മലയാള മനോരമ നല്ലപാഠം
രാമമംഗലം ഹൈസ്കൂള്‍
നല്ലപാഠം പ്രവര്‍ത്തകര്‍
മണി.പി.കൃഷ്ണന്‍ - [H.M] 9745232339
അനൂബ് ജോണ്‍ - [കോര്‍ഡിനേറ്റര്‍]
9947745201
കെ.സി.സ്കറിയ - 9495818928
ഹരീഷ്.ആര്‍.നമ്പൂതിരിപ്പാട് - 9495317176
സ്മിത.കെ.വിജയന്‍ - 9947441040
തുഷാര.എസ്-9446907465
സുനില്‍.പി.സി
അനുഗ്രഹ് സുന്ദരം R (Student Coordinator)
ഹരികൃഷ്ണന്‍.ജെ (Student
Coordinator)
അല്‍വിന്‍ ജോയി (Student Coordinator)
ഗായത്രി.ഇ.എ (Student Coordinator)
അന്‍സ ജോയി (Student Coordinator)
ആതിര.പി (Student
Coordinator)
സുപര്‍ണ്ണ.ഇ.കെ (Student Coordinator)
നല്ലപാഠം കവിത
നന്മയാം നെല്‍മണി മുത്തുകള്‍ നല്‍-
വയലാം കുരുന്നുഹൃദയങ്ങളില്‍
വിതച്ചിട്ടു നൂറുമേനി പുണ്യം വിളയുവാന്‍
ദീര്‍ഘദൃഷ്ട്ട്യാ-'നല്ലപാഠം'
നമുക്കായ് തുറക്കുന്നു.
തിന്മയാം കാറ്റില്‍ പറന്നന്യമായ് തീര്‍ന്നൊരാ-
നന്മതന്‍ പീലിതേടി പിടിക്കുവാന്‍
ഒഴുക്കിനെതിരായ് ചരിക്കാന്‍ നമുക്കീ-
കുരുന്നുകള്‍ക്കൂര്‍ജ്ജം പകരാം
"ഒരു കൈ ഒരു തൈ"
യെന്നു ചൊല്ലീ-
കുഞ്ഞുങ്ങള്‍ നട്ടുനനച്ചതു സ്നേഹമാം
തണലു പകരും ന്മമരമല്ലോ
ജരാനരകളാം ചമയം ചാര്‍ത്തി
ജീവിതമാം നാടകത്തില്‍ അവസാനരംഗം
വേദനയോടാടി തീര്‍ക്കുമീ-
വയോധികര്‍ക്കന്നവും സ്നേഹവും
നല്‍കാന്‍ 'നല്ലപാഠം' മാതൃകയായ്
നിര്‍ധനരാം രോഗികള്‍ക്കൗഷധങ്ങള്‍ക്കു
മപ്പുറം,സ്നേഹം,സ്വാന്തനം,എന്നിവയും
ആവോളം കൊടുപ്പാന്‍ കുരുന്നുകള്‍-
ക്കായതില്‍ ചാരിതാര്‍ത്ഥ്യം കൊള്ളുന്നു 'നല്ലപാഠം'
മദ്യത്തിന്‍ ലഹരിയില്‍ മാനവര്‍
മാനം മറന്നുമ്ലേച്ഛമായി ഹിംസക്കംശം
കൊടുത്തിഹത്തില്‍ കിരാതരായുഴലുന്നതു-
ചൂണ്ടിയിട്ടാ വഴി പോകരുതെന്നീ
കുരുന്നുകള്‍ ലോകത്തോടപേക്ഷിക്കുന്നു
ഹൃദയത്തില്‍ തുടിപ്പകര്‍ന്നൊരു ഗാത്രത്തി-
ലുള്ളാ രവയവങ്ങള്‍ രോഗത്തില്‍
വിവശരായ് കഴിയുന്ന സോദരര്‍ക്കേകി
അവരില്‍ ജീവനായ് തുടിക്കുന്നതാ നന്മതന്‍
സന്ദേശമേകുന്ന 'മൃതസഞ്ജീവിനി'
ക്കൊപ്പം നടക്കുമീ 'നല്ലപാഠം'
യുദ്ധംവിതയ്ക്കുന്ന മുറവിളിയില്‍
സംവത്സരങ്ങള്‍ താണ്ടിയൊഴുകുന്ന ശ്രൂ
കാളീന്ദീപോല്‍ കറുത്തിരുണ്ടാമണ്ണില്‍
വേണ്ടനമുക്കൂ യുദ്ധം,സാമാധാനമാം
ജ്യോതിസ്സുദിച്ചുയര്‍ന്നു വിളങ്ങുകയീ
ധരയാകെയെന്നാഹ്വാനം ചെയ്തോ
വെള്ളരിപ്രാവിനെയീ-
ശ്യാമാംബരത്തിലേക്കയക്കാം.
'നല്ലപാഠത്തിന്‍'മേന്മകൊണ്ടു
ശുഭമായ്തീരട്ടെ നന്മയാല്‍
മാനവരാശിയെന്നും …..........
ജൂണെറ്റ് ബാബു
രാമമംഗലം
നേരറിവുകളുടെ
നല്ല പാഠത്തിനു തുടക്കമിട്ട് ജില്ലാതല അദ്ധ്യാപക സംഗമത്തില്‍ രാമമംഗലം ഹൈസ്കൂളും
പങ്കെടുത്തു
കൂട്ടായ്മയുടെ
കരുത്തറിയിച്ച് നേരറിവുകളുടെ
നല്ല പാഠത്തിനു തുടക്കം കുറിച്ച് എറണാകുളം ജില്ലാതല അദ്ധ്യാപക സംഗമത്തില്‍
രാമമംഗലം ഹൈസ്കൂളി
നെ പ്രതിനിധീകരിച്ച് ഹെഡ്മാസ്റ്റര്‍ മണി.പി.കൃഷ്ണന്‍,,നല്ല പാഠം കോര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു. പി.എസ്.സി.ചെയര്‍മാന്‍
ഡോ.കെ.എസ്.രാധാകൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്തു.
നന്മയുടെ
നല്ലപാഠത്തിന് രാമമംഗലം ഹൈസ്കൂളില്‍ തുടക്കമായി
നന്മയുടെയും സ്നേഹത്തിന്റെയും കരുണയുടെയും
നല്ലപാഠങ്ങള്‍ കുട്ടികളിലൂടെ സമൂഹത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലയാള
മനോരമ നടപ്പിലാക്കു-
ന്ന
നല്ലപാഠം പദ്ധതി രാമമംഗലം ഹൈസ്കൂളില്‍ പ്രൗഢഗംഭീരമായ തുടക്കമായി. പുസ്തക പഠനത്തിലൂടെ മാത്രം വിദ്യാഭ്യാസ പ്രക്രിയ പൂര്‍ത്തിയാവുന്നില്ല
മറിച്ച് സാമൂഹിക പ്രശ്നങ്ങളിലിടപ്പെട്ടും യാഥാര്‍ത്ഥ്യങ്ങളെ ഉള്‍കൊണ്ടും
പങ്കുവെയ്ക്കലിന്റെ-
യും
കരുണയുടെയും നല്ലപാഠങ്ങള്‍ കാണിച്ചുകൊടുത്തും അവ സ്വായത്തമാക്കുകയും ചെയ്യുമ്പോള്‍
മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാവുകയുള്ളൂ.
ഇന്നത്തെ സമൂഹത്തില്‍ പ്രതീക്ഷകള്‍
നഷ്ടപെട്ടപ്പോള്‍ ആണ് പുതിയ സമൂഹത്തെയെങ്കിലും നന്മയുടെ മാര്‍ഗങ്ങള്‍
പഠിപ്പിക്കണമെന്ന ചിന്ത
ഉരിത്തിരിഞ്ഞത്
ആയതിന്റെ പൂര്‍ത്തീകരണമാണ് നല്ലപാഠം പദ്ധതി.
കലാലയങ്ങളിലെ
നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെത്തിക്കുക വഴി സമൂഹത്തെയും നന്മയിലേക്ക്
നയിക്കാനാവും എന്ന ചിന്തയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ ഞങ്ങളെ
പ്രേരിപ്പിച്ചത്.നല്ല പാഠത്തിന്റെ നന്മകള്‍ നാടിന് നല്ല
മാതൃകകളായി തീരട്ടെ.
രാമമംഗലം ഹൈസ്കൂളിന്റെ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍
പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍. മനോജ് ഉദ്ഘാടനം ചെയ്തു.സമൂഹത്തില്‍ ഇന്ന് നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചും അവയെ എങ്ങനെ നേരിടണമെന്നും അദ്ദേഹം
കുട്ടികളെ ബോധവാന്‍മാരാക്കി.പ്രധാന അദ്ധ്യാപകന്‍ മണി.പി കൃഷ്ണന്‍ അദ്ധ്യക്ഷനായി.നല്ലപാഠം കോര്‍ഡിനേറ്റര്‍മാരായ
അനൂബ് ജോണ്‍,പി.ടി.എ.പ്രസിഡന്റ് പി.സി.ജോയി എന്നിവര്‍ പ്രസംഗിച്ചു.
രാമമംഗലം
ഹൈസ്കൂളില്‍ പഞ്ചാരിമേളത്തോടെ നവാഗതര്‍ക്ക്
സ്വാഗതമേകി
രാമമംഗലം
: രാമമംഗലം
ഹൈസ്കൂളില്‍ പുതുവര്‍ഷാരംഭത്തില്‍ നവാഗതരായ കൂട്ടുകാരെ പഞ്ചാരിമേളത്തിന്റെ
അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു.പി.ടി.എയു-
ടെയും നാട്ടുകാരുടെയും
സഹകരണത്തോടെ രാമമംഗലം ആശുപത്രിപ്പടിയിലേക്ക് ജാഥയായി പോവുകയും തിരിച്ച് സ്കൂളില്‍
പ്രവേശിക്കുകയും ചെയ്തു.തുടര്‍ന്ന്
നടന്ന പൊതുസമ്മേളനം രാമമംഗലം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ജെസ്സി രാജൂ ഉദ്ഘാടനം
ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ പി.സി.ജോയി അദ്ധ്യക്ഷത
വഹിച്ചു.
പ്രധാന അദ്ധ്യാപകന്‍
മണി.പി.കൃഷ്ണന്‍ സ്റ്റാഫ്
സെക്രട്ടറി ഗിരിജ വി.എന്‍
എന്നിവര്‍ പ്രസംഗിച്ചു.മുഴുവന്‍
കുട്ടികള്‍ക്കും മാനേജ്മെന്റിന്റെ വകയായി മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
രാമമംഗലം
ഹൈസ്കൂളിന് മന്ത്രി അനൂപ് കമ്പ്യൂട്ടറുകള്‍
അനുവദിച്ചു
രാമമംഗലം ഹൈസ്കൂളിന്
സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ് പ്രാദേശികവികസന
ഫണ്ടില്‍ നിന്ന് അഞ്ച് കമ്പ്യൂട്ടറുകള്‍ അനുവദിച്ചു. കമ്പ്യൂട്ടറുകള്‍
അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍ കെ ജോണിന്റെ
നേതൃത്വത്തില്‍ പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍,പി.ടി.എ പ്രസിഡന്റ് പി സി
ജോയി,മാനേജര്‍
കെ.എ.വാസുദേവന്‍ നമ്പൂതിരി,അനൂബ് ജോണ്‍ എന്നിവര്‍
മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.സ്കൂള്‍ ഹാളില്‍ മഹാത്മാഗാന്ധി സര്‍വകലാശാല ബികോം പരീക്ഷയില്‍
ഉന്നതവിജയം കരസ്ഥമാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥി രാഹുല്‍ ദേവിന് നല്‍കിയ അനുമോദന
സമ്മേളനത്തിലാണ് മന്ത്രി കമ്പ്യൂട്ടറുകള്‍ പ്രഖ്യാപിച്ചത്.
SSLCപരീക്ഷയില്‍
ഉന്നത വിജയം കരസ്ഥമാക്കിയ രാമമംഗലം ഹൈസ്കൂളിന് അനുമോദനം
2011-2012
അദ്ധ്യയന വര്‍ഷത്തില്‍
രാമമംഗലം ഹൈസ്കൂള്‍ SSLC പരീക്ഷയില്‍ 100% വിജയവും 5 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കുയും ചെയ്തു.ഈ
കുട്ടികളെ രാമമംഗലം ഹൈസ്കൂളില്‍ വെച്ച് നടന്ന യോഗത്തില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ രാമമംഗലം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വില്‍സണ്‍.കെ.ജോണിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ഭക്ഷ്യ
സിവില്‍ സപ്ലൈസ് രജിസ്ട്രേഷന്‍ വകുപ്പ്
മന്ത്രി ശ്രീ അനൂപ് ജേക്കബ്ബ് അനുമോദിച്ചു.

പരിസ്ഥിതി
ദിനാചരണവും "ഒരു
കൈ ഒരു തൈ" പദ്ധതി
ഉദ്ഘാടനവും
ലോക
പരിസ്ഥിതി ദിനാചരണം രാമമംഗലം ഹൈസ്കൂളില്‍ നടത്തപ്പെട്ടു. ദിനാചരണ പരിപാടികള്‍ രാമമംഗലം ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് വില്‍സണ്‍
കെ ജോണ്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം T.J മത്തായി സന്ദേശം
നല്‍കി.ഫോറസ്റ്റു്
ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലഭിച്ച വൃക്ഷങ്ങളുടെ വിതരണോത്ഘാ-
ടനം
ഹെഡ്മാസ്റ്റര്‍ മണി.പി.കൃഷ്ണന്‍ നിര്‍വഹിച്ചു."ഒരു
കൈ ഒരു തൈ" പദ്ധതി
പ്രകാരം വൃക്ഷതൈകള്‍ കുട്ടികള്‍ക്ക് നല്‍കി.ഒരു കൈ ഒരു തൈ നടുമ്പോള്‍ ഹരിതഗ്രാമം എന്ന
സങ്കല്പത്തിലേക്ക് നമ്മുടെ ഗ്രാമം എത്തിച്ചേരുമെന്ന് കോര്‍ഡിനേറ്റര്‍മാര്‍ പറഞ്ഞു.നല്ല പാഠം കോര്‍ഡിനേറ്റര്‍മാരായ അനൂബ് ജോണ്‍,കെ.സി.സ്കറിയ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂള്‍ കോമ്പൗണ്ടില്‍ വൃക്ഷതൈകള്‍ വച്ച്
പിടിപ്പിച്ചു.
സ്‌കൂള്‍
കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി
കൃഷിവകുപ്പ് നടപ്പാക്കുന്ന സമഗ്ര
പച്ചക്കറി വിത്ത് വിതരണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകള്‍
വിതരണം ചെയ്തു. നല്ല പാഠം പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വിത്തുവിതരണം നടത്തി. വെണ്ട, പയര്‍, ചീര, മുളക്, വഴുതന തുടങ്ങി വിവിധതരം പച്ചക്കറികളുടെ വിത്തുകള്‍
പാക്കറ്റിലാക്കിയാണ് കുട്ടികള്‍ക്ക് നല്‍കിയത്. ആയിരക്കണക്കിന് പാക്കറ്റുകളാണ് കൃഷിവകുപ്പ് ഇതിനായി
തയ്യാറാക്കിയിരിക്കുന്നത്. രാമമംഗലം ഹൈസ്‌കൂളില്‍ നടന്ന പച്ചക്കറി
വിത്ത് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍ കെ. ജോണ്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍
പി.ടി.എ പ്രസിഡന്റ് പി.സി. ജോയി അധ്യക്ഷനായി.
കൃഷി ഓഫീസര്‍ ഫിലിപ്പ്
വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ഷോബി എബ്രാഹം, അംഗങ്ങളായ മായാ നന്ദകുമാര്‍, ജെസി രാജു, പ്രധാനാധ്യാപകന്‍ മണി പി. കൃഷ്ണന്‍, കെ.സി. സ്‌കറിയ,കോര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍, ഹരീഷ് ആര്‍. നമ്പൂതിരിപ്പാട് വി.എന്‍. ഗിരിജ, കൃഷി അസിസ്റ്റന്റ് എം.പി. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
തൃക്കാമ്പുറം
കൃഷ്ണന്‍ കുട്ടിമാരാരെ അനുമോദിച്ചു
രാമമംഗലം
ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ജീവനക്കാരനുമായിരുന്ന 'വാദ്യകലകളുടെ
തമ്പുരാന്‍' എന്നറിയപ്പെടുന്ന
തൃക്കാമ്പുറം കൃഷ്ണന്‍ കുട്ടിമാരാരെ ആദരിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ജെസ്സി
രാജുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വില്‍സണ്‍.കെ.ജോണ്‍ പൊന്നാട
അണിയിച്ചു.ഹെഡ്മാസ്റ്റര്‍
ഉപഹാരം നല്‍കി.
അദ്ധ്യാപകദിന
സന്ദേശ കാര്‍ഡ്
അദ്ധ്യാപകദിനത്തോടനുബന്ധിച്ച് രാമമംഗലം
ഹൈസ്കൂള്‍ നല്ലപാഠം കൂട്ടുകാരുടെ
നേതൃത്വത്തില്‍ അദ്ധ്യാപക ദിന സന്ദേശ കാര്‍ഡ് തയ്യാറാക്കി തങ്ങളുടെ
പ്രിയപ്പെട്ട
ഗുരുക്കന്‍ മാര്‍ക്ക് സമര്‍പ്പിച്ചു.സ്കൂളിലെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും ഇത് കൈമാറുകയു-
ണ്ടായി.പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ ഹരികൃഷ്ണന്‍.ജെ,അനുഗ്രഹ്.സുന്ദരം.ആര്‍
എന്നിവരാണ്
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.അദ്ധ്യാപകദിനത്തോട-
നുബന്ധിച്ച് പി.ടി.എ.പ്രസിഡന്റ് ശ്രീ.പി.സി.ജോയി എല്ലാ അദ്ധ്യാപകര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് സംസാരിച്ചു.
സാമൂഹിക
പ്രതിബദ്ധത വെളിവാക്കി രാമമംഗലം
ഹൈസ്കൂള്‍
കുട്ടികള്‍
രാമമംഗലം
: സാമൂഹിക പ്രതിബദ്ധത വെളിവാക്കി രാമമംഗലം
ഹൈസ്കൂള്‍ കുട്ടികള്‍ പെരുവംമൂഴിക്കു സമീപം കടയ്ക്കനാട് സ്ഥിതി ചെയ്യുന്ന
ആശ്വാസഭവന്‍ സന്ദര്‍ശനം നടത്തി.പഠനത്തിന്റെ ഇടവേളയില്‍ ശനിയാഴ്ച പ്രധാന
അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍ അദ്ധ്യാപകരായ അനൂബ് ജോണ്‍,ഇ.ആര്‍
ഹേമ,കെ.കെ.ബാലന്‍,മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത്തിയ-
ഞ്ചോളം
കുട്ടികളാണ് സന്ദര്‍ശനത്തില്‍ പങ്കാളികളായത്.
യാക്കോബായ സഭ കണ്ടനാട് ഭദ്രാസനത്തിന്റെ
കീഴില്‍ പ്രവര്‍ത്തിക്കുന്ന
ആശ്വാസഭവനില്‍
മുപ്പത് അന്തേവാസികളാണുളളത്.കണ്ടനാട് ഭദ്രാസന മെത്രാ-
പ്പോലീത്ത
അഭി.മാത്യൂസ് മോര്‍ ഈവാനിയോസ് തിരുമേനിയുടെ
നേതൃത്വത്തില്‍
വൈദിക
വിദ്യാര്‍ത്ഥികളാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്.
പേരക്കിടാങ്ങളുടെ പ്രായത്തിലുളള കുട്ടികളെ
കണ്ട അന്തേവാസികള്‍ ഏറെ സന്തോഷത്തിലായിരുന്നു.കുട്ടികള്‍ മാതാപിതാക്കള്‍ക്ക് ആഹാരം വിളമ്പി നല്‍കുകയും അവര്‍ക്കൊപ്പം
കഴിക്കുകയും ചെയ്തു.കുട്ടികളുടെയും അന്തേവാസികളുടെയും
സന്തോഷത്തില്‍ പങ്ക് കൊളളാന്‍ അഭി.തിരുമേനി വരുകയും
കുട്ടികളുമായി ഏറെ നേരം ചിലവഴിക്കുകയും ചെയ്തു.ഏറെ പ്രത്യേകതകളുളള ഈ യാത്രയില്‍ കുട്ടികള്‍ മാതാപിതാക്കള്‍ക്കു
വേണ്ടി കലാപരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി.
മുഖ്യമന്ത്രിക്ക്
കത്തയച്ചു
ലോക
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി
മനുഷ്യന്‍ പരിസ്ഥിതി വിഘാത പ്രശ്നങ്ങളില്‍ ഏര്‍പ്പെടുന്നതുമൂലം
സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി നാശത്തെ കുറിച്ചും അത് വരുത്തിവെക്കുന്ന
വിനകളെ കുറിച്ചും ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധക്ഷണിക്കുന്നതിലേക്കായി മലയാളത്തിന്റെ
പ്രിയപ്പെട്ട കവിയത്രി ശ്രീമതി സുഗതകുമാരിയുടെ അഭ്യര്‍ത്ഥന പ്രകാരം രാമമംഗലം
ഹൈസ്കൂള്‍ കുട്ടികള്‍ ബഹു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു. ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം
കൃഷിവകുപ്പ് ഡയറക്ടര്‍ ഗവണ്‍മെന്റിന്റെ കാര്‍ഷികപദ്ധതികളെക്കുറിച്ച് മറുപടി നല്‍കുകയുണ്ടായി.
മൂവാറ്റുപുഴ ജില്ല സംസ്കൃതോത്സവും സംസ്കൃത പണ്ഡിതനെ ആദരിക്കലും
മൂവാറ്റുപുഴ
ജില്ലാതല സംസ്കൃതോത്സവം രാമമംഗലം
ഹൈസ്കൂളില്‍ വെച്ച് നടത്തി.ഗ്രാമപഞ്ചായത്ത്
അംഗം ജെസ്സി രാജുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രശസ്ത സംസ്കൃതപണ്ഡിതന്‍
ശങ്കരനാരായണനെ
ആദരിക്കുകയുണ്ടായി.തുടര്‍ന്ന്
കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തി.
അക്ഷരമറിയാത്തവര്‍ക്ക്
അധികസമയത്ത്
അക്ഷരമോതി
അധ്യാപകര്‍
രാമമംഗലം
ഹൈസ്കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുളള കുട്ടികളില്‍
എഴുതുവാനും വായിക്കുവാനുമറിയാത്ത കുട്ടികളെതിരഞ്ഞു കണ്ടുപിടിച്ച് അവരെ അക്ഷരം
പഠിപ്പിച്ച് കൊടുക്കുകയാണ് ഒരു കൂട്ടം അദ്ധ്യാപകര്‍.
മലയാളം,ഇംഗ്ലീഷ്,ഹിന്ദി വിഷയങ്ങളുടെ അദ്ധ്യാപകരാണ്
ശ്രമകരമായ
ഈ
ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.പത്ത്
കഴിഞ്ഞ് പോകുമ്പോള്‍ എഴുതാനും
വായിക്കാനും
എങ്കിലും പഠിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ നല്ല പാഠത്തിന് തുടക്കമായത്.എല്ലാദിവസവും 1.30
മുതല്‍ 2.00 മണിവരെയുളള ഉച്ച
ഭക്ഷണത്തിനു
ശേഷമുളള സമയമാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. കോപ്പിബുക്കുകള്‍ വാങ്ങിനല്‍കി അക്ഷരം പറഞ്ഞുകൊടുത്ത് എഴുതിച്ച്
വരുന്നു. ഇംഗ്ലീഷ് റണ്ണിങ്ങ് ലെറ്റര്‍ പഠിപ്പിച്ച
ശേഷം കുട്ടികള്‍ എഴുതിക്കാണിക്കുന്നു. ഈ
കുട്ടികളെ അവരവരുടെ ക്ലാസില്‍ ബോര്‍ഡില്‍ എഴുതുവാന്‍ അവസരം നല്‍കുന്നു. ഇതുകണ്ട് മറ്റുകുട്ടികളും ഇതുപോലെ പഠിക്കുന്നതിന് താല്‍പ്പര്യം
കാട്ടുന്നും എഴുതുന്ന കുട്ടി ഇത് അര്‍ഹതയുടെ അംഗീകാരമായി കണക്കാക്കുന്നു. അംഗീകാരം ലഭിക്കാതെ എന്നും ക്ലാസില്‍ താഴ്ന്നിരിക്കുന്ന കുട്ടികള്‍ക്ക്
ഇത് ഒരു
പുത്തന്‍ ഉണര്‍വ്വായി.
ഇംഗ്ലീഷ്
അക്ഷരങ്ങളുടെ യഥാര്‍ത്ഥ ശബ്ദം കുട്ടികളിലെത്തിക്കാന്‍
കമ്പ്യൂട്ടര്‍ വിദ്യ ഉപയോഗിക്കുവാനുളള
ശ്രമത്തിലാണ് നല്ല പാഠത്തിന്റെ അദ്ധ്യാപകര്‍.
M.G.യൂണിവേഴ്സിറ്റി ബീ.കോ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ
രാഹുലിനെ അനുമോദിച്ചു
രാമമംഗലം ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി രാഹുല്‍ ദേവിന് M.G.യൂണിവേഴ്സിറ്റി ബീ.കോ പരീക്ഷയില്‍ ഉന്നത വിജയം.സ്കൂള്‍ ഹാളില്‍ നടത്തിയ അനുമോദന സമ്മേളനത്തില്‍ രാമമംഗലം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വില്‍സണ്‍.കെ.
ജോണിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ്
രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ്ബ് അനുമോദിച്ചു.
ചൂഷണത്തിനെതിരെ ചൈല്‍ഡ് ലൈന്‍
രാമമംഗലം : കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കുട്ടികള്‍
നേരിടുന്ന
വിവിധ പീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് കുട്ടികളെ
സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സെമിനാര്‍ സംഘ- ടിപ്പിച്ചു.രാമമംഗലം ഹൈസ്കൂളില്‍ വച്ച് നടത്തിയ
സെമിനാര്‍ നിഷ.വി, സിന്ധു എ- സ് എന്നിവര്‍ നയിച്ചു.ശാരീരികമായോ മാനസികമായോ ലൈംഗീകമായോ പീഡിപ്പിക്കപ്പെട്ട് വഴിതെറ്റി
പോകുമ്പോള്‍ 1098ല്‍ വിളിച്ച് സഹായം തേടണ- മെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഹെഡ്മാസ്റ്റര്‍ മണി.
പി.കൃഷ്ണന്റെ അദ്ധ്യക്ഷത- യില്‍
കൂടിയ യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി ഗിരിജ.വി. എന്‍,പ്രസീദ എം.എന്‍, ഹേമ ഇ.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.
മദ്യവിമുക്ത
ഓണം ലഹരിവിമുക്ത കേരളം
"മദ്യവിമുക്ത ഓണം ലഹരിവിമുക്ത കേരളം" എന്ന സന്ദേശവുമായി
മഹാബലി
തിരുമേനിയും കുട്ടികളും വാദ്യമേളങ്ങളുടെ അകമ്പടിയോടെ രാമമംഗലം
ആശുപ്പത്രിപ്പടിയിലും കടവിലും ഇറങ്ങി.കടകളിലും
സ്ഥാപനങ്ങളിലും
സന്ദേശങ്ങളടങ്ങിയ
ലഘുലേഖകള്‍ വിതരണം ചെയ്തു.
മദ്യവിമുക്ത ഓണം ലഹരിവിമുക്ത
കേരളം എന്ന സന്ദേശയാത്ര രാമമംഗലം ക്നാനായ വലിയ പളളി വികാരി ഫാ.എബി സഖറിയ മട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് പി.സി.ജോയി,ഹെഡ്മാസ്റ്റര്‍ മണി.പി.കൃഷ്ണന്‍ കെ.സി.സ്കറിയ ഹരീഷ് നമ്പൂതിരി എന്നിവര്‍
പ്രസംഗിച്ചു.
രാമമംഗലം പോലീസ് സ്റ്റേഷനില്‍ എത്തിയ
മാവേലിയേയും കൂട്ടരെയും
എസ്.ഐ പ്രിന്‍സ് ജോര്‍ജും പോലീസുകാരും സ്വീകരിച്ചു.ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മെമ്പര്‍മാരും ജീവനക്കാരും ചേര്‍ന്ന്
മാവേലിമന്നനെ എതിരേറ്റു.
രാമമംഗലം കടവില്‍ ബീവ്റേജ് കോര്‍പ്പറേഷന്‍
ചില്ലറ വില്‍പ്പന ശാലയില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് മഹാബലി ലഘുലേഖ നല്‍കുകയുണ്ടായി.ഓണാ
ഘോഷത്തോടനുബന്ധിച്ച് പൂക്കള മല്‍സരവും,ഓണസദ്യയും ക്രമീകരിച്ചു.
ഓണക്കിറ്റുമായി
അദ്ധ്യാപകര്‍ കുട്ടികളുടെ വീട്ടില്‍ എത്തി
രാമമംഗലം : തലച്ചോറില്‍
പഴുപ്പും അണുബാധയും മൂലം സ്ഥിരബുദ്ധി നഷ്ടപ്പെട്ട് മാനസിക വിഭ്രാന്തി പിടിപ്പെട്ട
അച്ഛന്‍,കൂലിപ്പണിക്ക്
പോയിക്കൊണ്ടിരുന്ന അമ്മ,അച്ഛനും
അമ്മയും കൂലിപ്പണിക്ക് പോയിട്ടാണ് 6പേരടങ്ങുന്ന
കുടുംബം പുലര്‍ത്തിയിരുന്നു.വാര്‍ദ്ധക്ക്യത്തില്‍
കിടപ്പിലായ മാതാപിതാക്കളും മൂന്ന് കുട്ടികളുമടങ്ങിയ കുടുംബം.കുടുംബനാഥന്റെ മാനസിക വിഭ്രാന്തി മൂലം വീട് വിട്ട് ഇറങ്ങി
പോകുന്നത് തടയാന്‍ കൂലിപ്പണി ഉപേക്ഷിച്ച് വീട്ടിലിരിക്കുന്ന അമ്മ.എല്ലാവരും സമൃദ്ധമായി
ഓണം ആഘോഷിച്ചപ്പോള്‍ പട്ടിണിയിലായ ആ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ അദ്ധ്യാപകര്‍
ചേര്‍ന്ന് ഒരു മാസത്തേക്ക് ആവശ്യമായ ആഹാരപദാര്‍ത്ഥങ്ങളടങ്ങിയ ഓണക്കിറ്റ്
തയ്യാറാക്കി ആ കുടുംബത്തിലെത്തി അവ ഏല്‍പ്പിച്ചു.
ക്വിസ്സ്
ക്ലബ്ബ്
മല്‍സര പരീക്ഷകളുടെ പ്രാധാന്യം
കൂടിവന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പരീക്ഷകളെ നേരിടുന്നതിനും വിജയം
കരസ്ഥമാക്കുന്നതിനും കുട്ടികളെ തയ്യാറാക്കുക എന്ന
ലക്ഷ്യത്തോടെ സ്കൂളില്‍ ക്വിസ്സ് ക്ലബ്ബ് ആരംഭിച്ചു.
താല്‍പ്പര്യവും അഭിരുചിയുമുളള 55കുട്ടികളെ തിരഞ്ഞെടുത്തു ചിട്ടയായ
പരിശീലനം നല്‍കിത്തുടങ്ങി.
മൂവാറ്റുപുഴ മുന്‍സിഫ്
കോര്‍ട്ട് ജീവനക്കാരനും,എയര്‍ഫോഴ്സില്‍
നിന്ന് റിട്ടയര്‍ ചെയ്തു സ്വന്തം ഭവനം കേന്ദ്രീകരിച്ച് PSC കോച്ചിങ്ങ് ക്ലാസുകളും,റെയില്‍വേ, എയര്‍ ഫോഴ്സ്,കരസേന
തുടങ്ങിയവയ്ക്കായി പ്രത്യേക പരിശീലനം നല്‍കി വരുന്ന
മാമ്മലശേരി ശ്രീ രാജന്‍ കടുവപ്പട്ടയ്ക്കല്‍ ആണ് ക്ലാസുകള്‍ക്ക്
നേതൃത്വം നല്‍കുന്നത്.
ശനിയാഴ്ചകളിലും
അവധിദിവസങ്ങളിലും അദ്ദേഹം ക്ലാസ് എടുക്കുന്നു.രാമമംഗലം സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി
കൂടിയാണ് ശ്രീ രാജന്‍.ക്വിസ്സ്
ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്വിസ്സ് മല്‍സരങ്ങള്‍ ക്രമീകരിച്ച്
നടത്തിവരുന്നു.
ഓസോണ്‍
ദിനാചരണം പ്ലാസ്റ്റിക് വിമുക്ത കലാലയ പ്രഖ്യാപനം
രാമമംഗലം ഹൈസ്കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റ
ആഭിമുഖ്യത്തില്‍ ഓസോണ്‍ ദിനാചരണവും,
പ്ലാസ്റ്റിക് വിമുക്ത
കലാലയ പ്രഖ്യാപനവും നടത്തി.
കുട്ടികള്‍
ഓസോണ്‍ ദിന പ്രതിജ്ഞ എടുത്തു.ശ്യാം കൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സൂര്യനില്‍ നിന്ന് വ്യത്യസ്ഥ ഊര്‍ജ്ജനിലകളിലുള്ള നിരവധി മാരക
രശ്മികള്‍ ഉണ്ടാകുന്നുണ്ട്.പ്രകൃതിക്കും മനുഷ്യനും നാശം വിതയ്ക്കുന്ന
ഇവയില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന പാളിയാണ് ഓസോണ്‍ പാളികള്‍
എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണമെന്ന് പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍ പറഞ്ഞു.
ഓസോണ്‍ ചൂഷണത്തിന് കാരണമാകുന്ന
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്ത
കലാലയമായി രാമമംഗലം ഹൈസ്കൂളിനെ പ്രധാന അദ്ധ്യാപകന്‍ പ്രഖ്യാപിച്ചു.സയന്‍സ് ക്ലബ്ബ് കുട്ടികളുടെ നേതൃത്വത്തില്‍ പോസ്റ്ററുകള്‍
തയാറാക്കി പ്രദര്‍ശിപ്പിച്ചു.
വിദ്യാരംഗം
കലാസാഹിത്യവേദി സ്കൂള്‍ തല ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദി സ്കൂള്‍ തല
ഉദ്ഘാടനം ഡയറ്റ് അദ്ധ്യാപകന്‍ ശ്രീ മുത്തോലപുരം മോഹന്‍ ദാസ് നിര്‍വ്വഹിച്ചു.രാമമംഗലം ഹൈസ്കൂളില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് അംഗം ജെസ്സി
രാജു അദ്ധ്യക്ഷയായി.പിറവം എ.ഇ.ഒ സാലിക്കുട്ടി ജേക്കബ്, H.Mമണി.പി.കൃഷ്ണന്‍, P.T.A പ്രസിഡന്റ്
പി.സി.ജോയി,അനൂബ് ജോണ്‍, ഹരീഷ്.നമ്പൂതിരി, കെ.സി.സ്കറിയ എന്നിവര്‍
പ്രസംഗിച്ചു.
ലോഗോ നിര്‍മ്മിച്ചു
രാമമംഗലം ഹൈസ്കൂളിനായി ലോഗോ തയ്യാറാക്കി.നല്ലപാഠം വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍
ഹരികൃഷ്ണന്‍.ജെ
യാണ് നല്ലപാഠത്തിനും സ്കൂളിനും വേണ്ടി ലോഗോ നിര്‍മ്മിച്ചത്.


ട്രാഫിക് നിയമങ്ങളുടെ നല്ല
പാഠവുമായി
കുട്ടികള്‍
ബൈക്കില്‍
ഹെല്‍മറ്റും കാറില്‍ സീറ്റ് ബല്‍റ്റും ധരിച്ച് വന്നയാത്രക്കാര്‍ക്ക് കൊച്ചു
കൂട്ടുകാരുടെ സമ്മാനങ്ങളും അഭിനന്ദനങ്ങളും
അതില്ലാത്തവര്‍ക്ക് റോഡ്
നിയമങ്ങളടങ്ങിയ ലഘുലേഖകളും നല്‍കി രാമമംഗലം ഹൈസ്കൂള്‍ കുട്ടികള്‍ ട്രാഫിക്
നിയമങ്ങളുടെ നല്ല പാഠവുമായി റോഡിലിറങ്ങി.കുട്ടികള്‍ക്ക് കൂട്ടായി
പുത്തന്‍കുരിശ്
സര്‍ക്കിളും പോലീസുകാരുമെത്തി.മിതവേഗത്തില്‍ വാഹനമോടിച്ച
ഡ്രൈവര്‍മാര്‍ക്കുളള
സമ്മാനദാനത്തിന്റെ ഉദ്ഘാടനം പുത്തന്‍കുരിശ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ K.R.മനോജ്
നിര്‍വ്വഹിച്ചു.
അമിത വേഗത്തില്‍ വന്ന ടിപ്പര്‍ലോറി ഇടിച്ച
തങ്ങളുടെ പ്രിയകൂട്ടുകാരന്റെ അവസ്ഥമനസിലാക്കിയ അദ്ധ്യാപകരും
കുട്ടികളുംഅന്നേമനസ്സിലുറപ്പിച്ചു ട്രാഫിക് നിയമബോധവല്‍ക്കരണമെന്ന ഈ നല്ല പാഠം
നടത്തുവാന്‍.സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക്
ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍,നല്ല പാഠം കോര്‍ഡിനേറ്റര്‍മാരായ അനൂബ് ജോണ്‍,കെ.സി. സ്കറിയ,അദ്ധ്യാപകരായ ഹരീഷ് ആര്‍.നമ്പൂതിരി,ഗിരിജ.വി.എന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കാളികളായി.
കുട്ടികളുടെ
നേതൃത്വത്തില്‍ ലോക അദ്ധ്യാപകദിനാഘോഷം
രാമമംഗലം ഹൈസ്കൂളില്‍ ലോക അദ്ധ്യാപകദിനാഘോഷം നടത്തി.അക്ഷരങ്ങളും അറിവുകളും
പറഞ്ഞു തന്ന മുഴുവന്‍ ഗുരുക്കന്മാരേയും ഓര്‍മിക്കുന്നതിനും അവര്‍ക്കു മുന്‍പില്‍
പ്രണാമം അര്‍പ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പരിപാടികള്‍
തയ്യാറാക്കി.പത്ത്
എ ക്ലാസ്സിലെ ഹരികൃഷ്ണന്‍.ജെ
അദ്ധ്യാപകദിന സന്ദേശ കാര്‍ഡ് തയ്യാറാക്കിയപ്പോള്‍ അതേ ക്ലാസ്സിലെ അനാമികയും ആതിരയും സന്ദേശങ്ങള്‍ എഴുതി തയ്യാറാക്കി.
യുവജനോല്‍സവ
ഉദ്ഘാടന വേദിയെ അദ്ധ്യാപകദിനഘോഷ വേദിയാക്കുവാന്‍ കുട്ടികള്‍ തീരുമാനിച്ചപ്പോള്‍ അദ്ധ്യാപകര്‍
എതിരുനിന്നില്ല. സീനിയര്‍
അസിസ്റ്റന്റ് എം.എന്‍.പ്രസീദയുടെ
അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധി ഹരികൃഷ്ണന്‍.ജെ സന്ദേശം വായിച്ച്
പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന് സമര്‍പ്പിച്ചു.
ഗ്രീറ്റിങ്
കാര്‍ഡ് സമര്‍പ്പണ വേളയില്‍ മുഴുവന്‍ അദ്ധ്യാപകരെയും വേദിയിലേക്ക് കുട്ടികള്‍
ക്ഷണിച്ചു.നിറഞ്ഞ
മനസ്സോടെ ഗുരുക്കന്മാര്‍ തങ്ങളുടെ പ്രിയ മക്കളില്‍ നിന്ന് സന്ദേശങ്ങള്‍ ഏറ്റ്
വാങ്ങി.കുട്ടികളുടെ
നല്ലപാഠത്തില്‍ അദ്ധ്യാപകരായ മോളിമാത്യു,സിന്ധു പീറ്റര്‍
എന്നിവര്‍ പ്രസംഗിച്ചു.
നാടന്‍വസ്ത്രങ്ങളണിഞ്ഞ് നാടന്‍പാട്ടുകളുമായി
പച്ചക്കറി തോട്ടം പദ്ധതി ഉദ്ഘാടനമായി
കൃഷിവകുപ്പ്
സ്കൂളുകളില്‍ നടപ്പിലാക്കുന്ന പച്ചക്കറി തോട്ടം പദ്ധതിക്ക് നാടന്‍
വസ്ത്രങ്ങളണിഞ്ഞ് ഞാറ്റുപാട്ടും നാടന്‍ പാട്ടുകളുമായി രാമമംഗലം ഹൈസ്കൂളില്‍
തുടക്കമായി.നാലാം
ക്ലാസ്സിലെ പാഠഭാഗത്തിലെ തിത്തിന്തേ എന്ന നാടന്‍ പാട്ട്
നാടന്‍വസ്ത്രങ്ങളണിഞ്ഞ് പാടിയ കുട്ടികള്‍ക്കൊപ്പം മറ്റുകുട്ടികള്‍
അതേറ്റ് പാടി. പ്രധാന
അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്റെ
അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍.കെ.ജോണ്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഷോബി
എബ്രഹാം,മെമ്പര്‍
ജെസ്സി രാജു,പി.ടി.എ പ്രസിഡന്റ് പി.സി.ജോയി,കെ.സി.സ്കറിയ,ഹരീഷ്.ആര്‍.നമ്പൂതിരിപ്പാട്,എസ് ജയചന്ദ്രന്‍
എം.എന്‍
പ്രസീദ, അനൂബ്
ജോണ്‍,ബാബു.എം.പി എന്നിവര്‍
പരിപാടിയില്‍ പങ്കാളികളായി.
ചീര,മുളക്,വഴുതന,തക്കാളി,വെണ്ട,പയര്‍,പടവലം തുടങ്ങി എട്ടിനം
പച്ചക്കറികളാണ് ഇത്തവണ കൃഷി ചെയ്തിതിരിക്കുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷകാ
ലമായി ഇവിടെ പച്ചക്കറി കൃഷി ചെയ്തു വരുന്നു.കുട്ടികള്‍ക്ക്
ഉച്ചഭക്ഷണത്തിനാവ
ശ്യമായ പച്ചക്കറികളെല്ലാം ഈ തേട്ടത്തില്‍ നിന്നാണ്
എടുത്തിരുന്നത് .200ഓളം
വാഴകളടങ്ങിയ വാഴത്തോട്ടം,ഔഷധ
സസ്യത്തോട്ടം എന്നിവയും ഇവിടെ പരിപാലിച്ച് വരുന്നു.
