ഓണ സദ്യക്ക് സ്വാദേകാന്‍ കുട്ടികളുടെ സ്വന്തം വിള

ഓണ സദ്യക്ക് സ്വാദേകാന്‍ കുട്ടികളുടെ സ്വന്തം വിള
           രാമമംഗലം ഹൈസ്കൂള്‍ PTA യുടെ നേതൃത്വത്തില്‍  ഇന്ന് ഒരുക്കുന്ന ഓണ സദ്യക്ക് പിന്നില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ നല്ല പാഠമുണ്ട്.സദ്യക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം സ്കൂള്‍ വളപ്പില്‍ വിദ്യാര്‍ത്ഥികളുടെ മേല്‍നോട്ടത്തില്‍ ഉല്പാധിപ്പിച്ചതാണ്. സ്കൂളിന്റെ പിന്‍ഭാഗത്തുള്ള ഒരു ഏക്കറോളം സ്ഥലത്താണ് വിദ്യാര്‍ത്ഥികളുടെ വാഴ തോട്ടം.ഇവിടെ ഇത്തവണ കുലച്ചത് 200  ഓളം ഏത്തവാഴ
ക്കുലകള്‍ .പൂവനും കദളിയും വേറെ.വിളയായി ചേനയും ചെംമ്പും വേറെയുമുണ്ട് തോട്ടത്തില്‍.കുട്ടികളുടെ ഈ നല്ല പാഠത്തിനു ഹെഡ്മാസ്റ്റര്‍ മണി പി കൃഷ്ണനും അധ്യാപകരായ K C സ്കറിയ, അനൂബ് ജോണ്‍ എന്നിവരും നേതൃത്വം  നല്കി വരുന്നു
       പഠനതതിന്റെ ഇടവേളയില്‍  ശനി ഞായര്‍ ദിവസങ്ങളിലും അവധിക്കാലത്ത്‌ പോലും കുട്ടികള്‍ വാഴ നനച്ചും വളമിട്ടും പരിപാലിച്  പോരുന്നു.രാസവളങ്ങള്‍ കുറച്ച് ജൈവ വളങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് പോരുന്നു.ഓണവിള എന്ന പേരില്‍ ഓണകാലത്ത് വിളവെടുപ്പിനു തയ്യാറായി വരുന്നു.സമീപത്തുള്ള ജല  സ്ത്രോതസ്സുകളില്‍ നിന്ന് തലയില്‍ ചുമന്നു കൊണ്ട് വന്നു വാഴ നനച്ചു പരിപാലിക്കുന്നു.സ്കൂളിലെ ഉച്ച ഭക്ഷണ പരിപാടിക്ക് ഉപ യോഗിച്ചശേഷം ബാക്കി വരുന്ന കുല വിറ്റ് ആ പണം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്ഉപയോഗിക്കുന്നു.
        വാഴകൃഷി യുടെ വിളവെടുപ്പ് മഹോത്സവം രാമമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌
വില്‍‌സണ്‍ കെ ജോണ്‍ ഉത്ഘാടനം ചെയ്തു മെമ്പര്‍ ജെസ്സി രാജു,PTA പ്രസിഡന്റ്‌ P C ജൊയ്,ഹരിഷ്‌ R നമ്പൂതിരി,ഗിരിജ V N എന്നിവര്‍ നേതൃത്വം  നല്കി









No comments:

Post a Comment