ഊര്‍ജ
സംരക്ഷണത്തിന്റെ നല്ലപാഠത്തിന്
സംസ്ഥാന സാമൂഹ്യശാസ്ത്ര
മേളയില്‍
ഒന്നാം സ്ഥാനം
എറണാകുളം
രാമമംഗലം ഹൈസ്കൂളിലെ കുട്ടികളുടെ
ഊര്‍ജ സംരക്ഷണത്തിന്റെ
നല്ലപാഠത്തിന് കവച്ച് നടന്ന
കോഴിക്കോട് വെച്ച് നടന്ന
സംസ്ഥാന സാമൂഹ്യശാസ്ത്രമേളയില്‍
A ഗ്രേഡോടെ
ഒന്നാം സ്ഥാനം ലഭിച്ചു.
വൈദ്യുതോര്‍ജത്തിന്
ഏറെ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന
ഈ കാലഘട്ടത്തില്‍ നിരത്തുകളിലും
ടൗണിലും വഴിവിളക്കുകള്‍
പകല്‍ അണയ്ക്കുവാന്‍ മറന്നു
പോകുന്ന വൈദ്യുതവകുപ്പുകാര്‍ക്കും
സമൂഹത്തിനും ഭാവിയുടെ
പ്രതീക്ഷകളായ ഈ കൊച്ചുകൂട്ടുകാര്‍
പകല്‍ വെളിച്ചത്തില്‍ താനെ
അണയുകയും ഇരുട്ടില്‍ താനെ
തെളിയുകയും ചെയ്യുന്ന
ഓട്ടോമാറ്റിക് സ്ട്രീറ്റ്
ലൈറ്റ് എന്ന സാങ്കേതിക വിദ്യ
അവതരിപ്പിക്കുകയാണ്.
ഹാലജന്‍
ബള്‍ബുകള്‍ സ്ട്രീറ്റ്
ലൈറ്റില്‍ ഉപയാഗിക്കുന്നതുമൂലം
സാധാരണ ബള്‍ബുകളെ അപേക്ഷിച്ച്
മൂന്നിരട്ടി വൈദ്യുത ഉപയോഗം
വരുന്നു.എന്നാല്‍
കുട്ടികളുടെ ഈ ബള്‍ബിന്
മൂന്നിലൊന്ന് വൈദ്യുതിയെ
ആവശ്യമുള്ളു.സ്വയം
വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക
വിദ്യ അവതരിപ്പിച്ച്
ഹരികൃഷ്ണന്‍.ജെ,ഹരികൃഷ്ണന്‍.പി
എന്നിവരാണ്.
വീ
ഗാര്‍ഡ് ഇതിനാവശ്യമായ തുടര്‍
സഹായം നല്‍കാമെന്ന്
അറിയിച്ചിട്ടുണ്ട്.എറണാകുളം
ജില്ലാ സാമൂഹ്യശാസ്ത്ര
മേളയില്‍ ഓട്ടോമാറ്റിക്
സ്ട്രീറ്റ് ലൈറ്റിന് എ ഗ്രേഡ്
ഒന്നാംസ്ഥാനം ലഭിച്ചിരുന്നു.
മലയാള
മനോരമ നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി ഊര്‍ജ്ജസംരക്ഷണത്തിനായി
"ചോരുന്ന
വൈദ്യുതിക്കൊരു തടയിണ''
എന്ന
പേരില്‍
വിവിധ പ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നു.
പാമ്പാക്കുട
കെ.എസ്.ഇ.ബി.
എക്സിക്യൂട്ടീവ്
എഞ്ചിനിയറുമായി അഭിമുഖം,ഊര്‍ജ്ജസംരക്ഷണ
സന്ദേശങ്ങളടങ്ങിയ ലഘുലേഖകളുമായി
സന്ദേശ യാത്ര,ദേശീയ
സൈക്കിള്‍ ദിനത്തില്‍
ഊര്‍ജ്ജസംരക്ഷണ പ്ലക്കാര്‍ഡുകളുമായി
അമ്പതോളം വിദ്ധ്യാര്‍ത്ഥിനികളുടെ
സൈക്കിള്‍ റാലിയും
സംഘടിപ്പിക്കുകയുണ്ടായി.
സംസ്ഥാന
സയന്‍സ് മേളയില്‍ യു.പി.വിഭാഗത്തിലെ
കുട്ടികല്‍ അവതരിപ്പിച്ച
ഇന്ധനം ആവശ്യമില്ലാതെ സൗരോര്‍ജം
കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന
ജെ.സി.ബി.യും
അവതരിപ്പി ച്ച് B
ഗ്രേഡും
ലഭിച്ചു.
സ്കൂളിലെ
ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രധാന അദ്ധ്യാപകന്‍
മണി.പി.കൃഷ്ണന്‍,നല്ലപാഠം
കോര്‍ഡിനേറ്റര്‍മാരായ അനൂബ്
ജോണ്‍,കെ,സി.സ്കറിയ,സ്മിത.കെ.വിജയന്‍,ആശ.എം.പി,
ഹരീഷ്.ആര്‍.നമ്പൂതിരിപ്പാട്
എന്നിവര്‍ നേതൃത്വം നല്‍കി.
ലോക
പരിസ്ഥിതി ദിനാചരണത്തിന്റെ
ഭാഗമായി പരിസ്ഥിക്ക് സംഭവിച്ച്
കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ
കുറിച്ചും മനുഷ്യന്‍ പരിസ്ഥിതി
വിഘാത പ്രശ്നങ്ങളില്‍
ഏര്‍പ്പെടുന്നതുമൂലം
സംഭവിച്ചുകൊണ്ടിരിക്കുന്ന
പരിസ്ഥിതി നാശത്തെ കുറിച്ചും
അത്
വരുത്തിവെക്കുന്ന വിനകളെ
കുറിച്ചും ബഹു.
മുഖ്യമന്ത്രിയുടെ
ശ്രദ്ധക്ഷണി-
ക്കുന്നതിലേക്കായി
മലയാളത്തിന്റെ പ്രിയപ്പെട്ട
കവിയത്രി ശ്രീമതി സുഗതകുമാരി-യുടെ
അഭ്യര്‍ത്ഥന പ്രകാരം രാമമംഗലം
ഹൈസ്കൂള്‍ കുട്ടികള്‍ ബഹു.
മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു.
രാമമംഗലം
ഹൈസ്കൂളിന് മന്ത്രി അനൂപ്
കമ്പ്യൂട്ടറുകള്‍
അനുവദിച്ചു
രാമമംഗലം
: രാമമംഗലം
ഹൈസ്കൂളിന് സംസ്ഥാന ഭക്ഷ്യ
സിവില്‍ സപ്ലൈസ് വകുപ്പ്
മന്ത്രി അനൂപ് ജേക്കബ്
പ്രാദേശികവികസം ഫണ്ടില്‍
നിന്ന് അഞ്ച് കമ്പ്യൂ
ട്ടറുകള്‍
അനുവദിച്ചു.
കമ്പ്യൂട്ടറുകള്‍
അനുവദിക്കണമെന്നാവശ്യപ്പെട്ട്
ഗ്രാമപഞ്ചായ-
ത്ത്
പ്രസിഡന്റ് വില്‍സണ്‍ കെ
ജോണിന്റെ നേതൃത്വത്തില്‍
പ്രധാന അദ്ധ്യാപക-
ന്‍
മണി.പി.കൃഷ്ണന്‍,പി.ടി.എ
പ്രസിഡന്റ് ജോയി,മാനേജര്‍
കെ.എ.വാസുദേവന്‍
നമ്പൂതിരി,അനൂബ്
ജോണ്‍ എന്നിവര്‍ മന്ത്രിക്ക്
നിവേദനം നല്‍കിയിരുന്നു.സ്കൂള്‍
ഹാളില്‍ മഹാത്മാഗാന്ധി
സര്‍വകലാശാല ബീകോം പരീക്ഷയില്‍
ഉന്നതവിജയം കരസ്ഥമാക്കിയ
രാഹുല്‍ ദേവിന് നല്‍കിയ
അനുമോദന സമ്മേളനത്തില്‍
വച്ചാ-
ണ്
മന്ത്രി കമ്പ്യൂട്ടറുകള്‍
പ്രഖ്യാപിച്ചത്.
-->
ഓസോണ്‍
ദിന
പ്രതിജ്ഞ
നാം
ജീവിക്കുന്ന ഈ ലോകം ഇങ്ങനെ
തന്നെ നിലനില്‍ക്കണമെങ്കില്‍
നമ്മുടെ ചിന്തയിലും നിലപാടുകളിലും
ചുറ്റുപാടുകളോട് ഇടപെടുന്ന
രീതിയിലും എല്ലാം കൃ-
ത്യമായ
മാറ്റം വരുത്തിയേ മതിയാകൂ
എന്ന് ഞാന്‍ മനസിലാക്കുന്നു.സൂര്യനില്‍
നി
ന്ന്
വ്യത്യസ്ത ഊര്‍ജനിലകളിലുള്ള
നിരവധി മാരകരശ്മികള്‍
നിര്‍ഗമിക്കുന്നുണ്ട്.പ്ര-
കൃതിക്കും
മനുഷ്യനും എല്ലാം നാശം
വിതയ്ക്കുന്നവയാണ് ഇവ.ഇവയെ
സംരക്ഷിക്കു-ന്ന
ഭൂമിയുടെ ആവരണമാണ് ഓസോണ്‍
പാളി എന്ന് ഞാന്‍ തിരിച്ചറിയുന്നു.
ഓസോണ്‍
സുഷിരത്തിന് കാരണമാകുന്ന
സി.എഫ്.സി.വാതകങ്ങളുടെയും
പ്ലാസ്റ്റിക്കിന്റെയും
ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായി
പരിശ്രമിക്കുമെന്ന് ഇ-
തിനാല്‍
ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
-->
അദ്ധ്യാപകദിന
സന്ദേശ കാര്‍ഡ്
അദ്ധ്യാപകദിനത്തോടനുബന്ധിച്ച്
രാമമംഗലം ഹൈസ്കൂള്‍ നല്ലപാഠം
കൂട്ടുകാരുടെ
നേതൃത്വത്തില്‍
അദ്ധ്യാപക ദിന സന്ദേശ കാര്‍ഡ്
തയ്യാറാക്കി തങ്ങളുടെ
പ്രിയപ്പെട്ട
ഗുരുക്കന്‍
മാര്‍ക്ക് സമര്‍പ്പിച്ചു.സ്കൂളിലെ
മുഴുവന്‍ അദ്ധ്യാപകര്‍ക്കും
ഇത് കൈമാറുകയു-
ണ്ടായി.പത്താം
ക്ലാസ്സ് വിദ്ധ്യാര്‍ത്ഥികളായ
ഹരികൃഷ്ണന്‍.ജെ,അനുഗ്രഹ്.സുന്ദരം.ആര്‍
എന്നിവരാണ്
ഈ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കിയത്.അദ്ധ്യാപകദിനത്തോട-
നുബന്ധിച്ച്
പി.ടി.എ.പ്രസിഡന്റ്
ശ്രീ.പി.സി.ജോയി
എല്ലാ അദ്ധ്യാപകര്‍ക്കും
ആശംസകള്‍ അറിയിച്ചുകൊണ്ട്
സംസാരിച്ചു.
-->
ഹരിതഗ്രാമം
പദ്ധതിക്ക് തുടക്കമായി
രാമമംഗലം ഹൈസ്കൂള്‍ പരിസ്ഥിതി
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
ഗ്രാമം മുഴുവന്‍ ഹരിതാഭമാക്കുക
എന്ന ലക്ഷ്യത്തോടെ ഹരിതഗ്രാമം
പദ്ധതിക്ക് തുടക്കമായി.
ഹരിതഗ്രാമം
പദ്ധതി സംസ്ഥാന ഭക്ഷ്യ സിവില്‍
സപ്ലൈസ് വകുപ്പ് മന്ത്രി
ശ്രീ അനൂപ് ജേക്കബ്ബ് ഉദ്ഘാടനം
ചെയ്തു.ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് വില്‍സണ്‍.കെ
ജോണിന്റെ അദ്ധ്യക്ഷതയില്‍
കൂടിയ യോഗത്തില്‍ പാമ്പാക്കുട
ബ്ലോക്ക് പഞ്ചായ-
യത്ത്
പ്രസിഡന്റ് ഷേര്‍ളി
സ്റ്റീഫന്‍,ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് ഷോബി
എബ്രഹാം,അംഗം
ജെസി രാജൂ,പി.ടി.എ
പ്രസിഡന്റ് പി.സി.ജോയി,ഹെഡ്മാസ്റ്റര്‍
മണി.പി.കൃഷ്ണന്‍,നല്ലപാഠം
കോര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍
എന്നിവര്‍ പ്രസംഗിച്ചു.
-->
ഗുരുമുദ്ര
ലോഗോ നിര്‍മ്മാണം
മലയാള
മനേരമയുടെ ഗുരുമുദ്ര ലോഗോ
നിര്‍മ്മാണ മല്‍സരത്തില്‍
നമ്മുടെ പ്രവര്‍
ത്തകനായ
പത്ത് എ യില്‍ പഠിക്കുന്ന
ഹരികൃഷ്ണന്‍ ജെ ലോഗോ തയ്യാറാക്കുകയും
മലയാള
മനോരമ online
ല്‍
പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഹെപ്പറ്റൈറ്റിസ് ബി
പ്രതിരോധ ക്ലാസ്സ്
രാമമംഗലം ഗ്രാമപഞ്ചായത്തിന്റെ
വിവിധ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ബി രോഗബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍
രാമമംഗലം പ്രാഥമിക ആരോഗ്യ
കോന്ദ്രത്തിലെ ആരോഗ്യ
പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രോഗപ്രതിരോധ ക്ലാസ്സും രണ്ടാം ഘട്ട പ്രതിരോധ
കുത്തിവെപ്പും രാമമംഗലം ഹൈസ്കൂള്‍ കുട്ടികള്‍ക്ക് നല്‍കി.
പകര്‍ച്ചവ്യാധികളെ കുറിച്ചും അവ
പകരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് രോഗത്തെ തടയുവാനുള്ള മുന്‍ക്കരുതലുകളെ കുറിച്ച്
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.- സി.പത്രോസ് ക്ലാസ് എടുത്തു.മെഡിക്കല്‍ ഓഫീസര്‍ ഇന്‍ച്ചാര്‍ജ്
ഡോ.ബബിത
കെ.ബി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജീമോന്‍
വി.ടി ലേഡി
ഹെല്‍ത്ത് ഇന്‍-സ്പെക്ടര്‍ സാലി മാത്യു, പ്രധാന അദ്ധ്യാപകന്‍
മണി.പി.കൃഷ്ണന്‍, കെ.സി.സ്കറിയ,
നല്ലപാഠം കോര്‍ഡിനേറ്റര്‍മാരായ അനൂബ് ജോണ്‍, ഹരീഷ്.ആര്‍.നമ്പൂതിരി എന്നിവര്‍
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി
സ്വാമി വിവേകാനന്ദന്‍ നടത്തിയ ചിക്കാഗോയ പ്രസംഗത്തന്റെ 119ാം വാര്‍ഷിക ആഘോഷങ്ങളുടെ അനുസ്മരണം
ചരിത്രത്തില്‍ അവിസ്മരണീയമാക്കി ചിക്കാഗോയിലെ മതമഹാ
സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വാമി വിവേകാനന്ദന്‍ നടത്തിയ ചിക്കാഗോയ
പ്ര- സംഗത്തന്റെ
119ാം വാര്‍ഷിക
ആഘോഷങ്ങളുടെ ഭാഗമായി രാമമംഗലം ഹൈ-സ്കൂളില്‍ നല്ലപാഠം
പ്രവര്‍ത്തകര്‍ അനുസ്മരണം സംഘടിപ്പിച്ചു. ചിക്കാഗോയിലെ മതമഹാ
സംമ്മേളനത്തിലും തുടര്‍ന്ന് ഭാരതത്തിന്റെ ഒരറ്റം മുതല്‍മറ്റേ അറ്റം വരെ
സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രഭാഷണങ്ങളില്‍ പറയുന്നത്
ഭാരതം തികഞ്ഞ ആത്മവിശ്വാസവും ആത്മാഭിമാനവും ആര്‍ജിക്കണം എന്നതാണ്
ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ ഈ അത്മാഭിമാനനം കാത്തു സൂക്ഷിക്കുവാന്‍ നമുക്ക്
ആവുന്നു- ണ്ടോ എന്ന്
ചിന്തിക്കണമെന്ന് പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍
അനുസ്മര- ണ
സമ്മേളനത്തില്‍ പറഞ്ഞു.മതങ്ങളുടെ മാതാവായ മതത്തിന്റെ പേരിലും ലോ- കത്തിലെ ഏറ്റവും പ്രാചീനമായ
സന്ന്യാസി പരമ്പരയുടെ പേരിലും നന്ദി പറയുന്നു എന്ന് സ്വാമിജിയെ
ഉദ്ദരിച്ച്
ഹരീഷ്.ആര്‍.നമ്പൂതിരിപ്പാട്
പ്രസംഗിച്ചു.നല്ലപാഠം കോര്‍ഡിനേറ്റര്‍ അനൂബ്
ജോണ്‍,സാമുഹ്യശാസ്ത്ര അദ്ധ്യാപകന്‍
കെ.സി.സ്കറിയ എന്നിവര്‍
പ്രസംഗിച്ചു.
ക്വിസ്സ് ക്ലബ്ബ്
മല്‍സര പരീഷകളുടെ പ്രാധാന്യം കൂടിവന്നുകൊണ്ടിരിക്കുന്ന ഈ
കാലഘട്ടത്തില്‍ പരീഷകളെ നേരിടുന്നതിനും വിജയം കരസ്ഥമാക്കുന്നതിനും കുട്ടികളെ
തയ്യാറാക്കുക എന്ന ലക്ഷത്തോടെ സ്കൂളില്‍ ക്വിസ്സ് ക്ലബ്ബ്
ആരംഭിച്ചു. താല്‍പ്പര്യവും അഭിരുചിയുമുളള 55കുട്ടികളെ തിരഞ്ഞെടുത്തു ചിട്ടയായ
പരിശീലനം നല്‍കി തുടങ്ങി.
മൂവാറ്റുപുഴ മുന്‍സിഫ് കോര്‍ട്ട് ജീവനക്കാരനും,എയര്‍ഫോസില്‍
നിന്ന് റിട്ടയര്‍ ചെയ്തു സ്വന്തം ഭവനം കേന്ദ്രീകരിച്ച് PSC കോച്ചിങ്ങ്
ക്ലാസുകളും,റെയില്‍വേ എയ- എയര്‍ ഫോഴ്സ്,കരസേന തുടങ്ങിയ വയ്ക്കായി പ്രത്യേക പരിശീലനം
നല്‍കി വരുന്ന മാമ്മലശേരി ശ്രീ രാജന്‍ കടുവപ്പട്ടയ്ക്കല്‍ ആണ് ക്ലാസുകള്‍ക്ക്
നേതൃത്വം നല്‍കുന്നത്.
ശനിയാഴ്ചകളിലും അവധിദിവസങ്ങളിലും അദ്ദേഹം ക്ലാസ്
എടുക്കുന്നു.രാമമംഗലം സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയാണ് ശ്രീ
രാജന്‍.ക്വിസ്സ് ക്ലബ്ബിന്റെ നേതൃത്തവത്തില്‍ ക്വിസ്സ് മല്‍സരങ്ങള്‍ ക്രമീകരിച്ച്
നടത്തിവരുന്നു.



No comments:
Post a Comment