.സാമുഹിക പ്രതിബധത വെളിവാക്കി രാമമംഗലം ഹൈ സ്കൂള്‍ കുട്ടികള്‍ ആശ്വാസ ഭവന്‍ സന്ദര്‍ശനം

 സാമുഹിക പ്രതിബ വെളിവാക്കി  രാമമംഗലം ഹൈസ്കൂള്‍ കുട്ടികള്‍ പെരുവംമുഴിക്ക് സമീപം കടക്കനാട് സ്ഥിതി ചെയ്യുന്ന അശ്വാസ ഭവന്‍ സന്തര്‍ശിച്ചു  യാക്കോബായ സഭ കണ്ടനാട് ഭദ്രാസനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശ്വാസ ഭവനില്‍  മുപ്പത് അന്തേവാസി കളാണുളളത്.കണ്ടനാട് ഭദ്രാസന മെത്രാ-പ്പോലീത്ത അഭി.മാത്യൂസ് മോര്‍ ഈവാനിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍വൈദിക വിദ്ധ്യാര്‍ത്ഥികളാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്. പഠനത്തിന്റെ ഇടവേളയില്‍ ശനിയാഴ്ച് പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍ അദ്ധ്യാപകരായ അനൂബ് ജോണ്‍, ഇ.ആര്‍ഹേമ, കെ.കെ.ബാലന്‍, മുരളീധരന്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ ഇരുപത്തി അഞ്ചോളം കുട്ടികളാണ് സന്ദര്‍ശനത്തില്‍ പങ്കാളികളായത്.  പേരകിടാങ്ങളുടെ പ്രായത്തിലുള്ളകുട്ടികളെ കണ്ട അന്തേവാസികള്‍ ഏറെ സന്തോഷത്തി ലായിരുന്നു തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു  ആഹാരം വിളമ്പി അന്തേവാസി കള്‍കൊപ്പം കഴിച്ച കുട്ടികള്‍ക്ക് ഈ യാത്ര ഏറെ പ്രത്യേകതകള്‍ ഉള്ളവയായി.യാക്കോബാ സഭ കണ്ടനാട് ഭദ്രാസന മെത്രാന്‍ അഭി മാത്യൂസ്‌ മോര്‍ ഇവാനിയോസ് കുട്ടികള്‍കൊപ്പം അല്‍പസമയം ചിലവഴിച്ചു





















No comments:

Post a Comment