Sunday, 26 August 2012

ആമുഖം

FLASH NEWS കേരളസര്‍ക്കാരിന്റെ അവയവദാനത്തെ പ്രോത്സാഹിപ്പിക്കാനുളള മൃതസജ്ജീവിനി പദ്ധതിയെ മലയാള മനോരമ ഏറ്റെടുത്തുനടത്തുമ്പോള്‍ രാമമംഗലം ഹൈസ്കൂള്‍ അദ്ധ്യാപകരും ഒപ്പം പി.ടി.എയും ഈ നല്ലപാഠത്തില്‍ അണി ചേര്‍ന്നു.മദ്യ വിരുദ്ധ ഓണം ലഹരി വിമുക്ത കേരളം എന്ന സന്ദേശവുമായി മഹാബലിക്കൊപ്പം രാമമംഗലം ഹൈസ്കൂള്‍ കുട്ടികള്‍ തെരുവിലിറങ്ങി.



              മലയാള മനോരമയുടെ നേരറിവുകളുടെ നല്ലപാഠം രാമമംഗലം ഹൈ സ്കൂളിലും നടത്തുന്നു.ജീവിത ബന്ധിയായ നല്ലപാഠങ്ങള്‍  കൂടി  പഠിപ്പിക്കുംമ്പോളാണ് വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നത് എന്ന തിരിച്ചറിവാണ്  ഞങ്ങളെ ഇതിനു പ്രേരിപ്പിച്ചത് .നന്മനിറഞ്ഞ ഈ പരിപാടി വിജയിക്കേണ്ടത് സമൂഹത്തിന്റെ കൂടി ആവശ്യമാണ്.
                                                    
                                        ജീവിതത്തിനു വേണ്ട നല്ലപാഠങ്ങള്‍ പക്ര്ന്നു നല്കുവാന്‍ ഈ പരിപാടി സഹായിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.നന്മയുടെയും സഹകരണത്തിന്റെയും കാരുണ്യത്തിന്റെയും നല്ല ജീവിത പാഠങ്ങള്‍ കുട്ടികള്‍ക്കും അതുവഴി സമൂഹത്തിനും ലഭിക്കുന്നു.മലയാള മനോരമയുടെ നേരറിവുകളുടെ നല്ലപാഠം രാമമംഗലം ഹൈ സ്കൂളിന്റെ എല്ലാ വിധ ഭാവുകങ്ങളും

മണി പി കൃഷ്ണന്‍  (ഹെഡ് മാസ്റ്റര്‍)   -9745232339
അനൂബ് ജോണ്‍      (കോര്‍ഡിനേറ്റര്‍)   -9947745201
 കെ സി സ്കറിയ    (കോര്‍ഡിനേറ്റര്‍)   -9495818928

No comments:

Post a Comment