ഓണകിറ്റുമായി അദ്ധ്യാപകര്‍ കുട്ടികളുടെ വീട്ടില്‍ എത്തി


ഓണകിറ്റുമായി അദ്ധ്യാപകര്‍ കുട്ടികളുടെ വീട്ടില്‍  എത്തി
രാമമംഗലം : തലച്ചോറില്‍ പഴുപ്പും അനുബാധയും മൂലം സ്തിരബുദ്ധി നഷ്ടപ്പെട്ട് മാനസിക വിഭ്രാന്തിയും പിടിപ്പെട്ട അച്ഛന്‍.കൂലി പണിക്ക് പോയികൊണ്ടിരുന്ന അമ്മ.അച്ഛനും അമ്മയും കൂലിപണിക്ക് പോയി കുടുംബം പുലര്‍ത്തിയിരുന്നു വാര്‍ധക്യത്തിന്‍ കിടപ്പിലായ മാതാപിതാക്കളും മൂന്ന് കുട്ടികളുമടങ്ങിയ കുടുംബം.
കുടുംബനാഥന്റെ  മാനസിക വിഭ്രാന്തി മൂലം വീട് വിട്ട് ഇറങ്ങി പോകുന്നത് തടയാന്‍ കൂലിപ്പണി ഉപേക്ഷിച്ച് വീട്ടിലിരിക്കുന്ന അമ്മ.എല്ലാവരും സമൃദ്ധമായി ഓണം ആഘോഷിച്ചപ്പോള്‍ പട്ടിണിയിലായ ആ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ അദ്ധ്യാപകര്‍ ചേര്‍ന്ന് ഒരു മാസത്തേക്ക് ആവശ്യമായ ആഹാരപ-
ദാര്‍ത്ഥങ്ങളടങ്ങിയ ഓണക്കിറ്റ് തയ്യാറാക്കി ആ കുടുംബത്തിലെത്തി അവ ഏല്‍പ്പിച്ചു.

No comments:

Post a Comment