - 9947441040