അവയവദാനത്തിന്റെ നല്ലപാഠവുമായി രാമമംഗലം ഹൈസ്കൂള്‍ അദ്ധ്യാപകര്‍ ഒപ്പം പി.ടി.എയും


അവയവദാനത്തിന്റെ നല്ലപാഠവുമായി
രാമമംഗലം ഹൈസ്കൂള്‍ അദ്ധ്യാപകര്‍ ഒപ്പം പി.ടി.എയും
കേരളസര്‍ക്കാരിന്റെ അവയവദാനത്തെ പ്രോത്സാഹിപ്പിക്കാനുളള മൃതസജ്ജീവിനി പദ്ധതിയെ മലയാള മനോരമ ഏറ്റെടുത്തുനടത്തുമ്പോള്‍ രാമമംഗ-
ലം ഹൈസ്കൂള്‍ അദ്ധ്യാപകരും ഒപ്പം പി.ടി.എയും ഈ നല്ലപാഠത്തില്‍ അണി ചേ-
ര്‍ന്നു.മനോരമയുടെ നന്മനിറഞ്ഞ നല്ലപാഠത്തിലൂടെ സാമൂഹിക പ്രതിബന്ധതയുള്ള
വിവിധ പരിപാടികള്‍ ഈ സ്കൂള്‍ ഏറ്റെടുത്തു നടപ്പില്‍ വരുത്തി വരുന്നു.അവയവം
ആയുസ്സും കടന്ന് എന്ന പരമ്പര വായിച്ചപ്പോള്‍ തന്നെ നല്ലപാഠം പ്രവര്‍ത്തകര്‍
ഈ ആശയം മനസില്‍ ഉറപ്പിച്ചിരുന്നു.
അദ്ധ്യാപകരും അനദ്ധ്യാപകരും ഉള്‍പ്പെടെ മുഴുവന്‍ പേരും സമ്മതപത്രം
ഒപ്പിട്ട് നല്‍ക്കുകയും തുടര്‍ന്ന് പി.ടി.എ കമ്മറ്റിയില്‍ ഈ ആശയം വയ്ക്കുകയും
മുഴുവന്‍ ആളുകളും ഇതില്‍ അണി ചേരുകയായിരുന്നു.നല്ലപാഠം പ്രവര്‍ത്തകരായ
കുട്ടികള്‍ വഴി ഗ്രമത്തിന്റെ എല്ലാ കോണുകളിലും അവയവദാന സന്ദേശം എത്തി-
ക്കുന്നതിന്റെ ഔക്കത്തിലാണ് ഇവിടുത്തെ അദ്ധ്യപകരും പി.ടി.എ അംഗങ്ങളും.
അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും ഒപ്പിട്ട അവയവദാന സമ്മതപത്രം
പ്രധാന അദ്ധ്യാപകന്‍ മണി.പി.കൃഷ്ണന്‍ പി.ടി.എ പ്രസിഡന്റ് പി.സി.ജോയി എ-
ന്നിവര്‍ ചേര്‍ന്ന് നല്ലപാഠം കോര്‍ഡിനേറ്റര്‍ അനൂബ് ജോണിന് നല്‍കി കൊണ്ട്
പരിപാടി ഉദ്ഘാടനം ചെയ്തു.





ചൂഷണത്തിനെതിരെ ചൈല്‍ഡ് ലൈന്‍
രാമമംഗലം : കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കുട്ടികള്‍ നേരിടുന്ന വിവിധ പീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സെമിനാര്‍ സംഘടിപ്പിച്ചു.രാമമംഗലം ഹൈസ്കൂളില്‍ വച്ച് നടത്തിയ സെമിനാര്‍ നിഷ.വി, സിന്ധു എസ് എന്നിവര്‍ നയിച്ചു.ശാരീരികമായോ മാനസികമായോ ലൈഗീകമായും പീഡി- പ്പിക്കപ്പെടുമ്പോള്‍ വഴിതെറ്റി പോകുമ്പോള്‍ 1098ല്‍ വിളിച്ച് സഹായം തേടണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു പ്രധാന അദ്ധ്യാപകന്‍ മണി. പി.കൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി ഗിരിജ.വി. എന്‍,പ്രസീദ എം.എന്‍, ഹേമ ഇ.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment