ട്രാഫിക്
നിയമങ്ങളുടെ
നല്ല
പാഠവുമായി
കുട്ടികള്‍
ബൈക്കില്‍
ഹെല്‍മറ്റും കാറില്‍ സീറ്റ്
ബല്‍റ്റും ധരിച്ച്
വന്നയാത്രക്കാര്‍ക്ക് കൊച്ചു
കൂട്ടുകാരുടെ സമ്മാനങ്ങളും
അഭിനന്ദനങ്ങളും അതില്ലാത്തവര്‍ക്ക്
റോഡ്
നിയമങ്ങളടങ്ങിയ
ലഘുലേഖകളും നല്‍കി രാമമംഗലം
ഹൈസ്കൂള്‍ കുട്ടികള്‍ ട്രാഫിക്
നിയമങ്ങളുടെ നല്ല പാഠവുമായി
റോഡിലിറങ്ങി.കുട്ടികള്‍ക്ക്
കൂട്ടായ്
പുത്തന്‍കുരിശ്
സര്‍ക്കിളും പോലീസുകാരുമെത്തി.മിതവേഗത്തില്‍
വാഹനമോടിച്ച
ഡ്രൈവര്‍മാര്‍ക്കുളള
സമ്മാനദാനത്തിന്റെ ഉദ്ഘാടനം
പുത്തന്‍കുരിശ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍
കെ.ആര്‍.മനോജ്
നിര്‍വഹിച്ചു.
അമിത
വേഗത്തില്‍ വന്ന ടിപ്പര്‍ലോറി
ഇടിച്ച തങ്ങളുടെ പ്രിയകൂട്ടുകാരന്റെ
അവസ്ഥമനസിലാക്കിയ അദ്ധ്യാപകരും
കുട്ടികളുംഅന്നേമനസിലുറപ്പിച്ചു
ട്രാഫിക് നിയമബോധവല്‍ക്കരണമെന്ന
ഈ നല്ല പാഠം നടത്തുവാന്‍.സ്കൂളില്‍
പ്രവര്‍ത്തിക്കുന്ന ട്രാഫിക്
ക്ലബ്ബിന്റെ നേതൃത്വത്തില്‍
പ്രധാന അദ്ധ്യാപകന്‍
മണി.പി.കൃഷ്ണന്‍,നല്ല
പാഠം കോര്‍ഡിനേറ്റര്‍മാരായ
അനൂബ് ജോണ്‍,കെ.സി.
സ്കറിയ,അദ്ധ്യാപകരായ
ഹരീഷ് ആര്‍.നമ്പൂതിരി,ഗിരിജ.വി.എന്‍
എന്നിവര്‍ പരിപാടിയില്‍
പങ്കാളികളായി.
No comments:
Post a Comment