കരുണയും സ്നേഹവും പകുത്തു നല്‍കി സമാധാന സന്ദേശവുമായി നല്ലപാഠം


കരുണയും സ്നേഹവും പകുത്തു നല്‍കി സമാധാന സന്ദേശവുമായി നല്ലപാഠം






















                   പരസ്പരം സംശയത്തിന്റെയും അശാന്തിയുടെയും നിഴലില്‍ വളരുന്ന ജനസമൂഹത്തിന് സമാധാന സന്ദേശം പകര്‍ന്നു നല്‍കി രാമമംഗലം ഹൈസ്കൂളില്‍ നിന്നൊരു നല്ലപാഠം.ഗാന്ധിജയന്തി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് രാമമംഗ- ലം ഹൈസ്കൂളില്‍ വച്ച് നടത്തിയ ചടങ്ങില്‍ രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍.കെ.ജോണ്‍ കുട്ടികള്‍ക്കൊപ്പം സമാധാനത്തിന്റെ പ്രതീകമായി വെള്ളരിപ്രാവിനെ പറത്തിവിട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കരുണയും സ്നേഹവും പകുത്തു നല്‍കി രാമമംഗലത്തെയും
പരിസരപ്രദേശങ്ങളിലെയും പത്ത് വൃദ്ധരെ ആദരിച്ചു.സ്കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്വമേധയാ സ്വരൂപിച്ച പണം ഉപയോഗിച്ച് വാങ്ങിയ
പുത്തന്‍ വസ്ത്രങ്ങളും ഒരു കിറ്റ് അരിയും പ്രിയപ്പെട്ട മുത്തച്ഛന്മാര്‍ക്കും മുത്തശ്ശിമാര്‍
ക്കും നല്‍കി.രാമമംഗലം ഹൈസ്കൂള്‍ പി.ടി.എ പ്രസിഡന്റ് പി.സി.ജോയിയുടെ
അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍.കെ. ജോണ്‍ ഉദ്ഘാടനം ചെയ്തു.രാമമംഗലം പഞ്ചായത്തില്‍ ഇരുപത് വര്‍ഷത്തിലധികം പഞ്ചായത്ത് പ്രസിഡന്റായി സേവനം ചെയ്ത എ.റ്റി പത്രോസ് വൃദ്ധരെ പൊന്നാട
അണിയിച്ച് ആദരിച്ചു.സ്നേഹവും വാല്‍സല്യവും രുചിച്ചറിഞ്ഞ കുട്ടികള്‍ അവര്‍ക്കൊ പ്പം വിശേഷങ്ങള്‍ പങ്കുവെച്ചു.രാമമംഗലത്തെ വൃദ്ധരെ പരിപാലിക്കുന്നതിനും ആ- ശുപത്രി ചിലവുകള്‍ നിര്‍വ്വഹിക്കുന്നതിനും ഒരു ഫണ്ട് സ്വരൂപിക്കണമെന്നും അയതിന് ആവശ്യമായ ആദ്യ തുക താന്‍ നല്‍കുവാനും തയ്യാറാണെന്നും എ.റ്റി.പി എന്ന് നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പത്രോസ് സാര്‍ പഞ്ചായത്ത് പ്രസിഡന്റിനോടാവശ്യപ്പെട്ടു.ഗ്രാമപഞ്ചായത്ത് അംഗം ജെസ്സി രാജു സന്ദേശം നല്‍കി.പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍ നല്ലപാഠം കോര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍,ഹരീഷ്.ആര്‍.നമ്പൂതിരിപ്പാട്,കെ.സി.സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്കൂളും പരിസരവും ശുചീകരിച്ചു.
രാമമംഗലം ഹൈസ്കൂള്‍ സമാധാന സന്ദേശവാചരണ സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തിവിട്ട് രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസി-
ഡന്റ് വില്‍സണ്‍.കെ.ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.

No comments:

Post a Comment