ോക നാളികേര ദിനത്തില്‍ അധ്യാപകര്‍ തെങ്ങുകയറി

-->
ോക നാളികേര ദിനത്തില്‍ അധ്യാപകര്‍ തെങ്ങുകയറി
 
-->
  ോക നാളികേര ദിനത്തില്‍ അധ്യാപകര്‍ തെങ്ങ് കയറാന്‍ ശ്രമിച്ചത് കൗതുകമായി. നാളികേര ദിനാചരണത്തിന്റെ ഭാഗമായി രാമമംഗലം ഹൈസ്‌കൂളില്‍ നടത്തിയ തെങ്ങുകയറ്റ പ്രദര്‍ശന പരിശീലന പരിപാടിയിലാണ് പ്രധാനാധ്യാപകന്‍ മണി പി. കൃഷ്ണന്‍ അടക്കമുള്ളവര്‍ ഈ സാഹസത്തിന് മുതിര്‍ന്നത്. പ്രധാനാധ്യാപകന്‍ കഷ്ടിച്ച് തെങ്ങിന്റെ പകുതി വരെ കയറി പരാജയം സമ്മതിച്ചപ്പോള്‍ സഹപ്രവര്‍ത്തകരായ കെ.സി. സ്‌കറിയയ്ക്കും അനൂപ് ജോണിനും ഉള്ളിലെ മോഹം അടക്കാനായില്ല. അവരും ഒരുകൈ നോക്കി. എന്നാല്‍ ഏറെ കയറാന്‍ അവര്‍ക്കുമായില്ല. നാളികേര വികസന ബോര്‍ഡ് 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' പദ്ധതിയിന്‍ കീഴില്‍ പരിശീലനം നല്‍കിയ മണി നെയ്ത്തുശാലപ്പടിയാണ് തെങ്ങും തെങ്ങുകയറ്റവും സംബന്ധിച്ച് അറിവ് പകരാന്‍ സ്‌കൂളിലെത്തിയത്. നാളികേര വികസന ബോര്‍ഡ് നല്‍കിയ തെങ്ങുകയറ്റ യന്ത്രവുമായിട്ടായിരുന്നു മണിയുടെ വരവ്.തെങ്ങിന്റെ വേര് മുതല്‍ വെള്ളയ്ക്ക (മച്ചിങ്ങ) വരെയുള്ളവയുടെ ഉപയോഗവും മൂല്യവും ബോധ്യപ്പെടുത്തുന്നതായിരുന്നു മണിയുടെ ക്ലാസ്. യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറുന്ന വിധം മണി കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തു. അപ്പോഴാണ് അധ്യാപകരില്‍ ചിലര്‍ക്ക് തെങ്ങിന്‍ കയറാന്‍ മോഹമുദിച്ചത്. സ്‌കൂളില്‍ നടത്തിയ നാളികേര ദിനാചരണ പരിപാടികള്‍ കൃഷി ഓഫീസര്‍ ഫിലിപ്പ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ബാബു എം.പി, ബി.ആര്‍.സി. പരിശീലകന്‍, എന്‍.പി. ജോണ്‍സണ്‍, സ്റ്റാഫ് പ്രതിനിധി, വി.എന്‍. ഗിരിജ എന്നിവര്‍































No comments:

Post a Comment