വേറിട്ട
സ്വാതന്ത്ര്യ ദിനാഘോഷവുമായി കുട്ടികള്‍
രാമമംഗലം ഹൈസ്കൂളിലെ കുട്ടികള്‍ രാമമംഗലം
കമ്യൂണിറ്റി ഹെല്‍ത്ത്
സെന്ററില്‍
പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുമൊത്ത് വ്യത്യസ്തമായ ഒരു
സ്വാതന്ത്ര്യ
ദിനം ആഘോഷിച്ചു.ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന
പതിനഞ്ചോളം
രോഗികളുമൊത്ത് അവരുടെ വിശേഷങ്ങള്‍ പങ്ക് വെച്ച്
ഒരു
നേരത്തെ ആഹാരം അവര്‍ക്ക് നല്‍കിയ കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് മാതൃകയായി.
കരുണ,സ്നേഹം,സഹാനുഭൂതി തുടങ്ങിയ ഗുണങ്ങള്‍ കുട്ടികളില്‍
വളരുന്ന-
തിന്
സ്വാതന്ത്ര്യ ദിനം മൂലം സാധ്യമായി.
രാവിലെ സ്കൂളില്‍ പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍ പതാക ഉയര്‍ത്തി.കെ.സി.സ്കറിയ സന്ദേശം നല്‍കി.ദേശഭക്തിഗാന
മത്സരം,സ്വാതന്ത്ര്യ ദിന ക്വിസ്സ്,പ്രസംഗ മത്സരം തുടങ്ങിയവ നടത്തി.
രാമമംഗലം
SYR ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക്
പായസം വിതരണം നടത്തി.പ്രവര്‍ത്തനങ്ങള്‍ക്ക് മോളി മാത്യു,അനൂബ് ജോണ്‍,ഹരീഷ്.നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം
രാമമംഗലം ഹൈസ്കൂളിന്റ ആഭിമുഖ്യത്തില്‍
കുട്ടികള്‍ക്കായി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍.മനോജ് ക്ലാസ്സ് നടത്തി. പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അദ്ധ്യാപകരായ അനൂബ്
ജോണ്‍,മോളിമാത്യു,എം.എന്‍.പ്രസീദ,ഗിരിജ.
വി.എന്‍.എന്നിവര്‍ പ്രസംഗിച്ചു.
സ്നേഹപൂര്‍വ്വം
ഗീതുവിന്
അകാലത്തില്‍
പിതാവിനെ നഷ്ടപ്പെട്ട് വേദന അനുഭവപ്പെട്ടു രാമമംഗലം ഹൈസ്കൂളിലെ പത്താം ക്ലാസ്
വിദ്യാര്‍ത്ഥിനി ഗീതു വിജയനും കുഞ്ഞനുജത്തി ഗാ
യത്രി വിജയനും താങ്ങായി തങ്ങളുടെ പ്രിയ വിദ്യാലയം.മരണാനന്തര ചടങ്ങുകള്‍
നടത്തുന്നതിനു പോലും പണമില്ലാതെ വലഞ്ഞ ഗീതുവിന്റെ മാതാവിനെ സഹായി
ക്കുവാന്‍ തന്റെ പ്രിയ വിദ്യാലയം തയ്യാറായപ്പോള്‍ താങ്ങായി നാട്ടുകാരും ഒപ്പം കൂടി.വ്യക്തികളും
സ്ഥാപനങ്ങളും സഹായഹസ്തങ്ങള്‍ നീട്ടിയതോടെ മരണാന-
ന്തര ചടങ്ങുകള്‍ക്ക്
പണം ഒരു പ്രശ്നമല്ലാതായി.
സര്‍ഗോല്‍സവം
നടത്തി
സ്കൂള്‍ വിദ്യാര്‍ഥികളുടെ സര്‍ഗവാസനകളെ
പ്രോല്‍സാഹിപ്പി ക്കുന്നതിനായി രാമമംഗലം പഞ്ചായത്ത് തലത്തില്‍
സംഘടിപ്പിച്ച 'സര്‍ഗോല്‍സവം'രാമമംഗലം എല്‍.പി.സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ വില്‍സണ്‍.കെ.ജോണ്‍ ഉദ്ഘാടനം ചെയ്തു.രാമമംഗലം ജി.എല്‍.പി.എസ്
പ്രധാന അദ്ധ്യാപകന്‍ പി.സി.രവി,രാധാകൃഷ്ണന്‍ രാമമംഗലം, ഹരീഷ് ആര്‍ നമ്പൂതിരിപ്പാട്,നിരണം ശ്രീനിവാസന്‍,പി.കെ.ഗീത എന്നിവര്‍ നേതൃത്വം നല്‍കി.രാമമംഗലം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ കയ്യെഴുത്തു
മാസികയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.
മലയാള
മനോരമ വായനക്കളരിക്ക് രാമമംഗലം ഹൈസ്കളില്‍ തുടക്കമായി
രാമമംഗലം:മലയാള മനോരമ വായനകളരിക്ക് രാമമംഗലം ഹൈസ്കളില്‍ തുടക്കമായി.രാമമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍
ശ്രീ.എസ്തഫാന്‍ ജോസഫിന്റെ സ്മരണാര്‍ത്ഥം
അദേഹത്തിന്റെ കുടുംബാഗങ്ങള്‍ ആണ് ഈ പദ്ധതിക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കിയത്.രാമമംഗലം
ഹൈസ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ശ്രീമതി അമ്മിണി ജോസഫ് സ്കൂള്‍
ലീഡര്‍ ഇ.കെ.സുപര്‍ണക്കു മനോരമ
പത്രം നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.H.Mമണി.പി.കൃഷ്ണന്‍,പി.ടി.എ പ്രസിഡന്റ് പി.സി.ജോയി,അനൂബ് ജോണ്‍,ഹരീഷ്. നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
യുവജനോല്‍സവം
കലയുടെ സമജ്ജസസമ്മേളന വേദിയായ യുവജനോല്‍വം സ്കൂളില്‍ നടത്തി.
ഉദ്ഘാടന
സമ്മേളനത്തില്‍ എം.എന്‍ പ്രസീദ അദ്ധ്യക്ഷയായി.പ്രധാന അദ്ധ്യാ-
പകന്‍ മണി.പി.കൃഷ്ണന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.രണ്ടു ദിവസങ്ങളിലായി നടത്തിയ പരിപാടിയില്‍ മാതാപിതാക്കളും
നാട്ടുകാരും കാണികളായി എത്തി.
സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയ
പ്രസംഗത്തിന്റെ 150ാം വാര്‍ഷികം
ചരിത്രത്തില്‍ അവിസ്മരണീയമാക്കിയ
ചിക്കാഗോയിലെ മതമഹാ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വാമി വിവേകാനന്ദന്‍
നടത്തിയ ചിക്കാഗോ പ്രസംഗത്തിന്റെ 150ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി രാമമംഗലം
ഹൈസ്കൂളില്‍ നല്ലപാഠം പ്രവര്‍ത്തകര്‍ അനുസ്മരണം സംഘടിപ്പിച്ചു. ചിക്കാഗോയിലെ മതമഹാ സംമ്മേളനത്തിലും തുടര്‍ന്ന് ഭാരതത്തിന്റെ
ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രഭാഷണങ്ങളില്‍ പറയുന്നത് "ഭാരതം
തികഞ്ഞ ആത്മവിശ്വാസവും ആത്മാഭിമാനവും ആര്‍ജിക്കണം" എന്നതാണ് ലോകരാജ്യങ്ങള്‍ക്കുമുമ്പില്‍ ഈ അത്മാഭിമാനം കാത്തു സൂക്ഷിക്കുവാന്‍
നമുക്ക് ആവുന്നുണ്ടോ എന്ന് ചിന്തിക്കണമെന്ന് പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞു.മതങ്ങളുടെ മാതാവായ മതത്തിന്റെ പേരിലും ലോകത്തിലെ ഏറ്റവും
പ്രാചീനമായ സന്ന്യാസി പരമ്പരയുടെ പേരിലും നന്ദി പറയുന്നു എന്ന് സ്വാമിജിയെ
ഉദ്ദരിച്ച് ഹരീഷ്.ആര്‍.നമ്പൂതിരിപ്പാട് പ്രസംഗിച്ചു.നല്ലപാഠം കോര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍,സാമുഹ്യശാസ്ത്ര അദ്ധ്യാപകന്‍ കെ.സി.സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.
സൗജന്യ
മെഗാ മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും
രാമമംഗലം ഹൈസ്കൂള്‍ സംഘടിപ്പിച്ച ശ്രീ സത്യസായി സേവാ സമിതിയുടെ
മെഗാ മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും രാമമംഗലത്തെയും പരിസരപ്രദേ- ശങ്ങളിലേയും രോഗികള്‍ക്ക് ആശ്വാസമായി .രാമമംഗലം ഗ്രാമപഞ്ചായത്തില്‍ ഹെപ്പറ്റൈറ്റിസ് ബി ആശങ്കാജനകമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
ഈ കാലഘട്ടത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നുവിതരണവും രാമമംഗലത്തെ
മാത്രമല്ല സമീപപ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് സഹായകരമായി.
അഞ്ഞൂറിലധികം രോഗികള്‍ കടന്നുവന്ന
മെഡിക്കല്‍ ക്യാമ്പ് രാമമംഗലം ഹൈസ്കൂളില്‍ രാവിലെ എട്ട് മണിമുതല്‍ വൈകിട്ട്
മൂന്നുമണിവരെ നീണ്ടു.അമൃതാ,-
വെല്‍കെയര്‍,ശുചീന്ദ്ര തുടങ്ങി വിവിധ ആശുപത്രികളില്‍ നിന്ന് വിവിധ വിഭാഗ-
ങ്ങളിലായി
പത്തോളം ഡോക്ടര്‍മാരും,പാരാമെഡിക്കല്‍ സ്റ്റാഫ് ഇരുപതുപേരും
ഉള്‍പ്പെടെ
മുപ്പതോളം പേരടങ്ങുന്ന സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.
രാവിലെ രാമമംഗലം ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ശ്രീ വില്‍സണ്‍.കെ.
ജോണിന്റെ
അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പാമ്പാക്കുട ബ്ലോക്ക് പ്രസിഡ- ന്റ് ശ്രീമതി ഷേര്‍ളി സ്റ്റീഫന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍ ഗ്രാമപഞ്ചായത്ത് അംഗം ജെസ്സി
രാജു, മായ നന്ദകുമാര്‍,ശ്യാമള
ഗോപാലന്‍,വത്സല ശശി,പി.ടി.എ പ്രസിഡന്റ് പി.സി.ജോയി,കെ.എസ്.ഗോ-
പാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആനുവല്‍
സ്പോര്‍ട്ട്സ് മീറ്റ്
രാമമംഗലം ഹൈസ്കൂള്‍ ആനുവല്‍ സ്പോര്‍ട്ട്സ് മീറ്റ് സംഘടിപ്പിച്ചു.നാല് ഹൗസുക- ളായി തിരിച്ച് മല്‍സരങ്ങള്‍ ക്രമീകരിച്ചു.രാവിലെ 9.30 ന് മാര്‍ച്ച്പ്പാസ്റ്റിന് ഹെഡ്മാ സ്റ്റര്‍
മണി.പി.കൃഷ്ണന്‍ സല്യൂട്ട് സ്വീകരിച്ചു.തുടര്‍ന്ന് പതാക ഉയര്‍ത്തി.വിദ്യാര്‍ത്ഥി പ്രതിനിധി അല്‍വിന്‍ ജോയി സ്പോര്‍ട്ട്സ് പ്രതിജ്ഞ
ചൊല്ലി കൊടുത്തു.
രാമമംഗലം
ഹൈസ്കൂള്‍ നല്ലപാഠത്തിനായി ബ്ലോഗ്ഗും ലോഗോയും ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍
പ്രകാശനം ചെയ്തു
രാമമംഗലം
ഹൈസ്കൂള്‍ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബ്ലോഗ് തയ്യാറാക്കി.നന്മയുടെ നല്ലപാഠങ്ങള്‍
കുട്ടികളിലൂടെ സമുഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമ
നടപ്പിലാക്കിവരുന്ന നല്ലപാഠം പദ്ധതിയുടെ രാമമംഗലം ഹൈസ്കൂളിലെ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബ്ലോഗിന്റെ പ്രകാശനം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവും 2010 മനോരമ ന്യൂസ് മേക്കര്‍
പുരസ്കാര ജേതാവുമായ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ നിര്‍വ്വഹിച്ചു.അനുഗ്രഹ് സുന്ദരം.ആര്‍,ഹരികൃഷ്ണന്‍.ജെ,അല്‍വിന്‍ ജോയി എന്നീ നല്ലപാഠം കുട്ടികളാണ് ബ്ലോഗ് നിര്‍മ്മിച്ചതും
പ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ എഴുതുന്നതും.www.hsrnallapadam.blogspot.com എന്ന വിലാസത്തില്‍ ബ്ലോഗ് ലഭ്യമാണ്.
ചികില്‍സ
സഹായം നല്‍കി രാമമംഗലം ഹൈസ്കൂളില്‍ നിന്നൊരു നല്ലപാഠം
അതികഠിനമായ വയറുവേദനമൂലം ആശുപത്രിയില്‍
എത്തിയ തങ്ങളുടെ പ്രിയ കൂട്ടുകാരി ഉത്തരയ്ക്ക് ഡോക്ടര്‍ വിദഗ്ധ ചികില്‍സ
നിശ്ചയിച്ചപ്പോ-
ള്‍ പകച്ചുപോയ കുടുംബത്തിന് രാമമംഗലം ഹൈസ്കൂളിലെ കൂട്ടുകാര്‍ തുണയായി.സ്കൂള്‍ പി.ടി.എയുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്
സഹായധനം രൂപീകരിച്ച് നല്‍കി.
അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ
ഉത്തരയ്ക്കാണ് കൂട്ടുകാര്‍ ചേര്‍ന്ന് പണം പിരിച്ച് നല്‍കിയത്.ഉത്തരയെ ശസ്ത്രക്രിയക്കു വിധേയമാക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ
തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തങ്ങളുടെ പ്രിയ കൂട്ടുകാരി രോഗം മാറി വേഗം സ്കൂളില്‍
തിരിച്ചെത്തണമെന്ന പ്രാര്‍ത്ഥനയിലാണ് കുട്ടികള്‍ എല്ലാവരും .
അശരണരായ കുടുംബത്തിന് കൈത്താങ്ങായി നല്ല
പാഠം അദ്ധ്യാപകന്‍
രോഗബാധിതരോ വിദ്യഭ്യാസ ആവശ്യത്തിനോ
പണമില്ലാതെ വിഷമിക്കുന്നവരുടെ ഇടയില്‍ കൈത്താങ്ങായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയാണ്
ഈ നല്ലപാഠം അദ്ധ്യാപകന്‍.അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും
ചെറിയ തുകയാണെങ്കില്‍ പോലും പല സംഘടനകള്‍ വഴിയും ഏജന്‍സികള്‍ വഴിയും ചാരിറ്റബിള്‍ സൊസൈറ്റി വഴിയും ലഭ്യമാകുന്ന മഹത്തായ നല്ലപാഠം
ഒരു ജീവിതചര്യയായി മാറ്റിയിരിക്കുകയാണ് രാമമംഗലം ഹൈസ്കൂളിലെ നല്ലപാഠം കോര്‍ഡിനേറ്റര്‍
കൂടിയായ അനൂബ് ജോണ്‍. വിദേശ രാജ്യങ്ങളില്‍ പള്ളികളില്‍ നിന്ന്
പണം പല കുടുംബങ്ങള്‍ക്കും ലഭ്യമാക്കിയും വരുന്നു.
MBBSഎന്‍ട്രന്‍സ് പരീക്ഷയില്‍ 20ാം റാങ്ക് ലഭിച്ച്,
കോലഞ്ചേരി മെഡിക്കല്‍
കോളേജില്‍ പ്രവേശനം ലഭിക്കുന്നതിന് അഞ്ച് ലക്ഷം
രൂപ
ആവശ്യമായി വന്നപ്പോള്‍ പൂതൃക്ക ഇലവനാല്‍ ഇ.ജെ.തോമസ് സഹായിക്കുവാന്‍
ആവശ്യപ്പെട്ടതനുസരിച്ച് വിദേശത്തുള്ളവരുടെ ഈമെയിലിലേക്ക് കുട്ടിയുടെ അപേക്ഷയും
വിശദവിവരങ്ങളും അയച്ച് നല്‍കി.
താമസിച്ചില്ല
അമേരിക്കയില്‍ ഫ്ലോറിഡയില്‍ നിന്ന് വിശദവിവരം തിരക്കി എഴുത്തുപള്ളില്‍ ഇ.കെ.സോമന്റെ ഫോണ്‍ സന്ദേശം വന്നു. അമേരിക്ക- യിലുള്ളവരുമായി സഹകരിച്ച് ആ
കുട്ടിക്ക് പഠനത്തിനാവശ്യമായ
മുഴുവന്‍
പണവും നല്‍കാമെന്ന വാഗ്ദാനവും നല്‍കി.അവധിക്ക്
നാട്ടില്‍ വന്ന ശ്രീ
സോമന്‍
2.50,000 രൂപയുടെ ചെക്ക് ഇലവനാല്‍ കുമാരി
ആശാമേരിക്ക് ആദ്യഗഡുവായി നല്‍കുകയുണ്ടായി.
നെഞ്ചുവേദനമൂലം എറണാകുളും ലിസി
ഹോസ്പ്പിറ്റലില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ശ്രീ ബേബി T.K വടക്കേത്തുരുത്തേലിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍
നിന്ന് 10,000രൂപയും, ഷാര്‍ജ യാക്കോബായ സുറിയാനി പള്ളിയില്‍ നിന്ന് 10,000രൂപയും അപേക്ഷ നല്‍കിയ പ്രകാരം
ലഭിക്കുകയുണ്ടായി.വാഹനം ഓടിച്ച് ജീവിക്കുന്ന കുടുബനാഥന്
രോഗം മൂലം വിശ്രമം ആവശ്യമായപ്പോള്‍ കുടുംബത്തിന് ചെറിയ ആശ്വസമായി ഈ പണം പിതാവിന്റെ
പെട്ടന്നുണ്ടായ വേര്‍പാട് മൂലം തളര്‍ന്ന കുടുംബത്തില്‍ 2കുട്ടികളുടെ വിദ്യാഭാസം നടത്തുന്ന അമ്മയ്ക്ക് വീട് പണിയുമായി
ബന്ധപ്പെട്ട് അബുദാബി മോര്‍ ഗ്രീഗോറിയോസ് ചര്‍ച്ചില്‍ നിന്ന് 10,000/രൂപ സാമ്പത്തികസഹായം ലഭ്യമാക്കി കൊടുത്തു.രാമമംഗലം കടവില്‍ ഇലവനാല്‍ പരേതനായ ജോണിയുടെ കുടുംബത്തിന് ഇതൊരു
കൈത്താങ്ങായി.
രാമമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
ശ്രീമതി ഷോബി അബ്രഹാം ആവശ്യപ്പെട്ടപ്രകാരം ഒന്നാം വാര്‍ഡ് കിഴക്കേവീട്ടില്‍
മോഹനന്റെ ഭാര്യ കാഞ്ചനയ്ക്ക് വയറ്റില്‍ മുഴമൂലം മെഡിക്കല്‍ കോളേജിന്‍ ഓപ്പറേഷന്‍
കഴിഞ്ഞതുമൂലമുള്ള സാമ്പത്തിക പ്രശ്നത്തില്‍
നിന്ന് കരകയറുന്നതിന് അവരുടെ അപേക്ഷ ഷാര്‍ജ സെന്റ് മേരിസ് യാക്കോബായ ചര്‍ച്ചില്‍
നല്‍കിയിട്ടുണ്ട്.
പിതാവിന്റെ അകസ്മിക മരണം മൂലം
പ്രതിസന്ധിയിലായ പൂതൃക്ക പുലക്കുടിയില്‍ ജോസ്നയ്ക്ക് വിദ്യാഭാസ അവശ്യത്തിലേക്ക് പല
സ്ഥാപനങ്ങളിലും അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്.ഒന്നാം വര്‍ഷ എഞ്ചിനിയറിഗ് വിദ്യാര്‍ത്ഥിയായ ജോസ്നക്കു് പിതാവ്
മരിച്ചത് മൂലം കിട്ടാമെന്ന് പറഞ്ഞിരുന്ന ലോണ്‍ ലഭിക്കാത്ത അവസ്ഥയാണുള്ളത് UAEഅബുദാബി മോര്‍ ഗ്രീ ഗോറിയോസ് ചര്‍ച്ച്,ഷാര്‍ജ സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച്, സെന്റ് മേരീസ് ഓര്‍ത്തഡോസ് ചര്‍ച്ച് ഫുജൈറ,മോര്‍ സേവേറിയോസ് ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടയം എന്നിവിടങ്ങളില്‍
അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്.മാര്‍ സേവേറിയോസ് ചാരിറ്റബിള്‍ ട്രസ്റ്റി 10,000/-രൂപ നല്‍കുകയും മോര്‍ ഗ്രീഗോറിയോസ് ചര്‍ച്ച്
അബുദാബി 15,000/-രൂപ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
വിധവയായ പെരുമ്പിള്ളിത്താഴത്ത് മിനി
സാബുവിന്റെ മകന്‍ സ്നേഹാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍മാനേജ് മെന്റിന്
പഠിക്കുകയാണ്.ആ കുട്ടിയുടെ പഠനാവിശ്യത്തിന് ശാലോം ചാരിറ്റബിള്‍ സൊസൈറ്റിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ഗുരുമുദ്ര
ലോഗോ നിര്‍മ്മാണം
മലയാള മനേരമയുടെ ഗുരുമുദ്ര ലോഗോ നിര്‍മ്മാണ മല്‍സരത്തില്‍ നമ്മുടെ
പ്രവര്‍
ത്തകനായ പത്ത് എ യില്‍
പഠിക്കുന്ന ഹരികൃഷ്ണന്‍ ജെ ലോഗോ തയ്യാറാക്കുകയും
മലയാള മനോരമ online ല്‍
പോസ്റ്റ് ചെയ്യുകയും ചെയ്തു.

രാമമംഗലം ഹൈസ്കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റ
ആഭിമുഖ്യത്തില്‍ ഓസോണ്‍ ദിനാചരണം പ്ലാസ്റ്റിക് വിമുക്ത കലാലയ പ്രഖ്യാപനവും
രാമമംഗലം ഹൈസ്കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റ
ആഭിമുഖ്യത്തില്‍ ഓസോണ്‍ ദിനാചരണം പ്ലാസ്റ്റിക് വിമുക്ത കലാലയ പ്രഖ്യാപനവും നടത്തി.കുട്ടികള്‍ ഓസോണ്‍ ദിന പ്രതിജ്ഞ എടുത്തു.ശ്യാം കൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സൂര്യനില്‍
നിന്ന് വ്യത്യസ്ഥ ഊര്‍ജ്ജനിലകളിലുള്ള നിരവധി മാരക രശ്മികള്‍ നിര്‍ഗമിക്കുന്നുണ്ട്.പ്രകൃതിക്കും മനുഷ്യനും നാശം വിതയ്ക്കുന്ന ഇവയില്‍ നിന്ന് ഭൂമിയെ
സംരക്ഷിക്കുന്ന പാളിയാണ് ഓസോണ്‍ പാളികള്‍ എന്ന തിരിച്ചറിവ്
നമുക്ക്
ഉണ്ടാകണമെന്ന് പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍ പറഞ്ഞു.
ഓസോണ്‍ ചൂഷണത്തിന് കാരണമാകുന്ന
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്ത
കലാലയമായി രാമമംഗലം ഹൈസ്കൂളിനെ പ്രഖ്യാപിച്ചു.സയന്‍സ് ക്ലബ്ബ് കുട്ടികളുടെ നേതൃത്വത്തില്‍ പോസ്റ്ററുകള്‍ തയ്യാറാക്കി
പ്രദര്‍ശിപ്പിച്ചു.
ഓസോണ്‍
ദിന പ്രതിജ്ഞ
നാം ജീവിക്കുന്ന ഈ ലോകം ഇങ്ങനെ തന്നെ
നിലനില്‍ക്കണമെങ്കില്‍ നമ്മുടെ ചിന്തയിലും നിലപാടുകളിലും ചുറ്റുപാടുകളോട്
ഇടപെടുന്ന രീതിയിലും എല്ലാം കൃ-
ത്യമായ മാറ്റം വരുത്തിയേ മതിയാകൂ എന്ന് ഞാന്‍ മനസിലാക്കുന്നു.സൂര്യനില്‍ നി
ന്ന് വ്യത്യസ്ത ഊര്‍ജനിലകളിലുള്ള നിരവധി മാരകരശ്മികള്‍ നിര്‍ഗമിക്കുന്നുണ്ട്.പ്ര-
കൃതിക്കും മനുഷ്യനും എല്ലാം നാശം വിതയ്ക്കുന്നവയാണ് ഇവ.ഇവയെ സംരക്ഷിക്കു-ന്ന ഭൂമിയുടെ ആവരണമാണ്
ഓസോണ്‍ പാളി എന്ന് ഞാന്‍ തിരിച്ചറിയുന്നു.
ഓസോണ്‍
സുഷിരത്തിന് കാരണമാകുന്ന സി.എഫ്.സി.വാതകങ്ങളുടെയും
പ്ലാസ്റ്റിക്കിന്റെയും ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായി പരിശ്രമിക്കുമെന്ന് ഇ-
തിനാല്‍ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി പിറവം ഉപജില്ല
ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദി പിറവം ഉപജില്ല
ഉദ്ഘാടനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി സ്റ്റീഫന്‍ നിര്‍വ്വഹിച്ചു.രാമമംഗലം ഹൈസ്കൂളില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് അംഗം ജെസ്സി
രാജു അദ്ധ്യക്ഷയായി.പിറവം എ.ഇ.ഒ സാലിക്കുട്ടി ജേക്കബ് ,H.Mമണി.പി.കൃഷ്ണന്‍, P.T.A
പ്രസിഡന്റ് പി.സി.ജോയി, കെ.എന്‍.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുസ്തകം
പ്രകാശനം ചെയ്തു
രാമമംഗലം ഹൈസ്കൂള്‍ യു.പി. വിഭാഗം അദ്ധ്യാപകനും ബാലസാഹിത്യകാരനുമായ
ഹരീഷ്.ആര്‍.നമ്പൂതിരിപ്പാടിന്റെ കഥാസമാഹാരം മാമ്പഴത്തിന്റെ പ്രകാശനം പ്രശസ്ത
സാഹിത്യകാരന്‍ കാലടി എസ്.മുരളീ നിര്‍വ്വഹിച്ചു.
ഗ്രാമത്തിന്റെ
ദുഖത്തില്‍ സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും സഹായികളായി
പിതാവ് മരിച്ച് വേര്‍പാടില്‍ തരിച്ച് നിന്ന രണ്ടു പെണ്‍മക്കളും
അമ്മയുമടങ്ങിയ കുടുംബത്തിന്ഏക ആശ്രയമായ അമ്മയുടെ ലിവര്‍ സിറോസിസ് എന്ന മാരക രോഗ വിവരവും കൂടിയായപ്പോള്‍
കുട്ടികള്‍ തളര്‍ന്നു. അമ്മയെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി
മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ പണം ഒരു തടസമാവുകയില്ല എന്ന
ഗ്രാമത്തിലെ പ്രിയ നേതാക്കള്‍ നല്‍കിയ ഉറപ്പ് പാലിച്ചു.ഗ്രാമം ഒന്നടങ്കം ആ ദുഖത്തില്‍ പങ്ക് ചേര്‍ന്നു.ഗ്രാമത്തിലെ മുഴുവന്‍ സ്ഥാപനങ്ങളും നല്ലവരായ വ്യക്തികളും ചേര്‍ന്ന്
പണപിരിവ് ആരംഭിച്ചപ്പോള്‍ രാമമംഗലം ഹൈസ്കൂളും അതില്‍ പങ്കാളികളായി.
രാമമംഗലം ഹൈസ്കൂളിലെ കുട്ടികളും
അദ്ധ്യാപകരും ചേര്‍ന്ന് 20,000/രൂപ സമാഹരിച്ച് പണപ്പിരിവ് നടത്തുന്നവരെ
ഏല്‍പ്പിച്ചു.ഗ്രാമത്തിന്റെ ആവശ്യത്തില്‍ രാമമംഗലം
ഹൈസ്കൂളില്‍ നിന്നൊരു നല്ലപാഠം.സ്വമേധയാ കുട്ടികള്‍ പണവുമായി
വന്നപ്പോള്‍
അതൊരു നല്ലപാഠമായി സമുഹത്തിന് നല്ല മാതൃകയായി.കുട്ടികളുടെ-
യും
അദ്ധ്യാപകരുടെയും ഈ നന്മനിറഞ്ഞ നല്ലപാഠത്തിന് രോഗിയുടെ ബന്ധുക്ക-
ളും
പി.ടി.എ.യും അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.
കരുണയും സ്നേഹവും പകുത്തു നല്‍കി സമാധാന
സന്ദേശവുമായി നല്ലപാഠം
പരസ്പരം സംശയത്തിന്റെയും അശാന്തിയുടെയും
നിഴലില്‍ വളരുന്ന ജനസമൂഹത്തിന് സമാധാന സന്ദേശം പകര്‍ന്നു നല്‍കി രാമമംഗലം
ഹൈസ്കൂളില്‍ നിന്നൊരു നല്ലപാഠം.ഗാന്ധിജയന്തി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് രാമമംഗ- ലം ഹൈസ്കൂളില്‍ വച്ച് നടത്തിയ ചടങ്ങില്‍ രാമമംഗലം ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് വില്‍സണ്‍.കെ.ജോണ്‍ കുട്ടികള്‍ക്കൊപ്പം സമാധാനത്തിന്റെ പ്രതീകമായി
വെള്ളരിപ്രാവിനെ പറത്തിവിട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കരുണയും സ്നേഹവും പകുത്തു നല്‍കി
രാമമംഗലത്തെയും
പരിസരപ്രദേശങ്ങളിലെയും
പത്ത് വൃദ്ധരെ ആദരിച്ചു.സ്കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ കുട്ടികള്‍
സ്വമേധയാ സ്വരൂപിച്ച പണം ഉപയോഗിച്ച് വാങ്ങിയ
പുത്തന്‍
വസ്ത്രങ്ങളും ഒരു കിറ്റ് അരിയും പ്രിയപ്പെട്ട മുത്തച്ഛന്മാര്‍ക്കും മുത്തശ്ശിമാര്‍
ക്കും
നല്‍കി.രാമമംഗലം ഹൈസ്കൂള്‍ പി.ടി.എ പ്രസിഡന്റ് പി.സി.ജോയിയുടെ
അദ്ധ്യക്ഷതയില്‍
കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍.കെ. ജോണ്‍ ഉദ്ഘാടനം ചെയ്തു.രാമമംഗലം പഞ്ചായത്തില്‍ ഇരുപത് വര്‍ഷത്തിലധികം പഞ്ചായത്ത് പ്രസിഡന്റായി സേവനം ചെയ്ത എ.റ്റി പത്രോസ് വൃദ്ധരെ പൊന്നാട
അണിയിച്ച്
ആദരിച്ചു.സ്നേഹവും വാല്‍സല്യവും രുചിച്ചറിഞ്ഞ
കുട്ടികള്‍ അവര്‍ക്കൊ പ്പം വിശേഷങ്ങള്‍ പങ്കുവെച്ചു.രാമമംഗലത്തെ വൃദ്ധരെ പരിപാലിക്കുന്നതിനും ആ- ശുപത്രി ചിലവുകള്‍ നിര്‍വ്വഹിക്കുന്നതിനും
ഒരു ഫണ്ട് സ്വരൂപിക്കണമെന്നും ആയതിന് ആവശ്യമായ ആദ്യ തുക താന്‍ നല്‍കുവാനും
തയ്യാറാണെന്നും,
എ.റ്റി.പി എന്ന് നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പത്രോസ് സാര്‍ പഞ്ചായത്ത് പ്രസിഡന്റിനോടാവശ്യപ്പെട്ടു.ഗ്രാമപഞ്ചായത്ത് അംഗം ജെസ്സി രാജു സന്ദേശം നല്‍കി.പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍ നല്ലപാഠം കോര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍,ഹരീഷ്.ആര്‍.നമ്പൂതിരിപ്പാട്,കെ.സി.സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്കൂളും
പരിസരവും ശുചീകരിച്ചു.
പിറവം ഉപജില്ല
ശാസ്ത്ര, ഐ.ടി,സാമൂഹ്യശാസ്ത്ര,മാത്സ്,പ്രവര്‍ത്തിപരിചയ
മേളയില്‍ രാമമംഗലം ഹൈസ്കൂള്‍ ചാമ്പ്യന്‍മാരായി
പിറവത്ത് വെച്ച് നടന്ന
ഉപജില്ല ശാസ്ത്ര മേളയില്‍ യു.പി.വിഭാഗത്തില ഒന്നാം
സ്ഥാനവും സാമൂഹ്യശാസ്ത്ര മേളയില്‍ യു.പി.വിഭാഗത്തില്‍ ഒന്നാംസ്ഥാനവും ഹൈ-
സ്കൂള്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനവും ഐ.ടി.മേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍
രാമമംഗലം
ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.ഇരുപതോളം കുട്ടികള്‍ക്ക് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുവാനുള്ള
അര്‍ഹതയും ലഭിച്ചു.

അവയവദാനത്തിന്റെ
നല്ലപാഠവുമായി
രാമമംഗലം
ഹൈസ്കൂള്‍ അദ്ധ്യാപകര്‍ ഒപ്പം പി.ടി.എയും
കേരളസര്‍ക്കാരിന്റെ
അവയവദാനത്തെ പ്രോത്സാഹിപ്പിക്കാനുളള മൃതസജ്ജീവിനി പദ്ധതിയെ മലയാള മനോരമ
ഏറ്റെടുത്തുനടത്തുമ്പോള്‍ രാമമംഗ-
ലം ഹൈസ്കൂള്‍ അദ്ധ്യാപകരും ഒപ്പം പി.ടി.എയും ഈ നല്ലപാഠത്തില്‍ അണി ചേ-
ര്‍ന്നു.
മനോരമയുടെ നന്മനിറഞ്ഞ
നല്ലപാഠത്തിലൂടെ സാമൂഹിക പ്രതിബന്ധതയുള്ള
വിവിധ പരിപാടികള്‍ ഈ സ്കൂള്‍ ഏറ്റെടുത്തു
നടപ്പിലാക്കി വരുന്നു.'അവയവം
ആയുസ്സും കടന്ന് '
എന്ന പരമ്പര വായിച്ചപ്പോള്‍
തന്നെ നല്ലപാഠം പ്രവര്‍ത്തകര്‍
ഈ ആശയം മനസില്‍ ഉറപ്പിച്ചിരുന്നു.
അദ്ധ്യാപകരും
അനദ്ധ്യാപകരും ഉള്‍പ്പെടെ മുഴുവന്‍ പേരും സമ്മതപത്രം
ഒപ്പിട്ട് നല്‍കുകയും തുടര്‍ന്ന് പി.ടി.എ കമ്മിറ്റിയില്‍ ഈ ആശയം വയ്ക്കുകയും
മുഴുവന്‍ ആളുകളും ഇതില്‍ അണിചേരുകയുമായിരുന്നു.നല്ലപാഠം പ്രവര്‍ത്തകരായ
കുട്ടികള്‍ വഴി,
ഗ്രാമത്തിന്റെ എല്ലാ കോണുകളിലും അവയവദാന സന്ദേശം
എത്തിക്കുന്നതിന്റെ ഒരുക്കത്തിലാണ് ഇവിടുത്തെ അദ്ധ്യപകരും പി.ടി.എ അംഗങ്ങളും.
അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും
ഒപ്പിട്ട അവയവദാന സമ്മതപത്രം
പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍
പി.ടി.എ പ്രസിഡന്റ് പി.സി.ജോയി എ-
ന്നിവര്‍ ചേര്‍ന്ന് നല്ലപാഠം കോര്‍ഡിനേറ്റര്‍ അനൂബ് ജോണിന് നല്‍കി
കൊണ്ട്
പരിപാടി ഉദ്ഘാടനം
ചെയ്തു.
H.S.RAMAMANGALAM
FROM,
TO,
സര്‍
കേരള സര്‍ക്കാരിന്റെ അവയവദാനത്തെ
പ്രോത്സാഹിപ്പിക്കുന്ന മൃതസജ്ജീവിനി പദ്ധതിയെ മലയാള മനോരമ എറ്റെടുത്തു
നടത്തുമ്പോള്‍ രാമമംഗലം ഹൈസ്കൂള്‍ പ്രവര്‍ത്തകര്‍ ഈ പരിപാടിയെ സഹായിക്കുവാന്‍
തയ്യാറാവുകയാണ്.സാമൂഹിക പ്രതിബന്ധതയുള്ള ഈ പരിപാടി
വിജയിക്കേണ്ടത് എല്ലാവ- രുടെയും ആവശ്യമാണ്.രാമമംഗലത്തെ മുഴുവന്‍ സംഘടനകളുടെയും പ്രവര്‍ത്തകരെ ഇതിനായി ഞങ്ങള്‍ പ്രേരിപ്പിക്കുകയാണ്.താങ്കളുടെ സ്ഥാപനത്തിലെ മുഴുവന്‍ അംഗങ്ങളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന്
ഞങ്ങള്‍
അഭ്യര്‍ത്ഥിക്കുന്നു. പദ്ധതിയുടെ ഒരു ഫോം ഇതോടൊപ്പം വയ്ക്കുന്നു.ആവശ്യത്തിന് ഫോട്ടോകോപ്പി ഉപയോഗിക്കാം.ഫോം പൂരിപ്പിച്ച് ഒരുമിച്ച് സംഘടന സ്ഥാപനമേധാവി തയ്യാറാ- ക്കി വിവരം അറിയിച്ചാല്‍ രാമമംഗലം ഹൈസ്കൂള്‍ നല്ലപാഠം പ്രവര്‍ത്തകര്‍ അത് ഏറ്റ് വാങ്ങുന്നതാണ്.സഹകരണ പ്രതീക്ഷയോടെ
കോര്‍ഡിനേറ്റര്‍ ഹെഡ്മാസ്റ്റര്‍ പി.ടി.എ പ്രസിഡന്റ്
അനൂബ്
ജോണ്‍ മണി.പി.കൃഷ്ണന്‍ പി.സി.ജോയി
കെ.സി.സ്കറിയ
രാമമംഗലം ഹൈസ്കൂളിലെ കുട്ടികളുടെ
അവകാശത്തിന്
മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നല്‍കി
പെരുവംമൂഴി ഹൈവേ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് പ്രതലം ഉറപ്പിക്കുന്നതിന്റെ
ഭാഗമായി മിറ്റല്‍ ഇട്ട് അറ്റകുറ്റപ്പണി ചെയ്തപ്പോള്‍ പ്രദേശത്തെയും
ജനങ്ങളെയും,
കച്ചവടക്കാരെയും,വഴിയാത്രകരെയും
ശക്തമായ പൊടിപടലം മൂലം വലച്ചപ്പോള്‍ ജനങ്ങളും യാത്രക്കാരും പ്രതിഷേധിച്ചു.എന്നാല്‍ പ്രശ്ന
പരിഹാരമുണ്ടായില്ല.
സ്കൂളിലെ കുട്ടികളുടെ
പഠനത്തിന് ഇത് പ്രശ്നം സൃഷ്ടിച്ചപ്പോള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍
പ്രശ്നത്തില്‍ ഇടപ്പെട്ടു.പത്താം
ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ മനുഷ്യാവകാശ കമ്മീഷനെക്കുറിച്ച് പഠിച്ച
കുട്ടികള്‍ മനുഷ്യാവകാശ
കമ്മീഷന് കത്തയച്ചു.തങ്ങളുടെ
അവകാശമായ പഠനത്തെ തടയുന്ന ഈ പ്രശ്നത്തില്‍ ഇടപ്പെട്ട് തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രശ്നത്തില്‍
ഇടപ്പെട്ട് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബഞ്ചമിന്‍ കോശി ബന്ധപ്പെട്ട് വകുപ്പുകളോട് വിശദീകരണം
ചോദിച്ച് പ്രശ്ന പരിഹാരത്തിന് ഉത്തരവിട്ട് ആയതിന്റെ പകര്‍പ്പ് പഞ്ചായത്തിനും PWD ക്കും അയച്ച് കൊടുത്തു.ഉടന്‍ തന്നെ പ്രശ്ന
പരിഹാരം ഉണ്ടാവുകയും ചെയ്തു.
തപാല്‍
ദിനത്തില്‍ തപാലാപ്പീസില്‍ കുട്ടികള്‍ എത്തി
ലോക തപാല്‍ദിനത്തില്‍ തപാലാഫീസില്‍
എത്തിച്ചേര്‍ന്ന രാമമംഗലം ഹൈസ്കൂള്‍ കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ ചോദിച്ച്
മനസിലാക്കി.പാഠപുസ്തകത്തില്‍
മാത്രം പഠിച്ച കാര്യങ്ങള്‍ അനുഭവത്തിലൂടെ അറിഞ്ഞ കുട്ടികള്‍ കൗതുകത്തോടെ
പോസ്റ്റ്മാഷ് രാജേശ്വരി.പി.കെ യോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.ഈമെയിലി-
ന്റെയും
എസ്.എം.എസിന്റെയും ലോകത്ത് കത്തുകളുടേയും പോസ്റ്റ് ഓഫീസിലെ പുത്തന്‍
പ്രവര്‍ത്തനങ്ങളും കുട്ടികള്‍ തിരിച്ചറിഞ്ഞു.
ഉച്ചഭക്ഷണത്തിനുശേഷം
തപാലാപ്പീസില്‍ എത്തിയകുട്ടികളുടെ കൈവശം പരിസ്ഥിതി സന്ദേശങ്ങളും റോഡ് സുരക്ഷ
സന്ദേശങ്ങളുമടങ്ങിയ
തപാല്‍ കാര്‍ഡുകളുമുണ്ടായിരുന്നു.വിവിധ തൂക്കത്തിലുള്ള കത്തുകളും കൈയില്‍ കരുതിയ കുട്ടികള്‍ അവയുടെ
അളവ് പരിശോധിച്ച് സ്റ്റാമ്പുകളെ കുറിച്ചും അവ ഒട്ടിച്ച് സീല്‍ വച്ച് എടുക്കുന്നതും
കണ്ട് മനസിലാക്കി.
പോസ്റ്റ് അസിസ്റ്റന്റ് ജോണ്‍.കെ.വര്‍ഗീസ്,സേതു മാധവന്‍,കുഞ്ഞന്‍,കൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തപാല്‍ ദിനത്തില്‍
കുട്ടികളെ വരവേറ്റു.അദ്ധ്യാ-
പകരായ
ഹരീഷ്.ആര്‍.നമ്പൂതിരി,അനൂബ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ശിശുദിനാഘോഷം
രാമമംഗലം
ഹൈസ്കൂള്‍ എല്‍.പി. വിഭാഗം കുട്ടികളുടെ
നേതൃത്വത്തില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ജവഹര്‍ലാല്‍ നെഹറുവിന്റെ ജന്മദിനാഘോഷ
ങ്ങളുടെ ഭാഗമായി ചാച്ചാജി മാരുടെ നേതൃത്വത്തില്‍ ശിശുദിനറാലി
നടത്തി.
പ്ലക്കാര്‍ഡുകളുമായി നടത്തിയ ഘോഷയാത്ര പ്രധാന അദ്ധ്യാപകന്‍ മണി.പി.
കൃഷ്ണന്‍ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു.
സമീപ
പ്രദേശത്തെ ആളുകള്‍ക്ക് വാഴക്കുലകള്‍ വിതരണം ചെയ്തു
കുട്ടികളുടെ നേതൃത്വത്തില്‍ ഹൈസ്കൂളില്‍ നടത്തുന്ന
വാഴകൃഷിയുടെ വിളവെടുത്ത് ഉച്ചഭക്ഷണത്തിന്റെ ആവശ്യത്തിനു ശേഷം അധികമായി വരുന്നവ സമീപ
പ്രദേശത്തെ ആളുകള്‍ക്ക് വിതരണം ചെയ്തു വരുന്നു.
ജൈവ വളത്തിന്റെ പ്രയോഗത്തിലൂടെ കൃഷിചെയ്യുന്ന വാഴക്കുലകള്‍ക്ക്
പ്രത്യേക ആവശ്യക്കാര്‍ തന്നെയുണ്ട്.കുട്ടികളുടെ നേതൃത്വത്തില്‍ തന്നെ
വാഴക്കുലകള്‍ തൂക്കി നല്‍കി പണം കാര്‍ഷിക ക്ലബ്ബില്‍ സമാഹരിച്ച് വരുന്നു.ഇങ്ങനെ ലഭ്യമാകുന്ന പണം
ഉപയോഗിച്ച് പച്ചക്കറി കൃഷിയും ഔഷധസസ്യത്തോട്ടവും ഉള്‍പ്പെടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നു.ഇരുന്നൂറോളം വാഴക്കുലകളുള്ള ഇവിടെ വാഴകൃഷി
വര്‍ഷങ്ങളായി അദ്ധ്യാപകന്‍ കെ.സി.സ്കറിയയുടെ നേതൃത്വത്തില്‍ ചെയ്തു വരുന്നു.
ഇലക്ട്രോണിക്,ഇലക്ഷനൊരുങ്ങി
രാമമംഗലം
ഹൈസ്കൂള്‍
രാമമംഗലം ഹൈസ്കൂളിലെ
കുട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് വെറും കുട്ടിക്കളിയല്ല. യഥാര്‍ത്ഥ പാര്‍ലമെന്റ് തെരഞ്ഞടുപ്പിനു
തുല്യമായ ചിട്ടവട്ടങ്ങളോടു കൂടിയ അസ്സല്‍
ഇലക്ട്രോണിക് വോട്ടിംഗ് തന്നെ.
പ്രധാന
അദ്ധ്യാപകന്‍ ശ്രീ മണി.പി.കൃഷ്ണന്റെ
നേതൃത്വത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായ ശ്രീ ഹരീഷ്.ആര്‍.നമ്പൂതിരിപ്പാട് അദ്ധ്യാപ- കരായ കെ.സി.സ്കറിയ,അനൂബ് ജോണ്‍, തുഷാര.എസ്.എന്നിവരുടെ
കൂട്ടായ്മയാണ്.ഗണിതശാസ്ത്ര
ബ്ലോഗില്‍ നിന്നും സ്വീകരിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇലക്ഷന്‍ നടത്തുന്നു.ശ്രീ നന്ദഗോപന്‍ നിര്‍മ്മിച്ച
സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് ,മൗസ്,കീപാഡ്,എന്നിവ ഉപയോഗിച്ച്
വോട്ട് ചെയ്യുന്നു.
സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍
മാത്രം അണിനിരക്കുന്ന തെരഞ്ഞെടുപ്പിന് ബാഗ്,പേന,കുട,പുസ്തകം,ചോക്ക്,ബ്ലാക്ക് ബോര്‍ഡ്,ഡസ്റ്റര്‍,എന്നിങ്ങനെ വിവിധ ചിഹ്നങ്ങള്‍
അനുവദിച്ചിരിക്കുന്നു.തെരഞ്ഞെടുപ്പിന്റെ
പ്രാധാന്യവും ജനാധി പത്യബോധവും വളര്‍ത്തി ഭാവിതലമുറയെ സജ്ജമാക്കാന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍
സഹായിക്കുന്നു.
വിദ്യാഭ്യാസ
വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം തെരഞ്ഞെടുപ്പിന്റെ എല്ലാ വിധ
മാനദണ്ഡങ്ങളടമനുസരിച്ചുള്ള സ്കൂള്‍ പാര്‍ലമെന്റ്
ഇലക്ഷന്‍ 2012 സെപ്റ്റംബര്‍
27 വ്യാഴാഴ്ച്ച
10 മണിക്കായിരുന്നു.
ഇലക്ട്രോണിക് ഇലക്ഷന്‍ കുട്ടികള്‍ക്ക് പുത്തന്‍
അനുഭവമായി..........
ആര്യക്ക്യ,അല്‍വിനും,ഗോപികയ്ക്കും,സാരഗിനും,വൈശാഖിനും,തീര്‍ത്ഥയ്ക്കും,....
അത് പുതിയൊരനുഭവമായിരുന്നു.... ആദ്യമായി തിരഞ്ഞെടുപ്പില്‍ അവര്‍പങ്കാളി- കളായി. അതും കമ്പ്യൂട്ടറില്‍,അവരുടെ പ്രിയപ്പെട്ട
തുഷാരടീച്ചറും,അനുഗ്രഹേട്ടനും
ഹരികൃഷ്ണന്‍ ചേട്ടനും പറഞ്ഞു കൊടുത്തതുപോലെ ഹരിസാറിന്റ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍
പാലിച്ച് അണി തെറ്റാതെ അവര്‍ കമ്പ്യൂട്ടര്‍ റൂമിലെത്തി....
കമ്പ്യൂട്ടര്‍
സ്ക്രീനിലതാ തങ്ങളുടെ കൂട്ടുകാരുടെ പേരുകള്‍!ഒപ്പം പുസ്തകം,പേന,
കുട,ചോക്ക്,ഡസ്ക് മുതലായ
ചിഹ്നങ്ങളും.... മറ്റാരും
കാണാതെ ഓരോരുത്തരും പ്രിയ ചങ്ങാതിമാരുടെ പേരിനു നേരെ മൗസ് കൊണ്ട് ഒരൊറ്റ ക്ലിക്ക്
….ഹാവൂ! ബിപ് ശബ്ദം കേട്ടു കന്നിവോട്ട് പാഴായില്ല....അനൂപ് സാര്‍
ഉറപ്പിച്ചു പറഞ്ഞു..... പുറത്തു
കടന്നപ്പോഴതാ ഹെഡ്മാസ്റ്റര്‍ സാറിനോട് വിശേഷങ്ങള്‍ പങ്കുവെച്ച് നേരെ
ക്ലാസ്സിലേയ്ക്ക്....അവിടെ
ഹേമടീച്ചറും സിനിടീച്ചറും കാത്തിരിപ്പുണ്ട്.എല്‍സി ടീച്ചറോട് പറയട്ടെ വേഗം ചേട്ടന്‍മാരേയും
ചേച്ചിമാരേയും കമ്പ്യൂട്ടര്‍ മുറി-
യിലെത്തിയ്ക്കാന്‍...അവരും
ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് നടത്തട്ടെ...സുനില്‍ സര്‍
പഠിപ്പിച്ച പ്പോലെ താങ്ക്യൂ സാര്‍ ഹാവ് എ
നൈസ് ഇലക്ഷന്‍...അതെ
അവരും തെരെഞ്ഞെടുപ്പില്‍ പങ്കുചേര്‍ന്നു.രാമമംഗലം ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ ….അതും ഇലക്ട്രോണിക്
രീതിയില്‍ .മാത്സ്
ബ്ലോഗിനും,നന്ദഗോപനും
നന്ദി.
ഹെപ്പറ്റൈറ്റിസ്
ബി പ്രതിരോധ ക്ലാസ്സ്
രാമമംഗലം
ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ബി രോഗബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ രാമമംഗലം
പ്രാഥമിക ആരോഗ്യ
കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രോഗപ്രതിരോധ
ക്ലാ- സ്സും
രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പും രാമമംഗലം ഹൈസ്കൂള്‍ കുട്ടികള്‍ക്ക്
നല്‍കി.
പകര്‍ച്ചവ്യാധികളെക്കുറിച്ചും
അവ പകരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് രോഗത്തെ തടയുവാനുള്ള മുന്‍ക്കരുതലുകളെക്കുറിച്ചും
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.- സി.പത്രോസ് ക്ലാസ്
എടുത്തു.മെഡിക്കല്‍
ഓഫീസര്‍ ഇന്‍ച്ചാര്‍ജ് ഡോ.ബബിത- കെ.ബി,ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ജീമോന്‍ വി.ടി,ലേഡി ഹെല്‍ത്ത് ഇന്‍-സ്പെക്ടര്‍ സാലി
മാത്യു,പ്രധാന
അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍,മോളി മാത്യു,
കെ.സി.സ്കറിയ, നല്ലപാഠം കോര്‍ഡിനേറ്റര്‍മാരായ
അനൂബ് ജോണ്‍,
ഹരീഷ്.ആര്‍.നമ്പൂതിരി എന്നി വര്‍
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ലോക
നാളികേര ദിനത്തില്‍ അധ്യാപകര്‍ തെങ്ങുകയറി
ലോക നാളികേര ദിനത്തില്‍ അധ്യാപകര്‍ തെങ്ങ്
കയറാന്‍ ശ്രമിച്ചത് കൗതുകമായി. നാളികേര ദിനാചരണത്തിന്റെ ഭാഗമായി രാമമംഗലം
ഹൈസ്‌കൂളില്‍ നടത്തിയ തെങ്ങുകയറ്റ പ്രദര്‍ശന പരിശീലന പരിപാടിയിലാണ്
പ്രധാനാധ്യാപകന്‍ മണി പി. കൃഷ്ണന്‍ അടക്കമുള്ളവര്‍ ഈ സാഹസത്തിന്
മുതിര്‍ന്നത്. പ്രധാനാധ്യാപകന്‍ കഷ്ടിച്ച് തെങ്ങിന്റെ
പകുതി വരെ കയറി പരാജയം സമ്മതിച്ചപ്പോള്‍ സഹപ്രവര്‍ത്തകരായ കെ.സി. സ്‌കറിയയ്ക്കും അനൂപ് ജോണിനും ഉള്ളിലെ
മോഹം അടക്കാനായില്ല. അവരും ഒരുകൈ നോക്കി. എന്നാല്‍ ഏറെ കയറാന്‍ അവര്‍ക്കുമായില്ല. നാളികേര വികസന ബോര്‍ഡ് 'തെങ്ങിന്റെ
ചങ്ങാതിക്കൂട്ടം' പദ്ധതിയിന്‍ കീഴില്‍ പരിശീലനം ലഭിച്ച മണി
നെയ്ത്തുശാലപ്പടിയാണ് തെങ്ങും തെങ്ങുകയറ്റവും സംബന്ധിച്ച് അറിവ് പകരാന്‍ സ്‌കൂളിലെത്തിയത്. നാളികേര വികസന ബോര്‍ഡ് നല്‍കിയ തെങ്ങുകയറ്റ
യന്ത്രവുമായിട്ടായിരുന്നു മണിയുടെ വരവ്.തെങ്ങിന്റെ
വേര് മുതല്‍ വെള്ളയ്ക്ക (മച്ചിങ്ങ) വരെയുള്ളവയുടെ ഉപയോഗവും മൂല്യവും ബോധ്യപ്പെടുത്തുന്നതായിരുന്നു
മണിയുടെ ക്ലാസ്. യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറുന്ന വിധം
മണി കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തു. അപ്പോഴാണ്
അധ്യാപകരില്‍ ചിലര്‍ക്ക് തെങ്ങിന്‍ കയറാന്‍ മോഹമുദിച്ചത്. സ്‌കൂളില്‍ നടത്തിയ നാളികേര ദിനാചരണ പരിപാടികള്‍ കൃഷി ഓഫീസര്‍
ഫിലിപ്പ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
കൃഷി അസിസ്റ്റന്റ്
ബാബു എം.പി, ബി.ആര്‍.സി. പരിശീലകന്‍, എന്‍.പി. ജോണ്‍സണ്‍, സ്റ്റാഫ് പ്രതിനിധി, വി.എന്‍. ഗിരിജ എന്നിവര്‍ പ്രസംഗിച്ചു.
രാമമംഗലം ഹൈസ്കൂളിലെ കുട്ടികള്‍ പുഴയോരം
ശുചീകരിച്ച് നദീദിനം ആചരിച്ചു
രാമമംഗലം ഹൈസ്കൂളിലെ നല്ലപാഠം പ്രവര്‍ത്തകര്‍
പുഴയോരം ശുചീകരിച്ച് നദീദിനം ആചരിച്ചു. പെരുംതൃക്കോവില്‍
ക്ഷേത്രത്തിന്റെ ആറാട്ട് കടവിലെത്തിയ കുട്ടികള്‍ കടവ് വൃത്തിയാക്കി പുഴയെ
പ്രണമിച്ചു. മൂവാറ്റുപുഴയാറ് നാടിന്റെ എക്കാലത്തേയും
സമ്പത്താണെന്ന് തിരിച്ചറിഞ്ഞ കുട്ടികള്‍ പുഴയെ മലിനമാക്കുന്ന മാലിന്യങ്ങളും
പ്ലാസ്റ്റിക് കവറുകളുമെല്ലാം കടവില്‍നിന്ന് നീക്കം ചെയ്തു.
പ്രധാനാദ്ധ്യാപകന്‍ മണി പി. കൃഷ്ണന്‍, പിടിഎ പ്രസിഡന്റ് പി.സി. ജോയി, നല്ലപാഠം കോര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍, ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്, കെ.സി. സ്കറിയ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ കടവിലെത്തിയത്.
ആറാട്ട് കടവിനോട് ചേര്‍ന്നുള്ള അപ്പാട്ട് ക്ഷേത്രം ഭാരവാഹികള്‍ കടവ് ശുചീകരണത്തിന് കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. മാലിന്യങ്ങള്‍ വാരിമാറ്റിയ കുട്ടികള്‍ കടവും പരിസരവും പുഴയും വൃത്തിയാക്കി സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിച്ചു. തുടര്‍ന്ന് കുട്ടികള്‍ നദീസംരക്ഷണ സമിതി തയ്യാറാക്കിയ നദീസംരക്ഷണ പ്രതിജ്ഞയെടുത്തു. ശ്രീപാര്‍വതി വിശ്വനാഥ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകരും കുട്ടികളും നാട്ടുകാരുമടങ്ങുന്നവര്‍ അതേറ്റ് ചൊല്ലി.
ക്ഷേത്രസമിതി ഭാരവാഹികളായ സി.കെ. ഹരിഹരന്‍, സി.കെ. ഗോപാലന്‍ നായര്‍, സ്റ്റാഫ് പ്രതിനിധികളായ എസ്. ജയചന്ദ്രന്‍, പി.സി. സുനില്‍, വി.എ. ഹരികുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പ്രധാനാദ്ധ്യാപകന്‍ മണി പി. കൃഷ്ണന്‍, പിടിഎ പ്രസിഡന്റ് പി.സി. ജോയി, നല്ലപാഠം കോര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍, ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്, കെ.സി. സ്കറിയ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ കടവിലെത്തിയത്.
ആറാട്ട് കടവിനോട് ചേര്‍ന്നുള്ള അപ്പാട്ട് ക്ഷേത്രം ഭാരവാഹികള്‍ കടവ് ശുചീകരണത്തിന് കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. മാലിന്യങ്ങള്‍ വാരിമാറ്റിയ കുട്ടികള്‍ കടവും പരിസരവും പുഴയും വൃത്തിയാക്കി സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിച്ചു. തുടര്‍ന്ന് കുട്ടികള്‍ നദീസംരക്ഷണ സമിതി തയ്യാറാക്കിയ നദീസംരക്ഷണ പ്രതിജ്ഞയെടുത്തു. ശ്രീപാര്‍വതി വിശ്വനാഥ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകരും കുട്ടികളും നാട്ടുകാരുമടങ്ങുന്നവര്‍ അതേറ്റ് ചൊല്ലി.
ക്ഷേത്രസമിതി ഭാരവാഹികളായ സി.കെ. ഹരിഹരന്‍, സി.കെ. ഗോപാലന്‍ നായര്‍, സ്റ്റാഫ് പ്രതിനിധികളായ എസ്. ജയചന്ദ്രന്‍, പി.സി. സുനില്‍, വി.എ. ഹരികുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
രാമമംഗലം
ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ശുചിത്വ സര്‍വ്വേ
രാമമംഗലം
ഹൈസ്കൂളിന്റെ ആഭിമുഖ്യത്തില്‍ രാമമംഗലം പഞ്ചായത്തില്‍ ആരോഗ്യ ശുചിത്വ സര്‍വ്വേ
നടത്തി.ആരോഗ്യ
ശുചിത്വ സര്‍വ്വേയുടെ
ഉദ്ഘാടനം
സംസ്ഥാന കൃഷി,മൃഗസംരക്ഷണ,അച്ചടി വകുപ്പ് മന്ത്രി
കെ.പി.മോഹനന്‍
സംസ്ഥാന
ഭക്ഷ്യ സിവില്‍ സപ്ലെസ് വകുപ്പ് മന്ത്രി അഡ്വ.അനൂപ് ജേക്കബിന്
നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു.
രാമമംഗലം
ഗ്രാമപഞ്ചായത്തില്‍ ഹെപ്പറ്റൈറ്റിസ് ബി രോഗം മാരകമായി പടര്‍ന്നു പിടിച്ചു തുടങ്ങിയ
സാഹചര്യത്തില്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍സൗജന്യ മെഗാ മെഡിക്കല്‍
ക്യാമ്പും മരുന്ന് വിതരണവും നടത്തിയിരുന്നു.ഈ പരിപാടിയുടെ തുടര്‍ പദ്ധതി എന്ന
നിലയിലാണ് ആരോഗ്യ-ശുചിത്വ
സര്‍വ്വേ നടത്തുന്നത്.
വിവിധ രോഗങ്ങളെക്കുറിച്ചും,മാലിന്യ സംസ്കരണം
എങ്ങനെയാണ് നടത്തുന്നത് തുടങ്ങി വിവരങ്ങള്‍
സര്‍വ്വേഫോമിലൂടെ കുട്ടികള്‍ ശേഖരിക്കുന്നു.ശേഖരിച്ച വിവരങ്ങള്‍ ക്ലാസ്സ്
അടിസ്ഥാനത്തില്‍ ഏകീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ആരോഗ്യ വകുപ്പ് ത്രിതല പഞ്ചായത്ത്
ഭരണാധികാരികള്‍ക്കും സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍
ക്രമീകരിച്ചിരിക്കുന്നതെന്ന് ഹെഡ്മാസ്റ്റര്‍ മണി.പി.കൃഷ്ണന്‍,കോര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍,പി.ടി.എ പ്രസിഡന്റ് പി.സി.ജോയി എന്നിവര്‍ പറഞ്ഞു.
ഉദ്ഘാടന
പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍.കെ.
ജോണ്‍,പാമ്പാക്കുട
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി സ്റ്റീഫന്‍,ഷോബി.
എബ്രഹാം,ജെസ്സി
രാജൂ,എ.എന്‍.സദാശിവന്‍,കെ.സി.സ്കറിയ,ഹരീഷ്.ആര്‍.നമ്പൂ
തിരിപ്പാട് എന്നിവര്‍
പ്രസംഗിച്ചു.
