മദ്യവിമുക്ത ഓണം ലഹരിവിമുക്ത കേരളം
രാമമംഗലം : മദ്യവിമുക്ത ഓണം ലഹരിവിമുക്ത കേരളം എന്ന
സന്ദേശവുമായി മഹാബലി തിരുമേനിയും കുട്ടികളും വാദ്യമേളങ്ങളുടെ അകമ്പടിയോടെ രാമമംഗലം
ആശുപ്പത്രിപ്പടിയിലും കടവിലും ഇറങ്ങി.കടകളിലും സ്ഥാപനങ്ങളിലും സന്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തു.
മദ്യവിമുക്ത ഓണം ലഹരിവിമുക്ത കേരളം എന്ന സന്ദേശയാത്ര
രാമമംഗലം ക്നാനായ വലിയ പളളി വികാരി ഫാ.എബി സഖറിയ മട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. PTA
പ്രസിഡന്റ് പി.സി.ജോയി,ഹെഡ് മാസ്റ്റര്‍ മണി.പി.കൃഷ്ണന്‍ കെ.സി.സ്കറിയ, അനൂബ് ജോണ്‍,ഹരീഷ്
നമ്പൂതിരി എന്നവര്‍ പ്രസംഗിച്ചു.
രാമമംഗലം പോലീസ് സ്റ്റേഷനില്‍ എത്തിയ മാവേലിയേയും
കൂട്ടരെയുംഎസ്.ഐ പ്രിന്‍സ് ജോര്‍ജും പോലീസുകാരും
സ്വീകരിച്ചു.ഗ്രാമപഞ്ചായത്തില്‍മെമ്പര്‍മാരും ജീവനക്കാരും ചേര്‍ന്ന് മാവേലിമന്നനെ എതിരേറ്റു.
രാമമംഗലം കടവില്‍ ബീവ്റേജ് കോര്‍പ്പറേഷന്‍
ചില്ലറ വില്‍പ്പന ശാലയില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് മഹാബലി ലഘുലേഖ
നല്‍കുകയുണ്ടായി.ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള മല്‍സരവും,ഓണസദ്യയും ക്രമീകരിച്ചു
No comments:
Post a Comment