വേറിട്ട
സ്വാതന്ത്ര്യ ദിനാഘോഷവുമായി
കുട്ടികള്‍
രാമമംഗലം
ഹൈസ്കൂളിലെ കുട്ടികള്‍
രാമമംഗലം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍
പ്രവേശിപ്പിച്ചിരിക്കുന്ന
രോഗികളുമൊത്ത് വ്യത്യസ്തമായ
ഒരു സ്വാതന്ത്ര്യ
ദിനം ആഘോഷിച്ചു.ആശുപത്രയില്‍
ചികിത്സയിലിരിക്കുന്ന പതിനഞ്ചോളം
രോഗികളുമൊത്ത് അവരുടെ
വിശേഷങ്ങള്‍ പങ്ക് വെച്ച് ഒരു
നേരത്തെ ആഹാരം അവര്‍ക്ക്
നല്‍കി കുട്ടികള്‍
മാതൃകയായി.കരുണ,സ്നേഹം,സഹാനുഭൂതി
തുടങ്ങിയ ഗുണങ്ങള്‍ കുട്ടികളില്‍
വളരുന്നതിന്
സ്വാതന്ത്ര്യ ദിനം മൂലം
സാധ്യമായി.രാവിലെ
സ്കൂളില്‍ പ്രധാന അദ്ധ്യാപകന്‍ മണി.പി. കൃഷ്ണന്‍
പതാക ഉയര്‍ത്തി.കെ.സി.സ്കറിയ
സന്ദേശം നല്‍കി. ദേശഭക്തിഗാന
മത്സരം,സ്വാതന്ത്ര്യ
ദിന ക്വിസ്സ്, പ്രസംഗ
മത്സരം തുടങ്ങിയവ നടത്തി.രാമമംഗലം
SYR
ക്ലബ്ബിന്റെ
നേതൃത്വത്തില്‍ കുട്ടികള്‍ക്ക്
പായസം വിതരണം നടത്തി.പ്രവര്‍ത്തനങ്ങ
ള്‍ക്ക് മോളി മാത്യു,അനൂബ്
ജോണ്‍,ഹരീഷ്.നമ്പൂതിരി
എന്നിവര്‍ നേതൃത്വം നല്‍കി.
പരിപാടികള്‍ക്കു ആശംസകള്‍ അര്‍പ്പിക്കുന്നു.. ഇനിയും ഇത് പോലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു..
ReplyDeleteഅക്ഷരതെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ..