സൗജന്യ
മെഗാ മെഡിക്കല്‍ ക്യാമ്പും
മരുന്നുവിതരണവും
രാമമംഗലം
ഹൈസ്കൂള്‍ സംഘടിപ്പിച്ച ശ്രീ
സത്യസായി സേവാ സമിതിയുടെ
മെഗാ മെഡിക്കല്‍ ക്യാമ്പും
മരുന്നുവിതരണവും രാമമംഗലത്തെയും
പരിസരപ്രദേ-
ശങ്ങളിലേയും
രോഗികള്‍ക്ക് ആശ്വാസമായി
.രാമമംഗലം
ഗ്രാമപഞ്ചായത്തില്‍
ഹെപ്പറ്റൈറ്റിസ് ബി ആശങ്കജനകമായി
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
ഈ കാലഘട്ട-
ത്തില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പും
സൗജന്യ മരുന്നുവിതരണവും
രാമമംഗല-
ത്തെ
മാത്രമല്ല സമീപപ്രദേശങ്ങളിലേയും
ജനങ്ങള്‍ക്ക് സഹായകരമായി.
അഞ്ഞൂറിലധികം
രോഗികള്‍ കടന്നുവന്ന മെഡിക്കല്‍
ക്യാമ്പ് രാമമംഗലം ഹൈസ്കൂളില്‍
രാവിലെ എട്ട് മണിമുതല്‍
വൈകിട്ട് മൂന്നുമണിവരെ
നീണ്ടു.അമൃതാ,-
വെല്‍കെയര്‍,ശുചീന്ദ്ര
തുടങ്ങി വിവിധ ആശുപത്രികളില്‍
നിന്ന് വിവിധ വിഭാഗ-
ങ്ങളിലായി
പത്തോളം ഡോക്ടര്‍മാരും,പാരാമെഡിക്കല്‍
സ്റ്റാഫ് ഇരുപതുപേരും
ഉള്‍പ്പെടെ
മുപ്പതോളം പേരടങ്ങുന്ന സംഘമാണ്
ക്യാമ്പിന് നേതൃത്വം നല്‍കിയത്.
രാവിലെ
രാമമംഗലം ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ശ്രീ വില്‍സണ്‍.കെ.
ജോണിന്റെ
അദ്ധ്യക്ഷതയില്‍ കൂടിയ
യോഗത്തില്‍ പാമ്പാക്കുട
ബ്ലോക്ക് പ്രസിഡ-
ന്റ്
ശ്രീമതി ഷേര്‍ളി സ്റ്റീഫന്‍
ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രധാന
അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍
ഗ്രാമപഞ്ചായത്ത് അംഗം ജെസ്സി
രാജു, മായ
നന്ദകുമാര്‍,ശ്യാമള
ശഗോപാലന്‍,വത്സല
ശശി,പി.ടി.എ
പ്രസിഡന്റ് പി.സി.ജോയി,കെ.എസ്.ഗോ-
പാലകൃഷ്ണന്‍
തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഹെപ്പറ്റൈറ്റിസ്
ബി പ്രതിരോധ ക്ലാസ്സ്
രാമമംഗലം
ഗ്രാമപഞ്ചായത്തിന്റെ വിവിധ
ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ്
ബി രോഗബാധ വ്യാപകമാകുന്ന
സാഹചര്യത്തില്‍ രാമമംഗലം
പ്രാഥമിക ആരോഗ്യ
കോന്ദ്രത്തിലെ
ആരോഗ്യ പ്രവര്‍ത്തകരുടെ
നേതൃത്വത്തില്‍ രോഗപ്രതിരോധ
ക്ലാ-
കസ്സും
രണ്ടാം ഘട്ട പ്രതിരോധ
കുത്തിവെപ്പും രാമമംഗലം
ഹൈസ്കൂള്‍ കുട്ടികള്‍ക്ക്
നല്‍കി.
പകര്‍ച്ചവ്യാധികളെ
കുറിച്ചും അവ പകരുന്നതിന്റെ
കാരണങ്ങളെക്കുറിച്ച് രോഗത്തെ
തടയുവാനുള്ള മുന്‍ക്കരുതലുകളെ
കുറിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
കെ.-
സി.പത്രോസ്
ക്ലാസ് എടുത്തു.മെഡിക്കല്‍
ഓഫീസര്‍ ഇന്‍ച്ചാര്‍ജ്
ഡോ.ബബിത-
കെ.ബി,ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ജീമോന്‍ വി.ടി
ലേഡി ഹെല്‍ത്ത് ഇന്‍-സ്പെക്ടര്‍
സാലി മാത്യു,പ്രധാന
അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍,കെ.സി.സ്കറിയ,
നല്ലപാഠം
കോര്‍ഡിനേറ്റര്‍മാരായ അനൂബ്
ജോണ്‍,ഹരീഷ്.ആര്‍.നമ്പൂതിരി
എന്നി വര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കി.
രാമമംഗലത്തും പരിസര പ്രദേശത്തും മഞ്ഞപിത്തം വ്യാപകമായപ്പോള്‍ രാമമംഗലം ഹോസ്പിറ്റല്‍ പ്രവര്‍ത്തകര്‍ രാമമംഗലം ഹൈ സ്കൂളില്‍ വച്ച് മഞ്ഞപിത്ത പ്രതിരോധ കുത്തിവെപ്പ് എടുത്തു
No comments:
Post a Comment