മാലിന്യ
നിര്‍മ്മാര്‍ജന പ്രോജക്ട്
സമര്‍പ്പിച്ചു
രാമമംഗലം
ഹൈസ്കൂളില്‍ നിന്ന്
മാലിന്യനിര്‍മ്മാര്‍ജനത്തിനൊരു
നല്ലപാഠം.
പരിഷ്കൃത
സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന
വലിയ വിപത്തുകളില്‍ ഒന്നാണ്
മാലിന്യത്തെ
എങ്ങനെ നിര്‍മാര്‍ജനം ചെയ്യാം
എന്നത്.പുഴകളും,തോടുകളും,ജംഗ്-
ഷനുകളുമെല്ലാം
മാലിന്യ കൂമ്പാരമാകുമ്പോള്‍
മാലിന്യം ഉറവിടത്തില്‍ തന്നെ
സം-
സ്കരിക്കുന്ന
ലളിതമായ പദ്ധതിയുമായി രാമമംഗലം
ഹൈസ്കൂള്‍ നല്ലപാഠം പ്രവര്‍
പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഒരു
മീറ്റര്‍ നീളവും നാല് ഇഞ്ച്
വ്യാസവുമുള്ള പി.വി.സി
പൈപ്പില്‍ പ്ലാസ്റ്റിക്
ഒഴികെയുള്ള മാലിന്യങ്ങള്‍
നിക്ഷേപിക്കുക.ആഴ്ചയിലൊരിക്കല്‍
മോരുവെള്ളം പെ പ്പില്‍ തളിക്കണം
ഇത്ര മാത്രം.ഈ
മാലിന്യങ്ങള്‍ ജൈവവളങ്ങളുമായി
രൂപാന്തരം പ്രാപിക്കുന്നു.ഈ
വളുപയോഗിച്ച് കൃഷിയും ചെയ്യാം
.മാലിന്യം
അതിന്റെ ഉറവിട-
ത്തില്‍
നിര്‍മ്മാര്‍ജനം ചെയ്യുകവഴി
സര്‍ക്കാരിന്റെ മാലിന്യസംസ്കരണം
എന്ന തല വേദന ഇല്ലാതാവുകയും
ചെയ്യുന്നു.ഇതുവഴി
മാലിന്യം മൂലമുണ്ടാകുന്ന
പകര്‍ച്ചവ്യാധി കളെ
നിയന്ത്രിക്കുകയും ചെയ്യാം.
ഹരിതസുന്ദരമായ
ഗ്രാമങ്ങളിലേക്ക് കൂടി മാലിന്യ
പ്രശ്നം വ്യാപിച്ചപ്പോളാണ്
കുരുന്നുകളില്‍
ഈ ആശയം ഉടലെടുത്തത്.മാലിന്യം
ഉറവിടത്തില്‍ നിര്‍മ്മാര്‍ജനം
ചെയ്യുന്ന
ഈ പദ്ധതിയുടെ വിശദമായ പ്രോജക്ട്
രാമമംഗലം ഗ്രാമപഞ്ചായത്ത്
പ്ര-
സിഡന്റ്
ശ്രീ.വില്‍സണ്‍.കെ.ജോണിന്
ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍
വച്ച്
പ്രധാന
അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍,പി.ടി.എ
പ്രസിഡന്റ് പി.സി.ജോയി,നല്ല
പാഠം
കോര്‍ഡിനേറ്റര്‍മാരായ അനുബ്
ജോണ്‍,ഹരീഷ്.ആര്‍.നമ്പൂതിരിപ്പാട്,കെ.-
സി.സ്കറിയ
എന്നിവരുടെ നേതൃത്വത്തില്‍
നല്ല പാഠം വിദ്ധ്യാര്‍ത്ഥികള്‍
സമര്‍പ്പിച്ചു.
പദ്ധതിയുടെ
ലൈറ്റ് പ്രോജക്ട് എന്ന നിലയില്‍
അമ്പത് കുട്ടികള്‍ക്ക് പൈപ്പ്
നല്‍കിയും
പരീക്ഷണം വിജയിച്ചാല്‍ ഗ്രാമം
മുഴുവന്‍ എല്ലാവീടുകളിലും
പദ്ധതി നട
പ്പിലാക്കുവാന്‍
സാധിക്കുമെന്നു ഹെഡ്മാസ്റ്റര്‍
മണി.പി.കൃഷ്ണന്‍,നല്ലപാഠം
കോര്‍ഡി-
നേറ്റര്‍
അനൂബ് ജോണ്‍ എന്നിവര്‍ പറഞ്ഞു.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി പിറവം ഉപജില്ല തല
ഉത്ഘാടനം രാമമംഗലം ഹൈ സ്കൂളില്‍ വച്ച് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് ശ്രീമതി ഷേര്‍ലി സ്റ്റീഫന്‍ നിര്‍വഹിച്ചു.മലയാള സാഹിത്യത്തെ
പരിപോഷിപ്പിക്കുക എന്ന ലകഷ്യത്തോടെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന
ക്ലബ് ആണ് വിദ്യാരംഗം കലാ സാഹിത്യ വേദി.ഗ്രാമ പഞ്ചായത്ത് അംഗം ജെസ്സി രാജു വിന്റെ ആദ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പിറവം എ .ഇ .ഒ സാലിക്കുട്ടി ജേക്കബ് ,H M മണി പി കൃഷ്ണന്‍, PTA പ്രസിഡന്റ് PC ജോയ് ,മിനി ജോസ് എന്നിവര്‍ പ്രസംഗിച്ചു.രാമമംഗലം ഹൈ സ്കൂള്‍ അധ്യാപകന്‍ ഹരീഷ് R നമ്പൂതിരിപ്പാട് രചിച്ച മാമ്പഴം എന്ന പുസ്തകം കാലടി s മുരളിധരന്‍ പ്രകാശനം ചെയ്തു
No comments:
Post a Comment