രാമമംഗലം ഹൈസ്കൂള്‍
ആരോഗ്യ ശുചിത്വം
|
സര്‍വ്വേഫോറം
|
|
1.സന്ദര്‍ശിച്ച വീടിന്റെ/സ്ഥാപനത്തിന്റെ പേര്
മേല്‍വിലാസം
|
|
2.അംഗങ്ങളുടെ
എണ്ണം
എണ്ണം
|
|
3.വാര്‍ദ്ധക്യസഹജമായ
അസുഖം ബാധിച്ചവര്‍/ ഗുരുതരമായരോഗം
ബാധിച്ചുകിടപ്പിലായവര്‍ ഉണ്ട് ഇല്ല എണ്ണം
|
|
4.ഏതെങ്കിലും സഹായം
ഇവര്‍ക്കു ലഭിക്കാന്നുണ്ടോ? ഉണ്ട് ഇല്ല
|
|
5.ജീവിത ശൈലീരോഗങ്ങള്‍
പിടിപെട്ടവരുണ്ടോ?( പ്രമേഹം,ഹൃദ്രോഗം,ക്യാന്‍സര്‍,ബി.പി,കൊളസ്ട്രോള്‍
ഉണ്ട് ഇല്ല എണ്ണം
,എയ്ഡ്സ്)
|
|
6.വീടിന്റെ/സ്ഥാപനത്തിന്റെ പരിസരം
ശുചിയായിരിക്കുന്നുണ്ടോ ഉണ്ട് ഇല്ല
|
|
7.മാലിന്യം
ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നു അതെ അല്ല
|
|
8.സംസ്കരിക്കുന്ന മാര്‍ഗം
ബയോഗ്യാസ്
നാടന്‍ ശുചീകരണവിദ്യശുചീകരണ തൊഴിലാളികള്‍ നീക്കം ചെയ്യുന്നു
അയല്‍പക്കത്തെ
പറമ്പിലേക്കോ വഴിയിലേക്കോ വലിച്ചെറിയുന്നു
പരിസരത്തു
തന്നെകിടന്നു ചീഞ്ഞുനാറുന്നു
|
|
9.സന്ദര്‍ശിച്ച
വീട്ടില്‍/സ്ഥാപനത്തില്‍ ലഹരി ഉണ്ട് ഇല്ല
ഉപയോഗിക്കുന്നവരുണ്ടോ
പുകയില(ബീഡി,സിഗരറ്റ്,മുറുക്കാന്‍) കഞ്ചാവ്(മയക്കുമരുന്ന്,മദ്യം,പാന്‍മസാല)
|
|
10.പരിസരത്ത് ലഹരി
വില്പനകേന്ദ്രം പ്രവര്‍ത്തിക്കുന്നതായി അറിയാമോ? അറിയാം ഇല്ല
11. രോഗം ബാധിച്ച്
ശസ്ത്രക്രിയക്കു വിധേയരായ രോഗികളുണ്ടോ,രക്തം ലഭിച്ചതെങ്ങനെ?
ഉണ്ട് ഇല്ല
വിലക്കെടുത്തു
ബന്ധുക്കളില്‍
നിന്ന്
|
|
12.രക്തം/ വൃക്ക /കണ്ണ് തുടങ്ങിയ അവയവങ്ങള്‍ ദാനം ചെയ്തവരോ സ്വീകരിച്ചവരോ ഉണ്ടോ? ഉണ്ട് ഇല്ല
|
|
13.ഇത്തരം അവയവങ്ങള്‍ക്ക്
ഗുരുതരമായരോഗം ബാധിച്ച് ജീവിതം വ
മുട്ടിനില്‍ക്കുന്നവരുണ്ടോ? ഉണ്ട് ഇല
|
സന്ദര്‍ശിച്ച
കുട്ടിയുടെ ഒപ്പ്
പേര്
:
സ്കൂള്‍ :
ഹരിതഗ്രാമം
പദ്ധതിക്ക് തുടക്കമായി രാമമംഗലം ഹൈസ്കൂള്‍ പരിസ്ഥിതി
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമം മുഴുവന്‍ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ
ഹരിതഗ്രാമം പദ്ധതിക്ക് തുടക്കമായി.
ഹരിതഗ്രാമം പദ്ധതി സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ്
വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍.കെ ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പാമ്പാക്കുട
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി സ്റ്റീഫന്‍,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി എബ്രഹാം,അംഗം ജെസി രാജൂ,പി.ടി.എ പ്രസിഡന്റ് പി.സി.ജോയി,ഹെഡ്മാസ്റ്റര്‍ മണി.പി.കൃഷ്ണന്‍,നല്ലപാഠം കോര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍
എന്നിവര്‍ പ്രസംഗിച്ചു.
യുദ്ധ
വിരുദ്ധവാരാചരണം -ഹിരോഷിമ
നാഗസാക്കി ദിനാചരണം
രാമമംഗലം ഹൈസ്കൂള്‍
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ നാഗാസാക്കി ദിനാചരണങ്ങളുടെ
ഭാഗമായി യുദ്ധവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു.യുദ്ധവും സമാധാനവും എന്ന വിഷയത്തെ ആസ്പദമാക്കി
സെമിനാര്‍ സംഘടിപ്പിച്ചു.കെ.സി.സ്കറിയ സെമിനാറിന്
നേതൃത്വം നല്‍കി.ശ്രേയാമോള്‍
എം.എസ്
യുദ്ധ വിരുദ്ധ സന്ദേശം നല്‍കി.ആതിര.പി.'യുദ്ധവും സമധാനവും
അതിന് എന്റെ പങ്ക് ' എന്ന
വിഷയത്തെ ആസ്പദമാക്കി സമാധാന പ്രതിജ്ഞ എടുത്തു.യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.യുദ്ധ വിരുദ്ധ
സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമായി മുദ്ര വാക്യങ്ങളുടെ അകമ്പടിയോടെ നടത്തിയ
യുദ്ധ വിരുദ്ധറാലി ശ്രദ്ധേയമായി.
വൈഎം.സി.എ യുവജന വിഭാഗം
യൂണീവൈയുടെ നേതൃത്വത്തില്‍ നടത്തുന്ന
സമാധാന ഒപ്പു ശേഖരണത്തില്‍
കുട്ടികളും അദ്ധ്യാപകരും പങ്കാളികളായി.
പുസ്തകോത്സവവും
പുസ്തകപ്രദര്‍ശനവും രാമമംഗലത്ത്
അന്താരാഷ്ട്ര
പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി
രാമമംഗലം ഹൈസ്കൂളില്‍ പുസ്തക-
പ്രദര്‍ശനവും മത്സരവും
സംഘടിപ്പിച്ചു.വിവിധ
വിഭാഗങ്ങളിലായി മൂവായിരത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചു.പുസ്തകസമിതി
ഭാരവാഹികളായ ലിജിഭഗത്,സുരേഷ്.ടി.എ,പി.ജെ.ജോസഫ് തുടങ്ങിയവര്‍
മല്‍സരത്തെ വിലയിരുത്തി വിധിനിര്‍ണ്ണയിച്ചു.മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍
കരസ്ഥമാക്കുന്ന കുട്ടികള്‍ക്ക് എറണാകുളത്തപ്പന്‍ മൈതാനത്ത് വെച്ച് നടക്കുന്ന
പുസ്തക പ്രദര്‍ശനത്തില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണെന്ന് ഭാരവാഹികള്‍
അറിയിച്ചു.പുസ്തകപ്രദര്‍ശനത്തിന്
പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍,ഹരീഷ്.ആര്‍.നമ്പൂതിരി,അനൂബ് ജോണ്‍,സിന്ധു പീറ്റര്‍,
എസ്.ജയചന്ദ്രന്‍,കെ.സി.സ്കറിയ,പി.സി.ജോയി എന്നിവര്‍ നേതൃത്വം നല്‍കി.
നാളികേര ഉല്പന്നങ്ങളുടെ രുചി
വൈവിധ്യങ്ങളുമായി മണിച്ചേട്ടന്‍
നാളികേരം കൊണ്ടുണ്ടാക്കാവുന്ന വിവിധയിനം
ഉല്പന്നങ്ങള്‍ കുട്ടികള്‍ക്കുമുമ്പില്‍ പരിചയപ്പെടുത്തിയ മണിച്ചേട്ടന്റെ പാചക
വൈദഗ്ധ്യം കുട്ടികളെ അത്ഭുതപ്പെടുത്തി.അരിയുണ്ട,എള്ളുണ്ട,കരിക്ക് പ്രഥമന്‍,പൂങ്കുല പായസം, കരിക്ക് അച്ചാര്‍,മച്ചിങ്ങ അച്ചാര്‍,
ഈര്‍ക്കിലി തോരന്‍
തുടങ്ങി ഇരുപത്തിയഞ്ചോളം
വിഭവങ്ങള്‍ കുട്ടികള്‍ക്കുമുന്‍പില്‍
പാചകം ചെയ്ത് കാണിച്ചത് അദ്ധ്യാപകരും
കുട്ടികള്‍ക്കും ഒരു പുത്തന്‍ അനുഭവമായി. ഉപയോഗശൂന്യമായ
തോന്നുന്ന വസ്തുക്കള്‍ പോലും രുചിയേറിയ
വിഭവങ്ങളാക്കി മാറ്റാമെന്ന നല്ലപാഠം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയ മേമ്മുറി
സ്വദേശി മണി തെങ്ങിന്റെ ചങ്ങാതി കൂട്ടത്തില്‍ പരിശീലനം നേടിയ ചങ്ങാതി കൂടിയാണ്.
നാളികേരത്തിന്റെ വിലയിടിഞ്ഞ് കേരകര്‍ഷകര്‍ പ്രതിസന്ധി നേരിടുന്ന ഈ
കാലഘട്ടത്തില്‍ ഇത്തരം സംരംഭങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഹെഡ്മാസ്റ്റര്‍
മണി.പി.കൃഷ്ണന്‍,പി.ടി.എ പ്രസിഡന്റ് പി.സി.ജോയി എന്നിവര്‍ പറഞ്ഞു.
തെങ്ങിന്റെ ഓലകള്‍ കൊണ്ടുണ്ടാക്കിയ
തുടുക്ക,ഓല പന്ത്,ബാറ്റ്,അലങ്കാര-
വസ്തുക്കള്‍,പമ്പരം,ചിരട്ട പമ്പരം തുടങ്ങി കുട്ടികള്‍ക്ക്
കളിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ നിര്‍മ്മാണം കുട്ടികളില്‍ കൗതുകം സൃഷ്ടിച്ചു.
കുട്ടികളുടെ പുത്തനറിവിന്റെ ഈ നല്ലപാഠത്തിന് നല്ലപാഠം കോര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍,കെ.സി.സ്കറിയ,ഹരീഷ്.ആര്‍.നമ്പൂതിരിപ്പാട്,സിന്ധു പീറ്റര്‍,
എസ്.ജയചന്ദ്രന്‍ പി.ടി.എ പ്രസിഡന്റ് പി.സി.ജോയി എന്നിവര്‍ നേതൃത്വം നല്‍കി.
ജോര്‍ജിന്റെ
കണ്ണുകള്‍ ഇനിവെളിച്ചമേകും
അകാലത്തില്‍
ഈ ലോകത്തില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ രാമമംഗലം പൂത്തൃക്ക പുലക്കുടിയില്‍ ജോര്‍ജിന്റെ
കണ്ണുകള്‍ കാഴ്ച്ചയില്ലാത്തവര്‍ക്ക്
നല്‍കിയതിലൂടെ ആ കണ്ണുകള്‍ പ്രകാശിക്കും.പെട്ടന്നു മരണം സംഭവിച്ചപ്പോള്‍ ആ
വേദനയില്‍ തളര്‍ന്നിരുന്ന ആ കുടുംബത്തിന് തങ്ങളുടെ പ്രിയ പിതാവിന്റെ കണ്ണുകള്‍ ഈ ലോകത്ത് മറ്റൊരാള്‍ക്ക് വെളിച്ചമായി
നിലനില്‍ക്കുന്നു എന്നുള്ളതില്‍ ആശ്വസിക്കാം. രാമമംഗലം ഹൈസ്കൂള്‍ നല്ലപാഠം കോര്‍ഡിനേറ്റര്‍
അനൂബ് ജോണ്‍ ആണ് വേദനയില്‍ തളര്‍ന്നിരുന്ന
ഈ കുടുംബത്തിനു മുന്‍പില്‍ ഈ ആശയം അറിയിച്ചത്.ഉടനെ തന്നെ പരേതന്റെ ഭാര്യ സമ്മതപത്രം
ഒപ്പിട്ട് നല്‍കുകയും ആ വിവരം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍
അറിയിക്കുകയും അവിടെ നിന്ന് വിദഗ്ധര്‍ എത്തിച്ചേര്‍ന്ന് ആവശ്യമായ ക്രമീകരണം
ചെയ്യുകയും ചെയ്തു.അവയവ
ദാനമെന്ന മഹത്തായ ആശയം മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ്.
രാമമംഗലം
ഹൈസ്കൂളിലെ മുഴുവന്‍ അദ്ധ്യാപകരും പി.ടി.എ
അംഗങ്ങളും മലയാള മനോരമയുടെ അവയവദാനപരിപാടിയുടെ മൃതസജ്ജീവിനി സമ്മതപത്രം ഒപ്പിട്ട്
നല്‍കിയിട്ടുണ്ട്.
സമഗ്ര
പച്ചക്കറി കൃഷി വിളവെടുത്തു
രാമമംഗലം
ഹൈസ്കൂളിലെ കുട്ടികള്‍ കൃഷിഭവന്റെ സഹകരണത്തോടെ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി കൃഷി
വിളവെടുപ്പ് രാമമംഗലം കൃഷി ഓഫീസര്‍ ഫിലിപ്പ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ
നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറി തോട്ടത്തില്‍ ചീര,വെണ്ട,മത്തന്‍,പാവല്‍,പയര്‍ തുടങ്ങി കൃഷിയുടെ നിരകള്‍ നീളുന്നു.പി.ടി.എ യുടെ സഹകരണത്തോടെ
പാവലിന് പന്തല്‍ ഇട്ട്,വെള്ളവും
വളവും നല്‍കി ഇവയെ കുട്ടികള്‍ പരിപാലിച്ച് വരുന്നു.
കൃഷി
അസിസ്റ്റന്റ് ബാബു മങ്ങത്തട്ടേന്‍,കെ.സി.സ്കറിയ,
ഹരീഷ്.ആര്‍.നമ്പൂതിരിപ്പാട്,റ്റി.ആര്‍ ബാലചന്ദ്രന്‍
എന്നിവര്‍ പങ്കെടുത്തു.
സാഹിത്യരചന
ശില്‍പശാല
കേരളപ്പിറവി
ദിനാഘോഷങ്ങളുടെ ഭാഗമായി രാമമംഗലം ഹൈസ്കൂളില്‍ സാഹിത്യ രചന ശില്‍പശാല സംഘടിപ്പിച്ചു.കഥാരചന,കവിത രചന,ചിത്ര രചന തുടങ്ങിയ
വിഭാഗങ്ങളിലായിരുന്നു.ക്ലാസ്സുകള്‍.കുട്ടികളുടെ രചനകളെ
ഉള്‍പ്പെടുത്തി കയ്യെഴുത്ത് മാസികകള്‍ തയ്യാറാക്കി.തുടര്‍ന്ന് കുട്ടികളുടെ ചിത്രങ്ങള്‍
പ്രദര്‍ശിപ്പിച്ചു.
പരിപാടിയ്ക്ക്
ഹെഡ്മാസ്റ്റര്‍ മണി.പി.കൃഷ്ണന്‍,ഹരീഷ്.ആര്‍.നമ്പൂതിരി,ബിന്ദു.എന്‍ എന്നിവര്‍
നേതൃത്വം നല്‍കി.
ദേശീയോത്ഗ്രഥന
ദിനം
ഇന്ദിരാഗാന്ധിയുടെ ജന്മദിനം നവംബര്‍ 19 ദേശീയോത്ഗ്രഥന ദിനമായി സ്കൂളില്‍ ആഘോഷിച്ചു.ദേശീയോത്ഗ്രഥന ദിനത്തില്‍ പ്രതിജ്ഞ എടുത്തു.കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.ദേശീയോത്ഗ്രഥനം എന്ന വിഷയത്തെആസ്പദ-
മാക്കി
പ്രസംഗ മത്സരം നടത്തുകയുണ്ടായി.
സംസ്ഥാന
കായിക മേളയില്‍ മികച്ച വിജയം
സംസ്ഥാന
കായികമേളയില്‍ പോള്‍വാള്‍ട്ടിന് മികച്ച വിജയവും എറണാകുളം റവന്യു ജില്ലാതല
കായികമേളയില്‍ 3ാം
സ്ഥാനവും പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ജിഷ്ണു ഗോപിക്ക് ലഭിച്ചു.

ഊര്‍ജ
സംരക്ഷണത്തിന്റെ നല്ലപാഠത്തിന് ജില്ലാ സാമൂഹ്യശാസ്ത്ര
മേളയില്‍
പുരസ്കാരം
എറണാകുളം
രാമമംഗലം ഹൈസ്കൂളിലെ കുട്ടികളുടെ ഊര്‍ജ സംരക്ഷണത്തിന്റെ നല്ലപാഠത്തിന്
മൂവാറ്റുപുഴയില്‍വച്ച് നടന്ന എറണാകുളം ജില്ല സാമൂഹ്യശാസ്ത്രമേളയില്‍ എ ഗ്രേഡോടെ
ഒന്നാം സ്ഥാനം ലഭിച്ചു. വൈദ്യുതോര്‍ജത്തിന്
ഏറെ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിരത്തുകളിലും ടൗണിലും
വഴിവിളക്കുകള്‍ പകല്‍ അണയ്ക്കുവാന്‍ മറന്നു പോകുന്ന വൈദ്യുതവകുപ്പുകാര്‍ക്കും
സമൂഹത്തിനും ഭാവിയുടെ പ്രതീക്ഷകളായ ഈ കൊച്ചുകൂട്ടുകാര്‍ പകല്‍ വെളിച്ചത്തില്‍ താനെ
അണയുകയും ഇരുട്ടില്‍ താനെ തെളിയുകയും ചെയ്യുന്ന ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്
എന്ന സാങ്കേതിക വിദ്യ അവതരിപ്പിക്കുകയാണ്.
ഹാലജന്‍
ബള്‍ബുകള്‍ സ്ട്രീറ്റ് ലൈറ്റില്‍ ഉപയാഗിക്കുന്നതുമൂലം സാധാരണ ബള്‍ബുകളെ
അപേക്ഷിച്ച് മൂന്നിരട്ടി വൈദ്യുത ഉപയോഗം
വരുന്നു.എന്നാല്‍
കുട്ടികളുടെ ഈ ബള്‍ബിന് മൂന്നിലൊന്ന് വൈദ്യുതിയെ ആവശ്യമുള്ളു.സ്വയം
വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഹരികൃഷ്ണന്‍.ജെ,ഹരി-
കൃഷ്ണന്‍.പി
എന്നിവരാണ്. വീ
ഗാര്‍ഡ് ഇതിനാവശ്യമായ തുടര്‍ സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
മലയാള
മനോരമ നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഊര്‍ജ്ജസംരക്ഷണത്തിനായി "ചോരുന്ന
വൈദ്യുതിക്കൊരു തടയിണ'' എന്ന
പേരില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പാമ്പാക്കുട കെ.എസ്.ഇ.ബി.
എക്സിക്യൂട്ടീവ് എഞ്ചിനിയറുമായി അഭിമുഖം,ഊര്‍ജ്ജസംരക്ഷണ സന്ദേശങ്ങളടങ്ങിയ
ലഘുലേഖകളുമായി സന്ദേശ യാത്ര,ദേശീയ
സൈക്കിള്‍ ദിനത്തില്‍ ഊര്‍ജ്ജസംരക്ഷണ പ്ലക്കാര്‍ഡുകളുമായി അമ്പതോളം വിദ്ധ്യാര്‍ത്ഥിനികളുടെ
സൈക്കിള്‍ റാലിയും സംഘടിപ്പിക്കുകയുണ്ടായി.
ജില്ല സയന്‍സ് മേളയില്‍ യു.പി.വിഭാഗത്തിലെ കുട്ടികള്‍ അവതരിപ്പിച്ച
ഇന്ധനം ആവശ്യമില്ലാതെ സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ജെ.സി.ബി.ക്ക് എ ഗ്രേഡ് രണ്ടാം
സ്ഥാനം ലഭിച്ചു. കോഴിക്കോട്
നടക്കുന്ന സംസ്ഥാന മേളയില്‍
അവതരിപ്പിക്കുന്നതിലേക്കുള്ള തയ്യാറെടുപ്പിലാണ് ഓട്ടോമാറ്റിക്
സ്ട്രീറ്റ് ലൈറ്റ്,സൗരോര്‍ജ
ജെ.സി.ബി എന്നിവ.
സ്കൂളിലെ
ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍,നല്ലപാഠം കോര്‍ഡിനേറ്റര്‍മാരായ
അനൂബ് ജോണ്‍,കെ,സി.സ്കറിയ,സ്മിത.കെ.വിജയന്‍,ആശ.എം.പി, ഹരീഷ്.ആര്‍.
നമ്പൂതിരിപ്പാട് എന്നിവര്‍ നേതൃത്വം നല്‍കി.
ഊര്‍ജ സംരക്ഷണത്തിന്റെ നല്ലപാഠത്തിന്
സംസ്ഥാന സാമൂഹ്യശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം

എറണാകുളം
രാമമംഗലം ഹൈസ്കൂളിലെ കുട്ടികളുടെ ഊര്‍ജ സംരക്ഷണത്തിന്റെ നല്ലപാഠത്തിന് കോഴിക്കോട്
വെച്ച് നടന്ന സംസ്ഥാന
സാമൂഹ്യശാസ്ത്രമേളയില്‍ A ഗ്രേഡോടെ ഒന്നാം സ്ഥാനം
ലഭിച്ചു. വൈദ്യുതോര്‍ജത്തിന്
ഏറെ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിരത്തുകളിലും ടൗണിലും
വഴിവിളക്കുകള്‍ പകല്‍ അണയ്ക്കുവാന്‍ മറന്നു പോകുന്ന വൈദ്യുതവകുപ്പുകാര്‍ക്കും
സമൂഹത്തിനും ഭാവിയുടെ പ്രതീക്ഷകളായ ഈ കൊച്ചുകൂട്ടുകാര്‍ പകല്‍ വെളിച്ചത്തില്‍ താനെ
അണയുകയും ഇരുട്ടില്‍ താനെ തെളിയുകയും ചെയ്യുന്ന ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്
എന്ന സാങ്കേതിക വിദ്യ അവതരിപ്പിക്കുകയാണ്.
ഹാലജന്‍
ബള്‍ബുകള്‍ സ്ട്രീറ്റ് ലൈറ്റില്‍ ഉപയാഗിക്കുന്നതുമൂലം സാധാരണ ബള്‍ബുകളെ
അപേക്ഷിച്ച് മൂന്നിരട്ടി വൈദ്യുത ഉപയോഗം
വരുന്നു.എന്നാല്‍
കുട്ടികളുടെ ഈ ബള്‍ബിന് മൂന്നിലൊന്ന് വൈദ്യുതിയെ ആവശ്യമുള്ളു.സ്വയം
വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഹരികൃഷ്ണന്‍.ജെ,ഹരി-
കൃഷ്ണന്‍.പി
എന്നിവരാണ്. വീ
ഗാര്‍ഡ് ഇതിനാവശ്യമായ തുടര്‍ സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.എറണാകുളം ജില്ലാ
സാമൂഹ്യശാസ്ത്ര മേളയില്‍ ഓട്ടോമാറ്റിക്
സ്ട്രീറ്റ് ലൈറ്റിന് എ ഗ്രേഡ് ഒന്നാംസ്ഥാനം ലഭിച്ചിരുന്നു.
മലയാള
മനോരമ നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഊര്‍ജ്ജസംരക്ഷണത്തിനായി "ചോരുന്ന
വൈദ്യുതിക്കൊരു തടയിണ'' എന്ന
പേരില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പാമ്പാക്കുട കെ.എസ്.ഇ.ബി.
എക്സിക്യൂട്ടീവ് എഞ്ചിനിയറുമായി അഭിമുഖം,ഊര്‍ജ്ജ സംരക്ഷണ സന്ദേശങ്ങളടങ്ങിയ
ലഘുലേഖകളുമായി സന്ദേശ യാത്ര,ദേശീയ
സൈക്കിള്‍ ദിനത്തില്‍ ഊര്‍ജ്ജസംരക്ഷണ പ്ലക്കാര്‍ഡുകളുമായി അമ്പതോളം വിദ്ധ്യാര്‍ത്ഥിനികളുടെ
സൈക്കിള്‍ റാലിയും സംഘടിപ്പിക്കുകയുണ്ടായി.
സംസ്ഥാന
സയന്‍സ് മേളയില്‍ യു.പി.വിഭാഗത്തിലെ കുട്ടികള്‍
അവതരിപ്പിച്ച ഇന്ധനം ആവശ്യമില്ലാതെ സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ജെ.സി.ബി.യ്ക്ക് B ഗ്രേഡും ലഭിച്ചു.
റോഡ്
സുരക്ഷ ചിത്ര പ്രദര്‍ശനം
റോഡ്
സുരക്ഷയെക്കുറിച്ചുള്ള അവബോധം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍
വാഹനവകുപ്പ് തയ്യാറാക്കി നല്‍കിയ ഹ്രസ്വ ചിത്രങ്ങള്‍ സ്കൂളില്‍ പ്രദര്‍ശിപ്പിച്ചു.സൈക്കിള്‍
യാത്രക്കാരായ കുട്ടികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പ്രയോജന പ്രദമായ ഹ്രസ്വ
ചിത്രങ്ങള്‍ കുട്ടികള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചു.റോഡ് സുരക്ഷയുടെ ആവശ്യകതയെക്കുറിച്ചും
റോഡ് നിയമങ്ങളെക്കുറിച്ചും ട്രാഫിക് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍
വിശദീകരിച്ചു.
മാലിന്യ
നിര്‍മ്മാര്‍ജന പ്രോജക്ട് സമര്‍പ്പിച്ചു രാമമംഗലം ഹൈസ്കൂളില്‍
നിന്ന് മാലിന്യനിര്‍മ്മാര്‍ജനത്തിനൊരു നല്ലപാഠം.
പരിഷ്കൃത
സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വലിയ വിപത്തുകളില്‍ ഒന്നാണ്
മാലിന്യത്തെ
എങ്ങനെ നിര്‍മാര്‍ജനം ചെയ്യാം എന്നത്.പുഴകളും,തോടുകളും,ജംഗ്-
ഷനുകളുമെല്ലാം
മാലിന്യ കൂമ്പാരമാകുമ്പോള്‍ മാലിന്യം ഉറവിടത്തില്‍ തന്നെ സം-
സ്കരിക്കുന്ന
ലളിത പദ്ധതിയുമായി രാമമംഗലം ഹൈസ്കൂള്‍ നല്ലപാഠം പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഒരു മീറ്റര്‍ നീളവും
നാല് ഇഞ്ച് വ്യാസവുമുള്ള പി.വി.സി പൈപ്പില്‍
പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുക.ആഴ്ചയിലൊരിക്കല്‍ മോരുവെള്ളം പെ പ്പില്‍
തളിക്കണം ഇത്ര മാത്രം.ഈ
മാലിന്യങ്ങള്‍ ജൈവവളങ്ങളുമായി രൂപാന്തരം പ്രാപിക്കുന്നു.ഈ വളം ഉപയോഗിച്ച് കൃഷിയും ചെയ്യാം .മാലിന്യം അതിന്റെ
ഉറവിടത്തില്‍ നിര്‍മ്മാര്‍ജനം ചെയ്യുകവഴി സര്‍ക്കാരിന്റെ മാലിന്യസംസ്കരണം എന്ന തല
വേദന ഇല്ലാതാവുകയും ചെയ്യുന്നു.ഇതുവഴി
മാലിന്യം മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധി കളെ നിയന്ത്രിക്കുകയും ചെയ്യാം.
ഹരിതസുന്ദരമായ
ഗ്രാമങ്ങളിലേക്ക് കൂടി മാലിന്യ പ്രശ്നം വ്യാപിച്ചപ്പോളാണ്
കുരുന്നുകളില്‍ ഈ ആശയം ഉടലെടുത്തത്.മാലിന്യം ഉറവിടത്തില്‍ തന്നെ നിര്‍മ്മാര്‍ജനംചെയ്യുന്ന
ഈ പദ്ധതിയുടെ വിശദമായ പ്രോജക്ട് രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വില്‍സണ്‍.കെ.ജോണിന്
ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ വച്ച് പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍,പി.ടി.എ പ്രസിഡന്റ് പി.സി.ജോയി,നല്ലപാഠം കോര്‍ഡിനേറ്റര്‍മാരായ
അനുബ് ജോണ്‍,
ഹരീഷ്.ആര്‍.നമ്പൂതിരിപ്പാട്,കെ.സി.സ്കറിയ എന്നിവരുടെ
നേതൃത്വത്തില്‍ നല്ല- പാഠം
വിദ്ധ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചു.
പദ്ധതിയുടെ
പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ അമ്പത് കുട്ടികള്‍ക്ക് പൈപ്പ് നല്‍കി. പരീക്ഷണം വിജയിച്ചാല്‍
ഗ്രാമം മുഴുവന്‍ എല്ലാവീടുകളിലും പദ്ധതി നടപ്പിലാക്കുവാന്‍ സാധിക്കുമെന്നു
ഹെഡ്മാസ്റ്റര്‍ മണി.പി.കൃഷ്ണന്‍,നല്ലപാഠം കോര്‍ഡിനേറ്റര്‍
അനൂബ് ജോണ്‍ എന്നിവര്‍ പറഞ്ഞു.
ഫുട്ബോള്‍
കോച്ചിങ്ങ് ക്യാമ്പ്
രാമമംഗലം
ഹൈസ്കൂള്‍ കുട്ടികളുടെ കായിക വികസനത്തിനായി ഫുട്ബോള്‍ കോച്ചിങ്ങ് ക്യാമ്പ്
സംഘടിപ്പിച്ചു.സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായി
ശ്രീ കുര്യാക്കോസ് തട്ടാന്‍കുന്നേല്‍ ഫുട്ബോള്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നു.ദിവസവും രാവിലെയും വൈകിട്ടുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.40ഓളം കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നു.
പരിശീലന പരിപാടി രാമമംഗലം ഹൈസ്കൂള്‍
പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്റെ അദ്ധ്യകഷതയില്‍ കൂടിയ യോഗത്തില്‍ രാമമംഗലം രാമമംഗലം
സബ്ബ് ഇന്‍സ്പെകടര്‍ എ.എല്‍.യേശുദാസ് ഉദ്ഘാടനം ചെയ്തു.അനൂബ് ജോണ്‍,
ഹരീഷ്.ആര്‍.നമ്പൂതിരിപ്പാട് എന്നിവര്‍ പങ്കെടുത്തു.പരിശീലനത്തില്‍ പങ്കെടുക്കുന്ന
കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിവരുന്നു.
പിറവം ഉപജില്ല ഫുട്ബോള്‍ മേളയില്‍
രാമമംഗലം ഹൈസ്കൂളിന്
ഒന്നാം
സ്ഥാനം ലഭിക്കുകയുണ്ടായി.രാമമംഗലത്ത് നടക്കുന്ന 18ാം മത് SYR ഫുട്ബോള്‍ ടൂര്‍ണമെന്റില്‍
പങ്കെടുക്കുന്നതിനുള്ള തീവ്ര പരിശീലനത്തിലാണ് കുട്ടികള്‍.
അമൂല്യ
ഔഷധസസ്യ ഗുണങ്ങളുടെ നല്ലപാഠവുമായി രാമമംഗലം ഹൈസ്കൂള്‍
നമുക്കു ചുറ്റും നാം കാണുന്ന സസ്യങ്ങളിലും
പുഷ്പങ്ങളിലും അമൂല്യമായ ഔഷധ ഗുണങ്ങള്‍ ഒളിച്ചിരിക്കുന്നു എന്ന തിരിച്ചറിവ് ലഭിച്ച
രാമമംഗലം ഹൈസ്കൂള്‍ കുട്ടികള്‍ ഔഷധ സസ്യങ്ങളെ ശേഖരിച്ച് പരിപാലിക്കുന്ന
തിരക്കിലാണിപ്പോള്‍.രാമമംഗലം ഹൈസ്കൂളില്‍ മനോരമ-നല്ലപാഠം പദ്ധതി പ്രകാരം പാമ്പാക്കുട മേമ്മുറി സ്വദേശി ഔഷധസസ്യ
വിദഗ്ധന്‍ മണി നെയ്തുശാലപ്പടി നടത്തിയ ഔഷധസസ്യ പ്രദര്‍ശനം ഏറെ വ്യത്യസ്തകള്‍
നിറഞ്ഞതായിരുന്നു.ഇരുനൂറോളം സസ്യങ്ങളുമായി എത്തിയ
മണിച്ചേട്ടന്‍ നാടന്‍ പാട്ടുകളിലൂടെയും കഥകളിലൂടെയും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയത്
നമ്മുടെ തനത് പാരമ്പര്യത്തിന്റെയും തനിമയുടെ നല്ലപാഠങ്ങളായിരുന്നു.
പ്രമേഹത്തിനും രക്തസമ്മര്‍ദ ചികിത്സക്കും
ആവശ്യമായ കറുക,വാതം,വ്രണം എന്നിവയ്ക്ക് മുയല്‍ ചെവിയന്‍,പനി,ജലദോഷം എന്നിവയ്ക്ക് പൂവാം കുരിന്നില,ബുദ്ധിക്കും മുടിയഴകിനും തിരുതാളി,കൂവളം,താഴമ്പു,ഉഴിഞ്ഞ നിലപ്പന അങ്ങനെ നീളുന്ന ഔഷധസസ്യങ്ങള്‍ കുട്ടികളില്‍ ജിഞ്ജാസ
ജനിപ്പിച്ചു.
നാട്ടിന്‍ പുറത്ത് നിന്ന് അപ്രത്യക്ഷമായി
കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളടങ്ങിയ തോട്ടം വര്‍ഷങ്ങളായി ഇവിടുത്തെ കുട്ടികള്‍
പരിപാലിച്ച് വരുന്നു. ദശപുഷ്പങ്ങള്‍,നാല്പാ മരത്തിന്റ ഗണത്തില്‍ പെടുന്ന അത്തി,ത്രിഫല വര്‍ഗത്തില്‍ പെടുന്ന നെല്ലി,താണി തുടങ്ങിയവയും,തുമ്പ ചെറുള വിഷ്ണുകാന്തി അങ്ങനെ
കുട്ടികളുടെ തോട്ടത്തിന്റെ പച്ചമരുന്നുകളുടെ നിര നീളുന്നു.ഔഷധസസ്യങ്ങളെ കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും ഒരു സി.ഡി തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ നല്ലപാഠം പ്രവര്‍ത്തകര്‍. സ്കൂളിലെ നല്ലപാഠത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ പ്രധാന അദ്ധ്യാപകന്‍
മണി.പി.കൃഷ്ണന്‍ നല്ലപാഠം കോര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍,കെ.സി.സ്കറിയ,
ഹരീഷ്
നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കുന്നു.
പരീക്ഷയ്ക്കായി
ഒരുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഭവന സന്ദര്‍ശന പരിപാടിയുമായി രാമമംഗലം ഹൈസ്കൂള്‍
അദ്ധ്യാപകര്‍
SSLC പരീക്ഷക്കായി
വിദ്യാര്‍ത്ഥികളുടെ പഠനസാഹചര്യവും ഭവനാന്തരീക്ഷവും
വിലയിരുത്തുന്നതിനായി അദ്ധ്യാപകര്‍ സംഘങ്ങളായി തിരിഞ്ഞ് വിദ്ധ്യാര്‍ത്ഥികളുടെ
വീട്ടിലെത്തി.പ്രതീക്ഷിയ്ക്കാതെ
ഭവനത്തിലെത്തിയ അദ്ധ്യാപകരെ കണ്ട വിദ്യാര്‍ത്ഥികളും
രക്ഷിതാക്കളും ഒന്ന് അമ്പരന്നു.കുട്ടികളുടെ
പ്രശ്നങ്ങളെ നേരിട്ടറിഞ്ഞ പ്രിയഗുരുക്കന്മാര്‍ ഉന്നതവിജയത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍
മാതാപിതാക്കള്‍ക്കും ശിഷ്യന്മാര്‍ക്കും
നല്‍കി.
7 മണിയ്ക്ക്
ശേഷം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്റെ നേതൃത്വത്തിലാണ്
ഭവന സന്ദര്‍ശനം പി.ടി.എ യുടെ പൂര്‍ണ്ണ
സഹകരണത്തോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭവനസന്ദര്‍ശനം നടത്തിവരുന്നു.
കഴിഞ്ഞ3 വര്‍ഷമായി SSLC പരീക്ഷയില്‍ 100% വിജയവും അനേകം
കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും A+
ഗ്രേഡ് ലഭിക്കുകയും ചെയ്തു വരുന്നു.ജനുവരി ആദ്യാഴ്ച്ച മുതല്‍ രാത്രികാല
ക്ലാസ്സുകള്‍,പഠനത്തില്‍
പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം,പരീക്ഷ ഭയം അകറ്റുന്നതിന് പരീക്ഷ ഒരുക്ക
സെമിനാറുകള്‍,കുട്ടികള്‍
രാവിലെ എഴുന്നേല്‍ക്കുന്നതിനായി തയ്യാറാക്കിയ ഹലോ ടിച്ചര്‍ പരിപാടി തുടങ്ങി
വിവിധ പരിപാടികള്‍ SSLC കുട്ടികള്‍
ക്കായി നടത്തിവരുന്നു.രാത്രി
കാല ക്ലാസുകള്‍ക്കായി കുട്ടികള്‍ക്ക് ഭക്ഷണം ക്രമീകരിക്കുന്നതിന് P.T.A യുടെ
നേതൃത്വത്തില്‍ ഒരു സംഘം തന്നെയുണ്ട്.
പൈക്ക പദ്ധതിയില്‍ രാമമംഗലം ഹൈസ്കൂള്‍
ഗ്രൗണ്ടിന് രണ്ട് ലക്ഷം രൂപ അനുവദിച്ചു
കേന്ദ്ര യുവജന ക്ഷേമ
മന്ത്രാലയത്തിന്റെ കീഴില്‍ കായിക വികസനത്തിനു പ്രോത്സാഹിപ്പിക്കുക എന്ന
ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പൈക്ക പദ്ധതിയുടെ ഭാഗമായി രാമമംഗലം ഹൈസ്കൂള്‍ ഗ്രൗണ്ടിന്
രണ്ട് ലക്ഷം രൂപ വികസന പ്രവര്‍-
ത്തനത്തിനായി
അനുവദിച്ചു.രാമമംഗലം ഗ്രാമപഞ്ചായത്ത് രണ്ട് സ്കൂളുകള്‍
പദ്ധതിയില്‍ പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്.അപ്രകാരം ഊരമന ഗവണ്‍മെന്റ്
ഹയര്‍
സെക്കണ്ടറി സ്കൂളിനു 1.25,000 രൂപയും അനുവദിച്ചു.
ഗ്രണ്ടിന്റെ ചുറ്റും മണ്ണെടുത്ത് വീതി വര്‍ദ്ധിപ്പിച്ച്
ഡ്രെയിനേജ് സംവിധാനം ഒരുക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുകയുണ്ടായി.തുടര്‍ വികസനത്തിനായി ഇനിയും ഫണ്ട് ലഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് വില്‍സണ്‍.കെ.ജോണ്‍ അറിയിച്ചു.രാമമംഗലം ഹൈസ്കൂള്‍ നല്ലപാഠം കോര്‍ഡിനേറ്റര്‍
അനൂബ് ജോണിനെ പൈക്ക പദ്ധതിയുടെ രാമമംഗലം ഗ്രാമപഞ്ചായത്ത് കണ്‍വീനറായി
തിരഞ്ഞെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
പരീക്ഷ ഒരുക്ക സെമിനാര്‍
പരീക്ഷാഭയം
അകറ്റി പരീക്ഷയ്ക്കായി എങ്ങനെ ഒരുങ്ങാം എന്ന വിഷയത്തെ ആസ്പദമാക്കി പരീക്ഷ ഒരുക്ക
സെമിനാര്‍ സംഘടിപ്പിച്ചു.പരീക്ഷയ്ക്ക
അഭിമുഖീകരിക്കുമ്പോള്‍ കുട്ടികള്‍ നേരിടുന്ന മാനസിക പിരിമുറുക്കം,ഉല്‍ക്കണ്ട,
ഭയം തുടങ്ങിയവയെ എങ്ങനെ സമര്‍ത്ഥമായി നേരിടാം എന്ന് കളമശേരി
രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിലെ Dr ദീപക് ജോസ്
ക്ലാസ്സ് എടുത്തു.
പ്രഥമ
ശുശ്രൂഷയുടെ നല്ല മാതൃക കാട്ടി രാമമംഗലം ഹൈസ്കൂള്‍
അപകടങ്ങളും ദുരിതങ്ങളും സംഭവിക്കുമ്പോള്‍ അവയെ സമര്‍ത്ഥമായി
കൈകാര്യം ചെയ്യുന്നതിനാവശ്യമായ പ്രഥമ ശുശ്രൂഷകള്‍ കുട്ടികള്‍ക്ക് പറഞ്ഞ് നല്‍കി
രാമമംഗലം ഹൈസ്കൂളില്‍ നിന്നൊരു നല്ല മാതൃക.രാമമംഗലം സ്കൂളിലെ ഗൈഡ് കുട്ടികളാണ് പ്രഥമ ശുശ്രൂഷ നല്‍കുന്ന വിധം
സ്കൂള്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്.
ഭാരത് ഗൈഡ് രാജ്യപുരസ്കാര്‍ ജേതാക്കളായ
അന്‍സ ജോയി,ആവണി വല്‍സന്‍,എലിസബത്ത് പീറ്റര്‍,സുപര്‍ണ്ണ ഇ.കെ,ശ്രേയാമോള്‍ എം.എസ് എന്നിവര്‍ ഗൈഡ് ക്യാപ്റ്റന്‍ ഹേമ ഇ.ആര്‍ ന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ക്കുമുമ്പില്‍ തങ്ങളുടെ
അറിവുകള്‍ പങ്കുവെച്ചത്.
6ാം ക്ലാസ്സിലെ സയന്‍സ്
പാഠപുസ്തകത്തിലെ പ്രഥമ ശുശ്രൂഷകളെക്കുറിച്ചുള്ള നിവര്‍ന്നു നില്‍ക്കുവാന്‍ എന്ന
പാഠഭാഗത്തിന്റെ നേര്‍ക്കാഴ്ച്ച കുട്ടികളില്‍ വിസ്മയം
സൃഷ്ടിച്ചു.തലയ്ക്കും,കൈകള്‍ക്കും,കാലുകള്‍ക്കുമുണ്ടാകുന്ന മുറിവുകളും,ഒടിവ്,ചതവ്
തുടങ്ങിയവയ്ക്കാവശ്യമായ
പ്രഥമ ശുശ്രൂഷകളും കുട്ടികള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചു.വിവിധതരം ബാന്‍ഡ് എയ്ഡുകളും അവ കെട്ടുന്നിന്റെ മാര്‍ഗങ്ങളും ഗൈഡ്
കുട്ടികള്‍ കാണിച്ചുകൊടുത്തു.അപകടം സംഭവിക്കുമ്പോള്‍ പ്രഥമ ശുശ്രൂഷകള്‍
നല്‍കാതെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന പുതുതലമുറയ്ക്ക് നല്‍കുവാനുള്ള ഈ
നല്ലമാതൃകയ്ക്ക് പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍,അനൂബ് ജോണ്‍,കെ.സി.സ്കറിയ,എസ്.ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നാടന്‍
മരുന്നും നാട്ടറിവും സിഡി പ്രകാശനം
രാമമംഗലം
ഹൈസ്കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ പ്രശസ്ത ഔഷധസസ്യ വിദഗ്ധന്‍ ശ്രീ മണി
ചേട്ടനുമായി അഭിമുഖം നടത്തി ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചുള്ള
വിവരണങ്ങളടങ്ങിയ സി.ഡി
തയ്യാറാക്കി.നാടന്‍മരുന്നും
നാട്ടറിവും എന്ന പേരില്‍ തയ്യാറാക്കിയ സി.ഡി.യുടെ പ്രകാശനം രാമമംഗലം ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് വില്‍സണ്‍.കെ.ജോണ്‍ നിര്‍വ്വഹിച്ചു.ഔഷധസസ്യങ്ങളുടെ
ഗുണമേന്മയും അവയുടെ ഉപയോഗവും ചിത്രീകരിക്കുന്നതിലൂടെ കൈമോശം വന്നുകൊണ്ടിരിക്കുന്ന
നമ്മുടെ തനിമയും പാരമ്പര്യവും വരും
തലമുറയ്ക്കുകൂടി പ്രയോജനപ്പെടുത്തുന്നതിന് ഇത് സഹായകരമാകുമെന്ന് പ്രധാന
അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍,കോര്‍ഡിനേറ്റര്‍ അനൂബ്
ജോണ്‍ എന്നിവര്‍ അറിയിച്ചു.
സംസ്ഥാന
സാമൂഹ്യശാസ്ത്രമേള പുരസ്കാര ജേതാക്കള്‍ക്കും SSLCയ്ക്ക്
എല്ലാവിഷയത്തിനും A+
കരസ്ഥമാക്കിയ കുട്ടികളേയും ബാലജനസംഖ്യം അനുമോദിച്ചു.
സംസ്ഥാന
സാമൂഹ്യശാസ്ത്രമേളയില്‍ വര്‍ക്കിങ് മോഡലിന് A ഗ്രേഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാമമംഗലം ഹൈസ്കൂള്‍ ബാലജനസംഖ്യം
പ്രസിഡന്റ് ഹരികൃഷ്ണന്‍.ജെയെയും സഖ്യാഗം ഹരികൃഷ്ണന്‍.പിയെയും ബാലജനസംഖ്യത്തിന്റെ
ആഭിമുഖ്യത്തില്‍
അനുമോദിച്ചു.തദവസരത്തില്‍ കഴിഞ്ഞ SSLCപരീക്ഷയില്‍
എല്ലാവിഷയത്തിനും A+ ഗ്രേഡ് കരസ്ഥമാക്കിയ അഞ്ച് കുട്ടികള്‍ക്ക്
മെഡല്‍ നല്‍കുകയും ചെയ്തു.
സഖ്യം സെക്രട്ടറി അന്‍സ ജോയിയുടെ
അദ്ധ്യക്ഷതയില്‍ കൂടിയ
അനുമോദന
യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി എബ്രഹാം ഉദ്ഘാടനം ചെയ്തു.രാമമംഗലം സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ മോഹന്‍.പി.എ കുട്ടികള്‍ക്ക് ഉപഹാരം നല്‍കി.ഗ്രാമപഞ്ചായത്ത് അംഗം ജെസ്സി രാജു മെഡലുകള്‍
വിതരണം
ചെയ്തു.പിറവം യൂണിയന്‍ രക്ഷാധികാരി ശ്രീ
ജേക്കബ്ബ് തുമ്പയില്‍,സംഖ്യം സഹകാരി അനൂബ് ജോണ്‍,മുഖ്യ സഹകാരി മണി.പി.കൃഷ്ണന്‍
പി.ടി.എ പ്രസിഡന്റ് പി.സി.ജോയി,ഹരീഷ് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
ഹെപ്പറ്റൈറ്റിസ്
ബി പഠനത്തിന് രാമമംഗലം ഹൈസ്കൂളിന് അംഗീകാരം
കേരള ശാസ്ത്ര സാങ്കേതിക പരിത്ഥിതി കൗണ്‍സില്‍ സ്കൂള്‍ കുട്ടികളുടെ
സയന്‍സ്
പ്രോജക്റ്റില്‍ താല്‍പ്പര്യം വളര്‍ത്തുന്നതിനും യുവ പ്രതിഭകളെ വാര്‍ത്തെടുക്കുക
എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രോഗ്രാമിലേക്ക് രാമമംഗലം ഹൈസ്കൂള്‍ കുട്ടികള്‍ സയന്‍സ്
അദ്ധ്യാപിക മോളിമാത്യുവിന്റെ നേതൃത്വത്തില്‍ ഒന്‍പതാം ക്ലാസ്സ് വിദ്ധ്യാര്‍ത്ഥികളായ
അന്‍സ ജോയി,ആവണി
വല്‍സണ്‍ എന്നിവര്‍ സമര്‍പ്പിച്ച പ്രോജക്റ്റിന് അംഗീകാരം രാമമംഗലം
ഗ്രാമപഞ്ചായത്തില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങള്‍ എന്ന വിഷയത്തെ
ആസ്പദമാക്കിയാണ് കുട്ടികള്‍ പഠനം നടത്തിയത്.
രാമമംഗലം
ഗ്രാമപഞ്ചായത്തിലെ ഊരമനയിലും സമീപപ്രദേശങ്ങളിലും വ്യാപകമായ തോതില്‍
ഹെപ്പറ്റൈറ്റിസ് ബി പടര്‍ന്നു പിടിച്ചതും
രോഗത്തിനു കാരണമായ ഘടകങ്ങളെ കണ്ടെത്താനാവാത്തതുമായ പത്രവാര്‍ത്തകളുമാണ് രാമമംഗലം ഹൈസ്കൂളിലെ
കുട്ടികളെ ഈ പഠനത്തിന് പ്രേരിപ്പിച്ചത്.
രോഗകാരണങ്ങള്‍
അന്യേഷിച്ച് മലയാള മനോരമയുടെ ലേക്ഷോര്‍ ഹോസ്പ്പിറ്റലിന്റെ സഹകരണത്തോടെ
പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പുകളും പഠനപ്രവര്‍ത്തനങ്ങളും നടത്തുകയുണ്ടായി.
മലയാളമനോരമയുടെ ക്യാമ്പില്‍ പോയി
ലേക്ഷോര്‍ ഹോസ്പ്പിറ്റല്‍ ഡോക്ടര്‍മാരുമായും
രാമമംഗലം പ്രാഥമിക ആരോഗ്യ കോന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുമായും കുട്ടികള്‍
അഭിമുഖം നടത്തുകയുണ്ടായി.രാമമംഗലം
പഞ്ചായത്തില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ആരോഗ്യ ശുചിത്വ സര്‍വ്വേയും
സംഘടിപ്പിച്ചു.മലയാള
മനോരമ സ്കൂളുകളില്‍ നടപ്പിലാക്കുന്ന നല്ലപാഠം പദ്ധതി പ്രകാരം നടത്തിയ ആരോഗ്യ
ശുചിത്വ സര്‍വ്വേയുടെ ഉദ്ഘാടനം ഹെപ്പറ്റൈറ്റിസ് ബി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്
ചെയ്ത ഊരമനയില്‍ വച്ച് കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന് നല്‍കികൊണ്ട്
ഉദ്ഘാടനം ചെയ്തത്.
പഠനത്തിന്റെ ഭാഗമായി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ
നേതൃത്വത്തില്‍ സ്കൂളില്‍
ബോധവല്‍ക്കരണക്ലാസ്സുംപ്രതിരോധ
കുത്തിവെപ്പുകളും നടത്തുകയുണ്ടായി.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍
ഇവാലുവേഷന്‍കമ്മറ്റി കുട്ടികളുടെ ഈ പ്രോജക്റ്റ് അംഗീകരിക്കുകയും പ്രോജക്റ്റ് ഫൈനല്‍
റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിനായി 4000/- രൂപ സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്.വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രോജക്റ്റ് തയാറാക്കുന്നതിന്റെ
തിരക്കിലാണ് ഇവിടുത്തെ അദ്ധ്യാപകരും കുട്ടികളും.
ആരോഗ്യ ശുചിത്വത്തിന്റെ നന്മനിറഞ്ഞ ഈ
നല്ലപാഠത്തിന് പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍ ,നല്ലപാഠം കോര്‍ഡിനേറ്റര്‍മാരായ മോളീ
മാത്യു, സ്മിത.കെ.വിജയന്‍ ,അനൂബ് ജോണ്‍,കെ.സി.സ്കറിയ,ഹരീഷ്.R.നമ്പൂതിരി
എന്നിവര്‍
നേതൃത്വം നല്‍കി.
ഒളിമ്പ്യന്‍ പ്രീജ ശ്രീധരന് രാമമംഗലം
ഹൈസ്കൂളില്‍ സ്വികരണം
നല്‍കി
2010 ലെ
ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവും 2011 ലെ അത് ലറ്റിക്സ് വിഭാഗത്തില്‍ അര്‍ജുന അവാര്‍ഡ് ജേതാവുമായ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന് രാമമംഗലം
ഹൈസ്കൂളില്‍ സ്വികരണം നല്‍കി.പി.ടി.എ പ്രസിഡന്റ് പി.സി.ജോയിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം
രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സന്‍.കെ.ജോണ്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് ഷോബി എബ്രഹാം പൊന്നാട അണിയിച്ചു.
ഗ്രാമപഞ്ചായത്ത്
അംഗം ജെസ്സി രാജൂ പി.ടി.എയുടെ ഉപഹാരം സമര്‍പ്പിച്ചു.
പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
ടി.ജെ.മത്തായി,മായ നന്ദകുമാര്‍,ശ്യാമള ഗോപാലന്‍,അദ്ധ്യാപകരായ അനൂബ്
ജോണ്‍,എം.എന്‍.പ്രസീദ,സിന്ധു പീറ്റര്‍,എസ്.ജയചന്ദ്രന്‍,ഡാര്‍ളി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥി ഫാ.
സിജോ മംഗലത്ത് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം
ചെയ്തു.
രാമമംഗലം
സ്കൂളിലെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ കട്ടപ്പന സെന്റ് മേരീസ് ക്നാനായ ചര്‍ച്ച്
വികാരിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ റവ.ഫാ.
സിജോ മംഗലത്ത് ഉദ്ഘാടനം ചെയ്തു.നിഷ്കളങ്കമായ ഹൃദയത്തിലാണ് യേശു
വസിക്കുന്നത് .കൊച്ചുകുട്ടികളില്‍
മാത്രമേ നിഷ്കളങ്ക ഹൃദയമുള്ളു.അങ്ങനെയുള്ള
കുട്ടികളുടെ കൂടെയുള്ള ക്രിസ്തുമസ് ആഘോഷം തനിക്ക് സന്തോഷം നല്‍കുന്നു എന്ന് അദ്ദേഹം
പറഞ്ഞു.പി.ടി.എ പ്രസിഡന്റ് പി.സി.ജോയിയുടെ
അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍ ക്രിസ്തുമസ്
സന്ദേശം നല്‍കി.ക്രിസ്തുമസ്
കേക്ക് മുറിച്ച് സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്തു.
ലഹരിക്കെതിരെ
ആരോഗ്യ ബോധവല്‍ക്കരണവുമായി
കോലഞ്ചേരി
മെഡിക്കല്‍ കോളേജ്
ലഹരിമരുന്നിന്റെ
ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക
എന്ന ലക്ഷ്യത്തോടെ കോലഞ്ചേരി MOSC
മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സംഘം രാമമംഗലം ഹൈസ്കൂളില്‍ ബോധവല്‍ക്കരണ
പരിപാടി സംഘടിപ്പിച്ചു.കോലഞ്ചേരി
മെഡിക്കല്‍ കോളേജിലെ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തില്‍
നാടകരൂപത്തിലും കഥകളുടേയും കവിതകളുടേയും
സഹായത്തോടെ സ്കൂള്‍ ഹെല്‍ത്ത് പരിപാടി നടത്തി.
ആരോഗ്യ
ശുചിത്വത്തെക്കുറിച്ചും കൗമാരക്കാരായ പെണ്‍കുട്ടികളുടെ ശാരീരിക മാനസിക
പ്രശ്നങ്ങളെക്കുറിച്ചും ആണ്‍കുട്ടികളുടെ മദ്യം,പാന്‍മസാല,
പോലെയുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ
പ്രശ്നങ്ങളും ക്ലാസ്സില്‍ അവതരിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് പി.സി.ജോയിയുടെ
അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രധാന
അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍ പരിപാടി
ഉദ്ഘാടനം ചെയ്തു. സ്മിത
വിജയന്‍,മോളി
മാത്യു,അനൂബ്
ജോണ്‍
ജാന്‍സി
ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
മികച്ച
യുവകര്‍ഷനെ ആദരിച്ചു
രാമമംഗലം
ഹൈസ്കൂളിലെ 2012-2013 വര്‍ഷത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തി 10 B യില്‍ പഠിക്കുന്ന ബിലുമോന്‍.പി.കെ യെ മികച്ച യുവകര്‍ഷനായി തിരഞ്ഞെടുത്തു.യുവകര്‍ഷകനുള്ള ട്രോഫി പ്രധാന അദ്ധ്യാപകന്‍
മണി.പി.കൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ
യോഗത്തില്‍ വെച്ച് പി.ടി.എ പ്രസിഡന്റ് പി.സി.ജോയി നല്‍കുകയുണ്ടായി.ഫാ.സിജോ മംഗലത്ത് അനുമോദന സന്ദേശം നല്‍കി.കഴിഞ്ഞ ഒരു വര്‍ഷത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്.സ്കൂളിലെ പച്ചക്കറി തോട്ടം,ഔഷധസസ്യ ത്തോട്ടം,
വാഴത്തോട്ടം,തുടങ്ങിയവയില്‍ സജീവ പങ്കാളിത്തവും വീട്ടില്‍ സ്വന്തമായി കൃഷി
ചെയ്തുവരുന്ന കുട്ടിയുമാണ് ബിലുമോന്‍.
ഹെപ്പറ്റൈറ്റിസ്
B ബോധവല്‍ക്കരണ
റാലി
രാമമംഗലത്ത് ഊരമനയില്‍ വ്യാപകമായി പകര്‍ന്നു
പിടിച്ചുകൊണ്ടിരിക്കുന്ന ഹെപ്പറ്റൈറ്റിസ് B യെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിലേക്കായി
രാമമംഗലം
ഹൈസ്കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍
ഹെപ്പറ്റൈറ്റിസ് B ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു.
ബോധവല്‍ക്കരണ സന്ദേശങ്ങളടങ്ങിയ
പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി ആശുപത്രിപ്പടിയില്‍ എത്തി തിരിച്ച് സ്കൂളില്‍
എത്തിച്ചേര്‍ന്നു.ബോധവല്‍ക്കരണ റാലി രാമമംഗലം
ഗ്രാമപഞ്ചായത്ത് അംഗം
ജെസ്സി
രാജൂ ഫ്ലാഗ് ഓഫ് ചെയ്തു. PTA പ്രസിഡന്റ് പി.സി.ജോയി സന്ദേശം നല്‍കി.

കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് രാമമംഗലം
ഹൈസ്കൂളില്‍
സംഘടിപ്പിച്ചു
ഹൈസ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ക്ക്
കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നതിലുള്ള പ്രാധാന്യത്തെപ്പറ്റിയും ഉന്നത
വിദ്യഭ്യാസാദ്ധ്യതകളെപ്പറ്റിയുള്ള അറിവുകള്‍ പകരുന്നതിനായി കൊച്ചി യൂണിവേഴ്സിറ്റി
എംപ്ലോയിമെന്റ് ഇന്‍ഫര്‍മേഷന്‍ &ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍കരിയര്‍
ക്ലാസ്സ് രാമമംഗലം ഹൈസ്കൂളില്‍ സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് പി.സി.ജോയിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രാമമംഗലം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വില്‍സണ്‍.കെ.ജോണ്‍ ഉദ്ഘാടനം ചെയ്തുകോലഞ്ചേരി എ.ഒ.എസ്.സി .
മെഡിക്കല്‍
കോളേജ് സീനിയര്‍ കൗണ്‍സിലര്‍ ഡോ.ഫ്രാന്‍സിസ് മുത്തേടന്‍ ക്ലാസ്സ് നയിച്ചു.ഡെപ്യൂട്ടി ചീഫ് എം.ജി.പൗലോസ് നേതൃത്വം നല്‍കി.
പ്രകൃതി
സംരക്ഷണ ചിത്രമതില്‍
പ്രകൃതി
സംരക്ഷണത്തിന് ചിത്രമതില്‍ തീര്‍ത്ത് രാമമംഗലം ഹൈസ്കൂളില്‍ നിന്നൊരു നല്ലപാഠം.പ്രകൃതി
സംരക്ഷണത്തിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്ന
ചിത്രങ്ങളും മുദ്രാവാക്യങ്ങളും പേപ്പറില്‍ വരച്ച കുട്ടികളഅ
സ്കൂളിനു മുന്‍പിലെ മതിലില്‍ ഒട്ടിച്ച്
ചേര്‍ത്തു.മുളക്കുളം
പെരുവംമൂഴി ഹൈവേയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന രാമമംഗലം സ്കൂളിലെ 'പ്രകൃതി സംരക്ഷണ
കൂട്ടായ്മ' എന്ന
പേരിലുള്ള പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളാണ് ഈ പ്രവര്‍ത്തനം ചെയ്തത്.
കുട്ടികളുടെ
ഈ പ്രവര്‍ത്തനത്തെ വഴി യാത്രക്കാരും വാഹനയാത്രികരും ശ്രദ്ധയോടെ വീക്ഷിച്ചു.പ്രകൃതി സംരക്ഷണ
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന
ലക്ഷ്യത്തോടെയാണ് പ്രകൃതി
സംരക്ഷണ ചിത്രമതില്‍ എന്ന ആശയം നടപ്പിലാക്കിയത്.സ്കൂളിനു മുന്‍പിലെ ചുറ്റുമതില്‍ കുട്ടികള്‍ തീര്‍ത്ത ചിത്രമതില്‍.
സാമൂഹിക മൂല്യങ്ങള്‍ സയത്തമാക്കുമ്പോള്‍
മാത്രമേ വിദ്യാഭ്യാസ ലക്ഷ്യംപൂര്‍ത്തീകരിക്കുകയുള്ള: ഡിക്സണ്‍ സാര്‍
തൊഴില്‍
നേടുന്നതിനും അറിവ് സമ്പാതിക്കുന്നതിനും മാത്രമല്ല സാമൂഹിക മൂല്യങ്ങള്‍
സയത്തമാക്കി അത് ജീവിതചര്യയാക്കി മാറ്റുമ്പോള്‍ മാത്രമേ വിദ്യാഭ്യാസത്തിന്റെ
ലക്ഷ്യം പൂര്‍ത്തീകരിക്കുകയുള്ളു എന്ന് ഡിക്സണ്‍ സര്‍ പറഞ്ഞു.രാമമംഗലം ഹൈസ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മൂല്യബോധന ക്ലാസ്സ് പുത്തന്‍കുരിശ് ബി.എഡ് കോളേജ് സൈക്കോളജി
വിഭാഗം മേധാവി ഡിക്സണ്‍ തോമസ് ക്ലാസ്സ് എടുത്ത് സംസാരിക്കുകയായിരുന്നു.സമൂഹത്തിലെ മൂല്യങ്ങള്‍
നഷ്ടപ്പെടുമ്പോളാണ് അക്രമവും അനീതിയും പീഡനങ്ങളും
ഉണ്ടാകുന്നതെന്ന് ബാലജനസംഖ്യം പിറവം യൂണിയന്‍ രക്ഷാധികാരി
ജേക്കബ്ബ് തുമ്പയില്‍ പറഞ്ഞു.
രാമമംഗലം ഹൈസ്കൂള്‍ ബാലജനസംഖ്യത്തിന്റെ
ആഭിമുഖ്യത്തില്‍ നടത്തിയ മൂല്യബോധന ക്ലാസ്സില്‍ സംഖ്യം പ്രസിഡന്റ് ഹരികൃഷ്ണന്‍.ജെ അദ്ധ്യക്ഷനായി.സഖ്യം സഹകാരി മണി.പി.കൃഷ്ണന്‍,അനൂബ് ജോണ്‍,പി.ടി.എ പ്രസിഡന്റ് ശ്രീ പി.സി.ജോയി എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment