രാമമംഗലം
ഹൈസ്‌കൂളിലെകുട്ടികള്‍
പുഴയോരം ശുചീകരിച്ച് നദീദിനം
ആചരിച്ചു
രാമമംഗലം
ഹൈസ്‌കൂളിലെ നല്ലപാഠം
പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍
പുഴയോരം ശുചീകരിച്ച് നദീദിനം
ആചരിച്ചു.
പെരുംതൃക്കോവില്‍
ക്ഷേത്രത്തിന്റെ ആറാട്ട്
കടവിലെത്തിയ കുട്ടികള്‍ കടവ്
വൃത്തിയാക്കി പുഴയെ പ്രണമിച്ചു.
മൂവാറ്റുപുഴയാറ്
നാടിന്റെ എക്കാലത്തേയും
സമ്പത്താണെന്ന് തിരിച്ചറിഞ്ഞ
കുട്ടികള്‍ പുഴയെ മലിനമാക്കുന്ന
മാലിന്യങ്ങളും പ്ലാസ്റ്റിക്
കവറുകളുമെല്ലാം കടവില്‍നിന്ന്
നീക്കം ചെയ്തു.
പ്രധാനാദ്ധ്യാപകന്‍ മണി പി. കൃഷ്ണന്‍, പിടിഎ പ്രസിഡന്റ് പി.സി. ജോയി, നല്ലപാഠം കോ-ഓര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍, ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്, കെ.സി. സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ കടവിലെത്തിയത്.
ആറാട്ട് കടവിനോട് ചേര്‍ന്നുള്ള അപ്പാട്ട് ക്ഷേത്രം ഭാരവാഹികള്‍ കടവ് ശുചീകരണത്തിന് കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. മാലിന്യങ്ങള്‍ വാരിമാറ്റിയ കുട്ടികള്‍ കടവും പരിസരവും പുഴയും വൃത്തിയാക്കി സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിച്ചു. തുടര്‍ന്ന് കുട്ടികള്‍ നദീസംരക്ഷണ സമിതി തയ്യാറാക്കിയ നദീസംരക്ഷണ പ്രതിജ്ഞയെടുത്തു. ശ്രീപാര്‍വതി വിശ്വനാഥ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകരും കുട്ടികളും നാട്ടുകാരുമടങ്ങുന്നവര്‍ അതേറ്റ് ചൊല്ലി.
ക്ഷേത്രസമിതി ഭാരവാഹികളായ സി.കെ. ഹരിഹരന്‍, സി.കെ. ഗോപാലന്‍ നായര്‍, സ്റ്റാഫ് പ്രതിനിധികളായ എസ്. ജയചന്ദ്രന്‍, പി.സി. സുനില്‍, വി.എ. ഹരികുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

No comments:
Post a Comment