ഇലക്ട്രോണിക്,ഇലക്ഷനൊരുങ്ങി
രാമമംഗലം
ഹൈസ്കൂള്‍
രാമമംഗലം
ഹൈസ്കൂളിലെ കുട്ടികള്‍ക്ക്
തെരഞ്ഞെടുപ്പ് വെറും
കുട്ടിക്കളിയല്ല.
യതാര്‍ത്ഥ
പാര്‍ലമെന്റ് തെരഞ്ഞടുപ്പിനു
തുല്യമായ ചിട്ടവട്ടങ്ങളോടു
കൂടിയ അസ്സല്‍
ഇലക്ട്രോണിക്
വോട്ടിംഗ് തന്നെ.
പ്രധാന
അദ്ധ്യാപകന്‍ ശ്രീ മണി.പി.കൃഷ്ണന്റെ
നേതൃത്വത്തില്‍ മുഖ്യതെരഞ്ഞെടുപ്പ്
കമ്മീഷണറായ ശ്രീ
ഹരീഷ്.ആര്‍.നമ്പൂതിരിപ്പാട്
അദ്ധ്യാപ-
കരായ
കെ.സി.സ്കറിയ,അനൂബ്
ജോണ്‍,
തുഷാര.എസ്.എന്നിവരുടെ
കൂട്ടായ്മയാണ്.ഗണിതശാസ്ത്ര
ബ്ലോഗില്‍ നിന്നും സ്വീകരിച്ച
സാങ്കേതിക വിദ്യ ഉപയോഗിച്ച്
ഇലക്ഷന്‍ നടത്തുന്നു.ശ്രീ
നന്ദഗോപന്‍ നിര്‍മ്മിച്ച
സോഫ്റ്റ് വെയര്‍ കമ്പ്യൂട്ടര്‍
ഡൗണ്‍ലോഡ് ചെയ്ത് ,മൗസ്,കീപാഡ്,എന്നിവ
ഉപയോഗിച്ച് വോട്ട് ചെയ്യുന്നു.
സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍
മാത്രം അണിനിരക്കുന്ന
തെരഞ്ഞെടുപ്പിന്
ബാഗ്,പേന,കുട,പുസ്തകം,ചോക്ക്,ബ്ലാക്ക്
ബോര്‍ഡ്,ഡസ്റ്റര്‍
ബാഗ്,എന്നിങ്ങനെ
വിവിധ ചിഹ്നങ്ങള്‍
അനുവദിച്ചിരിക്കുന്നു.തെരഞ്ഞെടുപ്പിന്റെ
പ്രാധാന്യവും ജനാധി പത്യബോധവും
വളര്‍ത്തി ഭാവിതലമുറയെ
സജ്ജമാക്കാന്‍ ഇത്തരം
മാര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നു.
വിദ്യാഭ്യാസ
വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം
തെരഞ്ഞെടുപ്പിന്റെ എല്ലാ
വിധ മാനദണ്ഡങ്ങളടമനുസരിച്ചുള്ള
സ്കൂള്‍ പാര്‍ലമെന്റ്
ഇലക്ഷന്‍
2012
സെപ്റ്റംബര്‍
27
വ്യാഴാഴ്ച്ച
10
മണിക്കാണ്.
സംസ്കൃത ദിനാചരണം ജില്ല തല ഉത്ഘാടനം രാമമംഗലം ഹൈ സ്കൂളില്‍ വച്ച് നടത്തി .ഗ്രാമ പഞ്ചായത്ത് അംഗം ജെസ്സി രാജു വിന്റെ ആദ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ H M മണി പി കൃഷ്ണന്‍, PTA പ്രസിഡന്റ് P C ജോയ് ,മിനി ജോസ്,സുമ N S എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment